കേരള ബീഡിചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
19. കേരള ബീഡിചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
കേരള സംസ്ഥാനത്തെ ബീഡിചുരുട്ട് വ്യവസായ തൊഴിലാളികള്‍ക്കും സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കും ആശ്വാസം നല്‍കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും വേണ്ടി ഒരു നിധി രൂപീകരിക്കുന്നതിന് ആവിഷ്‌ക്കരിച്ച പദ്ധതിയായ കേരള ബീഡിചുരുട്ട് തൊഴിലാളി ക്ഷേമനിധി പദ്ധതി 1996 ഫെബ്രുവരി മാസത്തില്‍ നടപ്പില്‍ വന്നു. സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 15 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഡയറക്ടര്‍ ബോര്‍ഡ്. ഇതില്‍ 5 പേര്‍ -ര്‍ക്കാര്‍ പ്രതിനിധികളും 5 പേര്‍ തൊഴിലുടമ പ്രതിനിധികളും 5 പേര്‍ തൊഴിലാളികളേയും സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേയും പ്രതിനിധീകരിക്കുന്നവരുമാണ്. ഇതിന്റെ ഗുണഭോക്താക്കള്‍ ബീഡിചുരുട്ട് തൊഴിലാളികളും ബീഡിചുരുട്ട് വ്യവസായങ്ങളില്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളുകളുമാണ്. നിധിയുടെ വരുമാനമാര്‍ഗ്ഗം വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള അംശാദായങ്ങളാണ്. തൊഴിലുടമയുടെ അംശാദായം പ്രതിമാസം 6/ രൂപാ നിരക്കിലും തൊഴിലാളിയുടെ അംശാദായം പ്രതിമാസം 3/ രൂപയും സ്വയംതൊഴില്‍ വിഭാഗക്കാര്‍ക്ക് പ്രതിമാസം 9/ രൂപാ നിരക്കിലുമാണ്. തൊഴിലാളി അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ അംശാദായമായും നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയുമാണ്.
ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍
1. ബീഡി തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍
58 വയസ്സു പൂര്‍ത്തിയായി ജോലിയില്‍ നിന്ന് വിരമിക്കുന്ന അംഗങ്ങള്‍ക്ക് പ്രതിമാസം 100/ രൂപാ പെന്‍ഷന്‍ നല്‍കിവന്നിരുന്നത് 01.04.2011 മുതല്‍ വര്‍ദ്ധിപ്പിച്ച് പ്രതിമാസം 400/ രൂപാ വീതം പെന്‍ഷന്‍ നല്‍കി വരുന്നു
2. ചുരുട്ടു തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍
60വയസ്സു തികഞ്ഞ പരമ്പരാഗത ചുരുട്ടു തൊഴിലാളികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍നല്‍കുന്നപദ്ധതിയാണിത്. പ്രതിമാസം 400/ രൂപ ഇപ്രകാരം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ തൊഴിലാളികള്‍ക്ക് നല്‍കി വരുന്നു. പെന്‍ഷന്‍ നല്‍കുവാനുള്ള തുക കാലാകാലങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ചു നല്‍കുന്നു.
3. അവശതയോ മരണമോ സംഭവിച്ചാല്‍ നല്‍കുന്ന എക്സ്‌ഗ്രേഷ്യാ ആനുകൂല്യം
ക്ഷേമനിധി പദ്ധതിയിലെ വ്യവസ്ഥകള്‍ പ്രകാരം ഒരംഗത്തിന് തന്റെ ജോലി തുടരാനോ, കായികാദ്ധാനം ചെയ്യാനോ കഴിയാത്ത വിധം ദീര്‍ഘകാലം അസുഖമായിരിക്കുകയോ സ്ഥിരമായ അവശത സംഭവിക്കുകയോ ചെയ്യുന്ന പക്ഷം ക്ഷേമനിധിയില്‍ നിന്നും 10,000/ രൂപ വരെ ധനസഹായം നല്‍കുന്നു. ഒരംഗം മരണപ്പെടുകയാണെങ്കില്‍ നോമിനിക്ക് ഫണ്ടില്‍ നിന്നും 10,000/ രൂപാ മരണാനന്തര സഹായമായി നല്‍കുന്നു.
4. വനിതാ അംഗങ്ങള്‍ക്കുള്ള വിവാഹ ധനസഹായം
ക്ഷേമനിധി പദ്ധതി ഫണ്ടില്‍ തുടര്‍ച്ചയായ 2 വര്‍ഷത്തെ അംഗത്വം പൂര്‍ത്തിയാക്കിയ വനിതാ അംഗങ്ങള്‍ക്ക് വിവാഹ ധന-ഹായമായി 2,000/ രൂപാ നല്‍കുന്നു.
മറ്റ് ആനുകൂല്യങ്ങള്‍
A വനിതാ അംഗങ്ങള്‍ക്ക് പ്രസവാനുകൂല്യം
B. തൊഴിലില്ലായ്മക്ക് ആശ്വാസം
C. കുട്ടികളുടെ വിദ്യാഭ്യാ-ത്തിനായി അഡ്വാന്‍സ്
D. രോഗചികില്‍-യ്ക്കുള്ള അഡ്വാന്‍സ്
E. വീട് നിര്‍മ്മാണം/വാങ്ങാന്‍ അഡ്വാന്‍സ്
F. സൈക്കിള്‍ വായ്പ