ഗ്രാമീണ സ്ത്രീകള്‍ക്കുളള ബോധവല്‍ക്കരണ ക്യാമ്പ്

Category: കേരള സംസ്ഥാനസാമൂഹ്യക്ഷേമബോര്‍ഡ്

സ്ത്രീകളുടെ പദവി, പ്രശ്‌നങ്ങള്‍ അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. കൂട്ടായ്മയിലൂടെ സ്ത്രീകളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അതുവഴി അവരെ മുഖ്യധാരയിലേയ്ക്ക് എത്തിക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നു.  ഇതിനായുളള  ക്യാമ്പിന്റെ  മുഖ്യ ഘടകങ്ങള്‍.   
i)   സര്‍വ്വെ : ക്യാമ്പ് നടത്താന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തെ സര്‍വ്വെ നടത്തുക
ii)  ഓര്‍ഗനൈസറുടെ പരിശീലനം:  തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനത്തില്‍  ക്യാമ്പു നടത്തുവാന്‍ പോകുന്ന ഓര്‍ഗനൈസര്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കുക
iii) ക്യാമ്പിന്റെ നടത്തിപ്പ് :  ക്യാമ്പിന്റെ  കാലയളവ് 8 ദിവസമാണെങ്കിലും തുടര്‍യായി 8 ദിവസം തന്നെ ക്യാമ്പ്  നടത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നില്ല.  അധികം കാലദൈര്‍ഘ്യം വരുത്താതെ  രണ്ടോ മൂന്നോ ദിവസങ്ങളിലായും ഈ 8 ദിവസ  ക്യാമ്പ് നടത്താവുന്നതാണ്.  20 മുതല്‍  25 വരെ  ഗുണഭോക്താക്കളെയുള്‍പ്പെടുത്തി സ്ത്രീകളുടെ സമൂഹത്തിലുളള നിലവാരം, സ്ത്രീകളും നിയമവും, സ്ത്രീകളും  ആരോഗ്യവും, ശുചിത്വം,  സ്ത്രീകളും സാങ്കേതിക വളര്‍ച്ചയും, പരിസ്ഥിതി, സ്ത്രീകളും സാമ്പത്തിക ഭദ്രതയും, പഞ്ചായത്തുകള്‍, ഗ്രാമസഭകള്‍, ദേശീയോദ്ഗ്രഥനം, സ്ത്രീകളും വിദ്യാഭ്യാസവും, സ്വയം സഹായ സംഘങ്ങള്‍ മുതലായ വിഷയങ്ങള്‍ ക്യാമ്പിലുള്‍പ്പെടുത്താവുന്നതാണ്.  8 ദിവസത്തെ ക്യാമ്പ് നടത്തി 6 മാസത്തിനകം 2 ദിവസത്തെ തുടര്‍ ക്യാമ്പ് നടത്തേണ്ടതാണ്.  ക്യാമ്പ്  നടത്തിയതുകൊണ്ട് ഉണ്ടായിട്ടുളള ഗുണങ്ങളെക്കുറിച്ചുളള ഒരു അവലോകനമാണ് തുടര്‍ ക്യാമ്പുകൊണ്ടുദ്ദേശിക്കുന്നത്.

ക്രമനമ്പര്‍

വിവരണം

അംഗീകൃതബഡ്ജറ്റ്(രൂപ)

1

ഓര്‍ഗനൈസറുടെഓണറേറിയവുംയാത്രാബത്തയും

3,000/-

2

ക്യാമ്പിന്റെചെലവിലേയ്ക്കുംആഹാരം, യാത്രാബത്ത, ക്ലാസ്സെടുക്കാന്വരുന്നവിദഗ്ദ്ധര്‍ക്കുളളഓണറേറിയം, പഠനസാമഗ്രികള്‍, മറ്റ്ചെലവുകള്‍

3,000/-

3

ക്യാമ്പിന്റെതുടര്‍നടപടികള്‍ക്കായിആവശ്യമായതുക

2,000/-

4

ക്യാമ്പില്‍പങ്കെടുക്കുന്നവര്‍ക്കുളളഅലവന്‍സ്

2,000/-

 

ആകെ

10,000/-

രണ്ടു ക്യാമ്പുകള്‍ക്കുവരെ അപേക്ഷിക്കുന്ന സംഘടനകള്‍ക്ക് സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് നേരിട്ടും, രണ്ടില്‍ കൂടുതല്‍ ക്യാമ്പുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് കേന്ദ്ര സാമൂഹ്യ ക്ഷേമ ബോര്‍ഡ് മുഖാന്തിരവും ഗ്രാന്റ് ലഭ്യമാക്കുന്നതാണ്.