കേരള റേഷന്‍ വ്യാപാരി ക്ഷേമനിധി

13. കേരള റേഷന്‍ വ്യാപാരി ക്ഷേമനിധി
     കേരള സംസ്ഥാനത്തെ റീട്ടെയില്‍ വ്യാപാരികള്‍ക്ക് ആശ്വാസം നല്‍കുന്നതിനും അവരുടെ ക്ഷേമത്തെ ലക്ഷ്യമാക്കി വിവിധപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതിനുമായി 1998ല്‍ കേരള റേഷന്‍ വ്യാപാരി ക്ഷേമനിധി നിലവില്‍ വന്നു. ക്ഷേമനിധി നിയമത്തിലെ 4(1) വകുപ്പ് പ്രകാരം റേഷന്‍ വ്യാപാരിയായിട്ടുള്ള  ഏതൊരാള്‍ക്കും നിധിയിലെ അംഗമായി സ്വയം രജിസ്റ്റര്‍ ചെയ്യാം.  ഈ ആക്ടിന്റെ പ്രാരംഭത്തില്‍ റേഷന്‍ വ്യാപാരി ആയിരുന്ന ഒരാള്‍ പ്രാരംഭം മുതല്‍ 6 മാ-ത്തിനകമോ, ഈ ആക്ട് നിലവില്‍ വന്ന ശേഷം റേഷന്‍ വ്യാപാരിയാകുന്ന ഒരാള്‍ നിയമനം ലഭിച്ച് മൂന്നു മാസത്തിനകവും ക്ഷേമനിധിയില്‍ അംഗമാകുന്നതിന് അപേക്ഷ നല്‍കാവുന്നതാണ്. അംഗത്വ ഫീസിനത്തില്‍ 100/ രൂപയും അംശാദായമിനത്തില്‍ 50/ രൂപയും പ്രതിമാസം  നിധിയിലേക്ക് ബന്ധപ്പെട്ട താലൂക്ക് സപൈ ഓഫീസര്‍ മുഖേന നല്‍കേണ്ടുന്നതാണ്.  ഇത്തരത്തില്‍ സ്വരൂപിക്കുന്ന ഫണ്ടും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ധനസഹായവും ഉപയോഗിച്ച് വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുക എന്നതാണ് ക്ഷേമനിധിയുടെ ലക്ഷ്യം.
വിവിധ ക്ഷേമപദ്ധതികള്‍
1.  പെന്‍ഷന്‍
സ്ഥിരം ലൈസന്‍സിയായി 10 വര്‍ഷത്തില്‍ കുറയാത്ത സര്‍വ്വീസ് പൂര്‍ത്തിയാക്കിയിട്ടുള്ളതും 65 വയസ്സ് തികഞ്ഞിട്ടുള്ളതുമായ ഏതൊരംഗത്തിനും അയാള്‍ പദ്ധതി നിലവില്‍ വന്നതിനു ശേഷം  നിധിയിലെ അംഗമായിരിക്കുകയും തുടര്‍ന്നു റേഷന്‍ വ്യാപാരരംഗത്തുനിന്നും വിടുതല്‍  വാങ്ങുകയും ചെയ്യുന്നതോടെ പ്രതിമാ- പെന്‍ഷനു അര്‍ഹനായി തീരുന്നതാണ്. പെന്‍ഷന്‍ തുക 150/ രൂപയായി നിജപ്പെടുത്തിയിരുന്നത് 01.04.2003 മുതല്‍ പ്രതിമാസം 500/ രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
2. മരണാനന്തര ആനുകൂല്യം
70 വയസ്സു തികയുന്നതിനു മുമ്പോ അതിനുശേഷമോ മരണപ്പെടുന്ന അംഗത്തിന്റെ  നോമിനിക്കോ/ അനന്തരാവകാശികള്‍ക്കോ നിധിയിലേക്ക് കുടിശ്ശിക ഇനത്തില്‍ നല്‍കേണ്ട തുക കഴിച്ചുള്ള ക്ഷേമനിധിയിലെ അംഗത്വത്തിന്റെകാലയളവിന് ആനുപാതികമായി ലഭിക്കുന്നതാണ്.
3. അംശാദായം(മാസവരി) തിരിച്ചുനല്‍കല്‍
അംഗത്വം അവസാനിക്കുമ്പോള്‍ ഒരംഗത്തിന് കുടിശ്ശിക കിഴിവുകള്‍ക്ക് വിധേയമായി തുക   ലഭിക്കുന്നതാണ്.
4. ചികില്‍സ് സഹായം
 നിധിയിലെ ഒരംഗത്തിന് കടത്തെ തുടര്‍ന്ന് സ്ഥിരമായോ താല്‍ക്കാലികമായോ അംഗവൈകല്യമോ മറ്റ് ഗുരുതരമായ അവസ്ഥയോ ഉണ്ടാകുന്നപക്ഷം 5000/ രൂപ വരെ സൌജന്യ ചികില്‍സാ സഹായം ലഭിക്കുന്നതാണ്.  അംഗത്തിനോ അയാളുടെ കുടുംബാംഗങ്ങള്‍ക്കോ ഹൃദയം, വൃക്ക, കൃത്രിമകൈ അല്ലെങ്കില്‍ കാല്‍ മാറ്റിവെയ്ക്കല്‍, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളുടെ ചികിത്സയ്ക്കു പരമാവധി 15000/ രൂപ വരെ സൌജന്യ സഹായം ലഭിക്കുന്നതാണ്.
5. വിദ്യാഭ്യാസ സ്കോ‌ക്കോളര്‍ഷിപ്പ്
ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കളില്‍ ഓരോവര്‍ഷവും എസ്.എസ്.എല്‍.സി/ഹയര്‍സെക്കന്ററി എന്നീ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കുന്ന മൂന്നു പേര്‍ക്ക് 2,500/ രൂപാ വീതം വിദ്യാഭ്യാസ സ്‌ക്കോളര്‍ഷിപ്പ്  നല്‍കുന്നതാണ്.

6.    റീട്ടെയില്‍ റേഷന്‍ ഡിപ്പോ നടത്തുന്നതിനുള്ള അഡ്വാന്‍സ്
തുടര്‍ച്ചയായി 5 വര്‍ഷത്തെ സര്‍വീസുള്ള ആളുടെ നിധിയിലെ നിക്ഷേതുക 5000/ രൂപയോ അതിലധികമോ ഉള്ളവര്‍ക്ക് 5000/ രൂപ വരെ അഡ്വാന്‍സ് അനുവദിക്കുന്നതാണ്.