ഹെല്‍പ്പ് ലൈന്‍

vi.    ഹെല്‍പ്പ് ലൈന്‍
മാനുഷിക മൂല്യശോഷണം, മാറി വരുന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥിതി, ദ്രുതഗതിയിലുളള നഗരവല്‍ക്കരണം,  വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങിയവ സ്ത്രീകളില്‍  ഒറ്റപ്പെടല്‍, വ്യാകുലത, ആത്മഹത്യാ പ്രവണത മുതലായ വൈകാരിക  പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു.  ഇപ്രകാരം വൈകാരിക പ്രശ്‌നങ്ങളാല്‍  ഉഴലുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും  ആവശ്യാനുസരണം ഉടനടി സഹായം ലഭ്യമാക്കുവാന്‍ വേണ്ടി സ്വാധാര്‍ എന്ന  ക്ഷേമ പദ്ധതിയുടെ കീഴില്‍ കേന്ദ്രസര്‍ക്കാരിന്റെ  വനിതാ ശിശു വികസന വകുപ്പ് അനുവദിച്ച പരിപാടിയാണ് ഹെല്‍പ്പ് ലൈന്‍. 24 മണിക്കൂറും വിദഗ്ദ്ധരുടെ സഹായം, 24 മണി ക്കൂറും സൌജന്യമായി ബന്ധപ്പെടാവുന്ന ഫോണ്‍ സൗകര്യം തുടങ്ങിയവ ഈ പരിപാടിയുടെ പ്രത്യേകതകളാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ക്ഷേമ പ്രവര്‍ത്തനം നടത്തുന്ന സാമ്പത്തിക  കെട്ടുറപ്പുളള സംഘടനകള്‍ക്ക് ഈ പരിപാടിയ്ക്കായി അപേക്ഷിക്കാവുന്നതാണ്.  അപേക്ഷ സമര്‍പ്പിക്കേണ്ടത് ബോര്‍ഡ്  ഓഫീസിലേയ്ക്കാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വഴി  കേന്ദ്ര മന്ത്രാലയമാണ് ഗ്രാന്റ് അനുവദിക്കുന്നത്. പദ്ധതിയെക്കുറിച്ചുളള വിശദവിവരങ്ങള്‍ കേന്ദ്ര സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ  വെബ്‌സൈറ്റില്‍  www.cswb.gov.in നിന്നും ലഭിക്കുന്നതാണ്.
അപേക്ഷയോടൊപ്പം  സമര്‍പ്പിക്കേണ്ട വിവിധ രേഖകള്‍
I. ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പി
II. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സംഘടനയുടെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
III. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതും സംഘടനയുടെ സെക്രട്ടറിയോ പ്രസിഡന്റോ ഒപ്പിട്ടതും സംഘടനയുടെ സീ‍ല്‍ വച്ചതുമായ സംഘടനയുടെ ഭരണഘടനയുടെ കോപ്പി.
IV. ഭരണസമിതി അംഗങ്ങളുടെ  ലിസ്റ്റും പൂര്‍ണ്ണമായ മേല്‍ വിലാസവും, ഭരണ സമിതി അംഗങ്ങള്‍ തമ്മില്‍ ബന്ധുത ഇല്ല എന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും.
V. കഴിഞ്ഞ 3 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്
VI. കഴിഞ്ഞ 3  വര്‍ഷത്തെ വരവ് ചെലവ് കണക്ക് (റെസീപ്‌സ് & പേയ്‌മെന്റ്, ഇന്‍കം & എക്‌സ്‌പെന്‍ഡിച്ചര്‍, ബാലന്‍സ് ഷീറ്റ്) ആഡിറ്റ് ചെയ്ത ചാര്‍ട്ടേഡ് അക്കഡണ്ടന്റ് ഒപ്പിട്ടത്, അല്ലെങ്കില്‍ ആഡിറ്റ് ചെയ്ത കോപ്പി ഗസറ്റഡ് ഓഫീസര്‍  അറ്റസ്റ്റ് ചെയ്തത്)
VII. ഗ്രാന്റിന്‍ അപേക്ഷിക്കുവാനും തത്‌സംബന്ധമായ  ഇടപാടുകള്‍ നടത്തുവാനും  സെക്രട്ടറിയോ പ്രസിഡന്റിനേയോ അധികാരപ്പെടുത്തുന്ന അപേക്ഷ, സംഘടനയുടെ ഭരണ സമിതി തീരുമാനത്തിന്റെ ശരിപ്പകര്‍പ്പ്.
പ്രത്യേക ശ്രദ്ധയ്ക്ക്
പദ്ധതികളെല്ലാം തന്നെ കേന്ദ്ര ബോര്‍ഡില്‍ നിന്നുമാണ്  അനുവദിക്കേണ്ടത്. ബോര്‍ഡിന്റെ വിവിധ പദ്ധതികളെക്കുറിച്ചുളള വിശദാംശങ്ങള്‍ കേന്ദ്ര സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ (www.cswb.gov.in)  നിന്നും ലഭ്യമാക്കാവുന്നതാണ്.  വിവിധ പദ്ധതികള്‍ക്കുളള അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടുന്നതാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ഓണലൈന്‍ അപേക്ഷാ ഫോറവും അനുബന്ധ രേഖകളും സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

Copyright © 2014 State Planning Board .All Rights Reserved. C-DIT