കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

26. കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം 1996 ല്‍ ആരംഭിച്ചു. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 10 രൂപ നേരിട്ടും തൊഴിലുടമകളുടെ കീഴിലുള്ളവര്‍ക്ക് 5 രൂപ തൊഴിലുടമ വിഹിതവും 10 രൂപ തൊഴിലാളി വിഹിതവും ചേര്‍ത്ത് 15 രൂപ വീതം തൊഴിലുടമയില്‍ കൂടിയുമാണ് ഇതിന്റെ അംശാദായം അടയ്‌ക്കേണ്ടത്.
ആനുകൂല്യങ്ങള്‍
i)    പെന്‍ഷന്‍    :     മിനിമം 400/ രൂപ. മിനിമം സര്‍വ്വീസിന്    
              മേല്‍വരുന്ന ഓരോ  വര്‍ഷ അധിക   
              സര്‍വ്വീസിനും 20/ രൂപ ക്രമത്തില്‍ പെന്‍ഷന്‍
              തുകയില്‍ വര്‍ദ്ധനവ് നല്‍കന്നു.  

ii)    കുടുംബപെന്‍ഷന്‍     :     മിനിമം പെന്‍ഷന്‍ തുക
iii)    അവശതാ പെന്‍ഷന്‍    :     മിനിമം പെന്‍ഷന്‍ തുക
iv)    വിവാഹ ധനസഹായം    :     2000/ രൂപ (അംഗങ്ങളായ പുരുഷന്‍മാര്‍ക്ക്   
                                         1000/ രൂപ)  
v)    പ്രസവ ധനസഹായം    :     2000/ രൂപ
vi)    ചികിത്സാ ധനസഹായം    :     മാരകരോഗങ്ങള്‍ക്കോ ശസ്ത്രക്രിയയ്‌ക്കോ
    പരമാവധി 5000/ രൂപ മാരകമല്ലാത്ത
    അസുഖങ്ങള്‍ക്ക് 1000/ രൂപ
vii)    മരണാനന്തര സഹായം        10,000/ രൂപ
viii)    സ്‌കോളര്‍ഷിപ്പ്/ക്യാഷ് അവാര്‍ഡ്

    a.    എസ്.എസ്.എല്‍.സി        1000/
    b.    പ്ലസ് വണ്‍/പ്ലസ് ടു        1000/
    c.    ബി.എഡ് (ആ.ഋറ)        700/
    d    ഐ.ടി.ഐ / ഐ.ടി.സി        600/
    e.    ഡിഗ്രി കോഴ്സ്        1000/
    f.    പി.ജി. കോഴ്സ്        2000/
    g.    പ്രൊഫഷണല്‍ കോഴ്സ്        5000/
    h.    ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ കോഴ്സ് 4000/
ix)    അംഗങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ക്കും
      ശവസംസ്കാരത്തിനുമായി ആശ്രിതര്‍ക്ക്         1000/രൂപ
       നല്കുന്ന ധനസഹായം                
കുറഞ്ഞത് 3 വര്‍ഷം തുടര്‍ച്ചയായി ക്ഷേമനിധിയില്‍ അംഗമായവര്‍ക്കു മാത്രമേ പെന്‍ഷന്‍, വിവാഹ ധനസഹായം, ചികിത്സാ ധനസഹായം എന്നിവ ലഭിക്കുകയുള്ളൂ. പ്രസവാനുകൂല്യം, സ്‌കോളര്‍ഷിപ്പ്/ക്യാഷ് അവാര്‍ഡ് എന്നീ ആനുകൂല്യങ്ങള്‍ക്ക് കുറഞ്ഞത് 1 വര്‍ഷം സര്‍വ്വീസ് ഉണ്ടായിരിക്കേണ്ടതാണ്.

27. കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്ഷ്‌സ് ക്ഷേമനിധി ബോര്‍ഡ്
കേരള അഡ്വക്കേറ്റ് ക്‌ളാര്‍ക്ക്‌സ്ഷ് ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1.    റിട്ടയര്‍മെന്റ് ആനുകൂല്യം
60വയസ്സ് പൂര്‍ത്തിയായിട്ടുള്ളതും 30 വര്‍ഷത്തെ സേഷവനമനുഷ്ഠിച്ചിട്ടുള്ളതുമായ   ഒരംഗത്തിന് സഞ്ചിത തുകയായി 2 ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ട്.  30 വര്‍ഷത്തിനു താഴെ സേവനമുള്ളവര്‍ക്ക് അവരുടെ ഷേസവനകാലാവധി കണക്കാക്കിയുള്ള തുകയും നല്‍കുന്നു.  ക്ഷേമനിധിയില്‍ പ്രവേശിച്ച് മരണം സഷംഭവിക്കുന്ന അംഗത്തിന്റെ അവകാശിക്കും ടിയാന്റെ സേവന കാലാവധി അനുഷസരിച്ച് തുക നല്‍കുന്നതാണ്.
2. ചികിത്ഷസാ ആനുകൂല്യം
 അംഗത്തിന്റെ നാല് ആശ്രിതര്‍ക്കുള്‍പ്പെടെയുള്ളവരുടെ ചികിതസ്ഷയ്ക്കായി പ്രതിവര്‍ഷം   25,000/ രൂപാ വരെ ധനഷസഹായം നല്‍കുന്നു. ഇതു കൂടാതെ അംഗങ്ങള്‍ക്കു മാത്രമായി 5,000/ രൂപാ വരെ  മാരകരോഗങ്ങളോടനുബന്ധിച്ചുള്ള അടിയന്തിര പരിചരണ ആനുകൂല്യവും നല്‍കിവരുന്നു.
 3.      ഉത്‌സവബത്ത
ക്ഷേമനിധിയില്‍ കുറഞ്ഞത് ഒരു വര്‍ഷക്കാലമെങ്കിലും അംഗമായിട്ടുള്ളതും  വരിഷസംഖ്യാ  കുടിശ്ശികയില്ലാതെ അതാതു വര്‍ഷം മാര്‍ച്ച് 31 ാം തീയ്യതി ക്ഷേമനിധിയില്‍അംഗമായി തുടരുന്നവര്‍ക്ക് പ്രതിവര്‍ഷം 300/ രൂപാ നിരക്കില്‍ ഉത്‌സവബത്ത നല്‍കുന്നു.
4.     പെന്‍ഷന്‍
 60 വയസ്സും 8 വര്‍ഷത്തെ അംഗത്വവും പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്ക് 500/ രൂപാ നിരക്കിലും തുടര്‍ന്നുള്ള ഓരോ വര്‍ഷത്തെ ഷേസവനത്തിന് 10/ രൂപാ നിരക്കില്‍ പരമാവധി 600/ രൂപാ വരെ പെന്‍ഷന്‍ ലഭിക്കുന്നതിനു അര്‍ഹതയുണ്ട്.  എന്നാല്‍ ഇതു സഷംബന്ധിച്ച പെന്‍ഷന്‍ സഷ്‌കീം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

Copyright © 2014 State Planning Board .All Rights Reserved. C-DIT