രാജീവ് ഗാന്ധി ദേശീയ ക്രഷ് സ്‌കീം

കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ തകര്‍യും അണു കുടുംബ വ്യവസ്ഥിതിയുടെ വ്യാപനവും, സ്ത്രീകള്‍ക്ക് ജോലി സാധ്യതയില്‍  വന്ന വര്‍ദ്ധനവും കൂടുതല്‍ സ്ത്രീകള്‍ വിവിധ തരത്തിലുളള തൊഴില്‍  മേഖലയില്‍ പ്രവേശിക്കേണ്ടിവന്നതിനാല്‍ മാറിയ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയില്‍  ജോലിക്കു പോകുന്നതും അല്ലാത്തതുമായ അമ്മമാര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ സുരക്ഷിതവും  ആരോഗ്യപരവുമായ ചുറ്റുപാടില്‍ പകല്‍ സമയങ്ങളില്‍ സംരക്ഷിക്കുന്നതിനാ യിട്ടാണ് ഈ പദ്ധതി  ആവിഷ്‌കരിച്ചിട്ടുളളത്.

ക്രഷ് നടത്തുന്നതിന്‍ ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍
ക്രഷിലെ ഓരോ കുട്ടിക്കും സൗകര്യപ്രദമായി കളിക്കുന്നതി സൗകര്യം ഉണ്ടായിരിക്കണം. കുട്ടികള്‍ക്ക് കളിക്കുന്നതിനും, പഠിക്കുന്നതിനും ഉറങ്ങുന്നതിനും ആഹാരം കഴിക്കുന്നതിനും ആവശ്യമായ കളിപ്പാട്ടങ്ങള്‍, പഠനോപകരണങ്ങള്‍, മെത്ത, കട്ടില്‍, തൊട്ടില്‍, പാത്രം, ഗ്ലാസ്സ് തുടങ്ങിയ സാധനങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.
സ്ഥലത്തുളള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ കുത്തിവയ്പുകള്‍, അടിസ്ഥാന ആരോഗ്യ നിരീക്ഷണം തുടങ്ങിയവ ലഭ്യമാക്കണം. പ്രാഥമിക ആരോഗ്യ കിറ്റ് നിശ്ചയമായും സെന്ററില്‍ ഉണ്ടായിരിക്കേണ്ടതാണ്. അതുപോലെ ശുദ്ധ ജലവും പോഷക മൂല്യമുളള ആഹാരവും ക്രഷില്‍ കുഞ്ഞുങ്ങള്‍ക്കായി ലഭ്യമാക്കേണ്ടതാണ്.  സേവന ഫീസായി  ദാരിദ്ര്യ രേഖയ്ക്കു താഴെയുളള കുട്ടികളില്‍ നിന്നും  പ്രതിമാസം 20 രൂപയും മറ്റുളളവരില്‍ നിന്നും പ്രതിമാസം 60 രൂപയും സംഘടനയ്ക്ക്  ആവശ്യമെങ്കില്‍  ഈടാക്കാവുന്നതാണ്.  പത്താം ക്ലാസ്  പാസായ 2 വര്‍ക്കര്‍മാരുടെ  സേവനം ക്രഷിന് ലഭ്യമാണ്.  6 വയസ്സുവരെയുളള 25 കുഞ്ഞുങ്ങള്‍ക്ക് പകല്‍ സമയം കുറഞ്ഞത് 8 മണിക്കൂര്‍ നേരം അതായത് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മേല്‍ സൂചിപ്പിച്ച എല്ലാ സൗകര്യങ്ങളോടും കൂടി കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടുന്നതാണ്.

ബഡ്ജറ്റ്
ആവര്‍ത്തന ഗ്രാന്‍റ്

ക്രമ നമ്പര്‍

ആവര്‍ത്തനചെലവുകളുടെവിവരണം

അംഗീകൃതബഡ്ജറ്റ്

ലഭ്യമാകുന്നഗ്രാന്റ്

1

2 ക്രഷ്വര്‍ക്കര്‍മാരുടെഓണറ്റേറിയം

2000.00 (പ്രതിമാസം)

2000.00 (100%)

2

പോഷകാഹാരത്തിന് (ഒരു ദിവസം കുട്ടി ഒന്നിന് 2.08 രൂപവച്ച്25 കുട്ടികള്‍ക്ക്26 ദിവസംപോഷകാഹാരംനല്കുന്നതാണ്).

1352.00 (പ്രതിമാസം)

 

1217.00 (90%)

3

അടിയന്തിരമായി ലഭ്യമാക്കേണ്ട മരുന്നുകള്‍ക്കും മറ്റുപലവക ചെലവുകള്‍ക്കും

350.00 (പ്രതിമാസം)

 

315.00 (90%)

ഇപ്രകാരം ഒരു ക്രഷിന്  ബോര്‍ഡില്‍ നിന്നും ഒരു വര്‍ഷത്തേയ്ക്ക് ലഭിക്കുന്ന ഗ്രാന്‍റ് 42,384.00 രൂപയാണ്.
അനാവര്‍ത്തന ഗ്രാന്‍റ്

ക്രമനം.

ഗ്രാന്റ്

ബഡ്ജറ്റ്

ഗ്രാന്റ്

1

അനാവര്‍ത്തന ഗ്രാന്റ് 5 വര്‍ഷത്തില്‍ ഒരിക്കല്‍

 

ആദ്യത്തെ തവണ 10000 രൂപ ഓരോ 5 വര്‍ഷം കഴിയുമ്പോഴും 5000 രൂപ വീതം

10,000 (10%) ക്രഷ് ആദ്യമായി തുടങ്ങുമ്പോള്‍, ഓരോ 5 വര്‍ഷം കഴിയുമ്പോഴും 5000 രൂപ വീതം

പദ്ധതിയെക്കുറിച്ചുളള വിശദാംശങ്ങള്‍  കേന്ദ്ര സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ((www.cswb.gov.in)    നിന്നും ലഭ്യമാണ്.

Copyright © 2014 State Planning Board .All Rights Reserved. C-DIT