കേരള റൂറല്‍ എംപ്ലോയ്‌മെന്റ് ആന്റ് വെല്‍ഫയര്‍ സൊസൈറ്റി (KREWS)

28. കേരള റൂറല്‍ എംപ്ലോയ്‌മെന്റ് ആന്റ് വെല്‍ഫയര്‍ സൊസൈറ്റി (KREWS)
ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവ-രങ്ങള്‍ സൃഷ്ടിക്കുക, ഗ്രാമീണ ജനങ്ങള്‍ക്ക് സാങ്കേതിക തൊഴിലില്‍ പരിശീലനം നല്‍കുക തുടങ്ങിയ ലക്ഷ്യത്തോടെ പഞ്ചായത്തു വകുപ്പിന്റെ കീഴില്‍ 1986 ല്‍ രൂപീകരിക്കപ്പെട്ട കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ സ്ഥാപനമാണ് കേരള റൂറല്‍ എംഛോയ്‌മെന്റ് ആന്റ് വെല്‍ഫയര്‍ സൊസൈ (KREWS).
ഈ സൊസൈറ്റിയുടെ ഉടമസ്ഥതയില്‍ ഗ്രാമലക്ഷ്മി മുദ്രാലയം എന്ന പേരില്‍ ആധുനിക സൌകര്യങ്ങളോടുകൂടിയ രണ്ട് പ്രിന്റിംഗ് പ്രസ്സുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. തിരുവനന്തപുരംജില്ലയില്‍ കല്ലിയൂരും പാലക്കാട് ജില്ലയില്‍ കഞ്ചിക്കോട്ടും. സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഫാറങ്ങള്‍, രജിസ്റ്ററുകള്‍, രസീതുകള്‍ എന്നിവയോടൊപ്പം പഞ്ചായത്തു വിക-ന ഗൈഡ്, പഞ്ചായത്ത് മാഗസീന്‍ തുടങ്ങിയവയും അച്ചടിച്ചു വരുന്നു.
ഈ സ്ഥാപനങ്ങളില്‍ ബുക്ക് ബൈന്റിംഗ്, പ്രിന്റിംഗ് എന്നീ തൊഴിലുകളില്‍ പരിശീലനം നല്കി വരുന്നു. പ്രിന്റിംഗില്‍ രണ്ടു വര്‍ഷവും ബൈന്റിംഗില്‍ ഒരു വര്‍ഷവുമാണ് പരിശീലന കാലാവധി. പരിശീലനകാലയളവില്‍ പ്രിന്റിംഗിന് പ്രതിമാസം 2500/ രൂപയും ബൈന്റിംഗിന് പ്രതിദിനം 100/ രൂപയും സ്റ്റൈപ്പന്റായി നല്‍കി വരുന്നു. കുടുംബശ്രീ വനിതകള്‍ക്ക് ബുക്ക് ബൈന്റിംഗ്, പ്രിന്റിംഗ് എന്നിവയില്‍ പരിശീലനം നല്‍കുന്ന ഒരു ക്രഡിറ്റഡ് ഏജന്‍സിയായി ഗ്രാമലക്ഷ്മി മുദ്രാലയത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്ന ആളുകളെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ബൈന്റിംഗ്, പ്രിന്റിംഗ് ജോലികള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഈ സ്ഥാപനത്തില്‍ നിയമിച്ചു വരുന്നു.

Copyright © 2014 State Planning Board .All Rights Reserved. C-DIT