ഇന്നവേറ്റീവ് സ്‌കീം

v. ഇന്നവേറ്റീവ്സ്കീം

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പ്രവര്‍ത്തനത്തിനായി വ്യക്തമായി രൂപീകരിച്ചിട്ടുളള പല പദ്ധതികളും ബോര്‍ഡ് നടത്തിവരുന്നുണ്ട്. എന്നാല്‍ നിലവിലുളള പദ്ധതികള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതായ വിവിധ തരത്തിലുളള പ്രശ്നങ്ങള്‍ സ്ത്രീകളും കുഞ്ഞുങ്ങളും ഇന്നും നേരിടുന്നുണ്ട്. ഇത്തരത്തിലുളള പ്രശ്നങ്ങളെ നേരിടുന്നതിനായിട്ടാണ് ഇന്നവേറ്റീവ് പദ്ധതി ബോര്‍ഡ് ആവിഷ്കരിച്ചിട്ടുളളത്. പദ്ധതിയ്ക്കായി പ്രത്യേക അപേക്ഷാഫോറമോ ബഡ്ജറ്റോ ഇല്ല. ആയതിനാല്‍ കൈകാര്യം ചെയ്യുവാനുദ്ദേശിക്കുന്നതായ പ്രശ്നത്തിന്റെ വിശദമായ വിവരവും പ്രശ്പരിഹാരത്തിനായി തയ്യാറാക്കുന്ന പദ്ധതിയുടെ വിശദവിവരവും ബഡ്ജറ്റടക്കം സാധാരണസമര്‍പ്പിക്കേണ്ടതായ എല്ലാ വിവരങ്ങളോടുംകൂടി പ്രോജക്ട് തയ്യാറാക്കി ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്നിലവില്‍ സാമൂഹ്യക്ഷേമബോര്‍ഡ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ക്കൊപ്പം സമര്‍പ്പിച്ചുവരുന്ന അനുബന്ധരേഖകള്‍ സ്കീമിനും ബാധകമാണ്വിശദവിവരം www.cswb.gov.in എന്ന വെബ്സൈറ്റില്‍ലഭ്യമാണ്.

Copyright © 2014 State Planning Board .All Rights Reserved. C-DIT