ഫാമിലി കൌണ്‍സലിംഗ് സെന്റര്‍

Category: കേരള സംസ്ഥാനസാമൂഹ്യക്ഷേമബോര്‍ഡ്

ഫാമിലി കൗണ്‍സലിംഗ് സെന്‍റര്‍
മാറി മാറി വരുന്ന സാമൂഹിക  സാംസ്‌ക്കാരിക സാമ്പത്തിക പരിസ്ഥിതികളില്‍ കുടുംബ പ്രശ്‌നങ്ങളുടെ തോത്  ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചുവരികയാണ്. ഇതിന് ഒരു പരിധി വരെ പരിഹാരം കാണുന്നതിനായി  ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഫാമിലി കൗണ്‍സലിംഗ് സെന്‍റര്‍.  സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കെട്ടുറപ്പും ഭദ്രതയുമുളള സംഘടനകള്‍ക്കാണ് ഇതിനായി ഗ്രാന്‍റ് ലഭിക്കുന്നത്.
സൈക്കോളജിയിലോ, സോഷ്യല്‍ വര്‍ക്കിലോ ബിരുദാനന്തര ബിരുദമുളള 2 കണ്‍സലര്‍മാരുടെ സേവനം ഇവിടെ ലഭ്യമാക്കുന്നു. 2 കൗണ്‍സലര്‍മാരില്‍ ഒരാളെങ്കിലും സ്ത്രീയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. വിദഗ്‌ദ്ധോപദേശവും, നിയമസഹായവും പുനരധിവാസ പ്രവര്‍ത്തനങ്ങളും കണ്‍സലിംഗ് സെന്‍ററുകളില്‍ ലഭ്യമാക്കേണ്ടതാണ്.
ധനസഹായരീതി

ക്രമനമ്പര്‍

ഇനം

ക്ലാസ്സിറ്റികള്‍

മറ്റ്സിറ്റികള്‍

1

2 കൌണ്‍സലര്‍മാര്‍ക്ക് പ്രതിമാസം ഓണറേറിയം ഇനത്തില്‍ 7000 രൂപവീതം എല്ലാ ക്ലാസ് സിറ്റികളിലും പ്രതിമാസം5500 രൂപാ വീതം മറ്റ് സിറ്റികളിലും

1,68,000

1,32,000

2

മറ്റ് ചെലവുകള്‍വാടക, പ്യൂണ്‍, ക്ലാര്‍ക്ക് തുടങ്ങിയവരുടെ ശമ്പളം, യാത്രപ്പടി, സ്റ്റേഷനറി, തപാല്‍ ചെലവ് തുടങ്ങിയവ സംഘടനയുടെ ആവശ്യാനുസരണം

60,000

60,000

 

ആകെ

2,28,000

1,92,000