കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

21. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 1990 ഏപ്രില്‍ മാസം 5 ാം തീയതിയാണ് നിലവില്‍ വന്നത്. കേരളത്തിലെ കള്ള് വ്യവസായം ഒഴികെയുള്ള അബ്കാരി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഈ ബോര്‍ഡിന്റെ പരിധിയില്‍ വരുന്നത്. 1996ല്‍ ചാരായ നിരോധനം  വന്നതോടെ വിദേശമദ്യഷാപ്പുകളിലും ബാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇപ്പോള്‍ ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളത്.  മൂന്നു മാസത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കിയിട്ടുള്ള തൊഴിലാളിക്ക് പദ്ധതിയില്‍ അംഗമാകാവുന്നതാണ്.
പദ്ധതിയില്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം സ്ഥാപന ഉടമകള്‍ ഉടമാവിഹിതവും തൊഴിലാളിവിഹിതവും ചേര്‍ത്ത് അടയ്ക്കുന്ന അംശാദായതുകയാണ് നിധിയുടെ പ്രധാന വരവ്.  ഇതിനു പുറമെ നിക്ഷേപങ്ങളില്‍ നിന്നു ലഭിക്കുന്ന പലിശ, ഇന്‍സെന്റീവ്, കുടിശ്ശികയിന്‍മേലുള്ള പലിശ, ക്ഷേമനിധിയിലേക്ക് ലഭിക്കുന്ന മറ്റ് നാമത്ത് വരവുകള്‍ എന്നിവ ഈ അക്കഡണ്ടില്‍ വരവിനമായി ഉള്‍പ്പെടുത്തുന്നു.
ആനുകൂല്യങ്ങള്‍
1. മരണാനന്തര ധനസഹായവും എക്സ്‌ഗ്രേഷ്യയും
ജോലിയിലിരിക്കേ മരണമടയുന്ന തൊഴിലാളിയുടെ ആശ്രിതര്‍ക്ക് 1,000/ രൂപാ ശവസംസ്ക്കാര ചെലവിനുള്ള ധനസഹായമായും 10,000/ രൂപ എക്സ് ഗ്രേഷ്യായായും അനുവദിച്ചു നല്‍കുന്നു.
2. വിവാഹധനസഹായം
നിധിയിലെ അംഗങ്ങളുടെ പെണ്‍മക്കളുടെ വിവാഹത്തിന് തിരിച്ചടയ്‌ക്കേണ്ടതല്ലാത്ത വായ്പയായി 2,000/ രൂപാ ധനസഹായമായി നല്‍കുന്നു
3. സ്‌കോളര്‍ഷിപ്പ്
ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളില്‍ +2, ഡിഗ്രി, പോസ്റ്റ്ഗ്രാജുവേഷന്‍  പ്രൊഫഷണല്‍ കോഴ്സ് എന്നീ കോഴ്സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് ക്യാഷ്  അവാര്‍ഡ് നല്‍കി വരുന്നു. വിശദാംശങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു.

ക്രമ നമ്പര്‍

പഠിക്കുന്ന കോഴ്സ്

സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം

സ്‌കോളര്‍ഷിപ്പ് തുക

 

പ്ലസ് വണ്‍

6

1,000

 

വി.എച്ച്.എസ്.സി.

2

1,000

 

സമാന കോഴ്സുകള്‍

1

1,000

 

നഴ്സിംഗ് ഡിപ്ലോമ

2

1,000

 

ബി.എസ്.സി.നഴ്സിംഗ്

5

1,500

 

ബി.ടെക്ക്

10

2,000

 

ബി.ഫാം

5

1,000

 

മറ്റു ബിരുദ കോഴ്സുകള്‍

6

1,000

 

എം.ബി.ബി.എസ്

2

2,000

 

മറ്റു ബിരുദാനന്തര ബിരുദ പ്രൊഫഷണല്‍ കോഴ്സുകള്‍

7

1,000

 

മറ്റു ബിരുദാനന്തര ബിരുദകോഴ്സുകള്‍

എം.എസ്.സി. മറ്റുള്ളവ

2

1,500

1,000

4.  രോഗചികില്‍സയുടെ അഡ്വാന്‍സ്
ഒരംഗത്തിന് അയാളുടെ നിധിയിലെ കണക്കില്‍ നിന്നും 500/ രൂപാ തിരിച്ചുപിടിക്കാത്ത അഡ്വാന്‍സായി ബോര്‍ഡിന്റെ തീരുമാനത്തിന് വിധേയമായി അനുവദിക്കുന്നതാണ്.
5.    ഭവനനിര്‍മ്മാണ വായ്പ
മൂന്നു വര്‍ഷം തുടര്‍ച്ചയായി അംഗത്വമുള്ള തൊഴിലാളികള്‍ക്ക് അംഗത്തിന്റെ അപേക്ഷയിന്‍മേല്‍ അയാളുടെ 12 മാസത്തെ വേതനത്തില്‍  കൂടാത്ത തുകയോ തൊഴിലാളി വിഹിതമായി അടവു വന്ന തുകയോ ഏതാണ് കുറവ്, പ്രസ്തുത തുക വീട് വയ്ക്കുന്നതിനോ സ്ഥലം വാങ്ങുന്നതിനോ  വായ്പ അനുവദിക്കുന്നതാണ്.
6.    എല്‍.ഐ.സി.
ജീവനക്കാരുടെ പി.എഫ്. തുകയില്‍ നിന്നും അവരുടെ എല്‍.ഐ.സി പ്രതിവര്‍ഷ പ്രീമിയം ഒടുക്കി വരുന്നുണ്ട്.

റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
കേരള അബ്ക്കാരി തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിരുന്ന തൊഴിലാളികളില്‍ 60 വയസ്സു പൂര്‍ത്തിയായവര്‍ക്കും തുടര്‍ച്ചയായി മൂന്നു വര്‍ഷത്തെ സര്‍വ്വീസുള്ളവര്‍ക്കുമാണ് പെന്‍ഷന്‍ നല്‍കി വരുന്നത്.  ഇപ്പോള്‍ ഇത് 3 വര്‍ഷമെന്നത് 10 വര്‍ഷമാക്കി ഭേദഗതി വരുത്തിയിട്ടുണ്ട്.  കൂടാതെ മരണമടഞ്ഞ പെന്‍ഷന്‍കാരുടെ ആശ്രിതര്‍ക്ക്  കുടുംബപെന്‍ഷനും നല്‍കി വരുന്നു.  ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക 500/ രൂപയായും മൂന്നു വര്‍ഷത്തില്‍ കൂടുതലുള്ള ഓരോ വര്‍ഷത്തിനും 50/ രൂപാ നിരക്കില്‍ വര്‍ദ്ധനവ് നല്‍കി പരമാവധി പെന്‍ഷന്‍ 1,000/ രൂപയായും നിജപ്പെടുത്തിയിരിക്കുന്നു.
പി.എഫ്
അവശതമൂലം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്കും പെന്‍ഷന്‍ ആകുന്നവര്‍ക്കും തന്റെ പേരില്‍ ഫണ്ടിലുള്ള മുഴുവന്‍ തുകയും ഇപ്പോള്‍ 9.5% പലിശ കൂടി ഉള്‍പ്പെടുത്തി തുക മടക്കി നല്‍കുന്നു.
ഗ്രാറ്റുവിറ്റി
ഒരു തൊഴിലാളി പൂര്‍ത്തിയാക്കിയ ഓരോ സേവനവര്‍ഷത്തിനും ആറു മാസത്തില്‍ കവിഞ്ഞുള്ള അതിന്റെ ഭാഗത്തിനും മാസശരാശരി വേതനത്തിന്റെ അന്‍പതു ശതമാനം എന്ന നിരക്കില്‍ പരമാവധി ഇരുപതു മാ-ത്തെ വേതനത്തിനും തുല്യമായ തുക വരെ ഗ്രാറ്റുവിറ്റി നല്കി വരുന്നു.