കേരള വ്യാപാരി ക്ഷേമ ബോര്‍ഡ്

12.    കേരള വ്യാപാരി ക്ഷേമ ബോര്‍ഡ്
കേരള വ്യാപാരി ക്ഷേമ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് താഴെ പറയുന്ന ക്ഷേമപരിപാടികള്‍  നടപ്പാക്കി വരുന്നു.
1.    മരണാനന്തര ആനുകൂല്യം : ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് ആറുമാസം കഴിഞ്ഞ് ഒരംഗം മരണപ്പെടുകയാണെങ്കില്‍ അവകാശിക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. 'എ' അാസ്സ് അംഗത്വത്തിന് 1 ലക്ഷം രൂപയും, 'ബി' അാസ്സിന് 60,000/ രൂപ, 'സി' അാസ്സിന് 40,000/ രൂപ,'ഡി' അാസ്സിന് 30,000/ രൂപ എന്നീ നിരക്കില്‍ ആനുകൂല്യം ലഭിക്കുന്നു.
ഈ ആനുകൂല്യത്തിന് അവകാശി താഴെ പറയുന്ന രേഖകള്‍ ഹാജരാക്കണം.
അവകാശിയുടെ അപേക്ഷ.
ഒറിജിനല്‍ അംഗത്വകാര്‍ഡ്.
മരണ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
വില്ലേജ് ആഫീസര്‍ നല്‍കുന്ന കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റ്.
കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റിലെ അംഗങ്ങളെല്ലാം കൂടി തുക കൈപ്പറ്റുവാന്‍ അവരിലൊരാളെ ചുമതലപ്പെടുത്തുന്ന സമ്മതപത്രം.
അംഗം മരിച്ച് 90 ദിവസത്തിനുള്ളില്‍ അപേക്ഷ ഓഫീ-ില്‍ നല്‍കേണ്ടതാണ്. ടി കാര്യത്തില്‍ വീഴ്ച വന്നാല്‍ വിശദീകരണം നല്‍കേണ്ടതാണ്.
2.    എക്സ്‌ഗ്രേഷ്യ അെയിമുകള്‍ :  അംഗങ്ങള്‍ക്ക് വെള്ളപ്പൊക്കം, തീപിടുത്തം, അക്രമം, ലഹള, മറ്റ് പ്രകൃതി ക്ഷോഭങ്ങള്‍ എന്നിവ മൂലം വ്യാപാര സ്ഥാപനത്തിനും സാധനങ്ങള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി വരുന്നു. നഷ്ടപരിഹാര തുക അംഗങ്ങള്‍ക്ക് മരണാനന്തര ആനുകൂല്യം ലഭിക്കുന്ന തുകയോളംപരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിന് അപേക്ഷയോടൊപ്പം താഴെപറയുന്ന രേഖകള്‍ ഹാജരാക്കണം.
അംഗത്തിന്റെ അപേക്ഷ.
അംഗത്വകാര്‍ഡിന്റെ കോപ്പി.
വില്ലേജ് ആഫീസറുടെ റിപ്പോര്‍ട്ട്.
ഫയര്‍ ഫോഴ്സ് റിപ്പോര്‍ട്ട് (തീപിടുത്തത്തിന് മാത്രം).
പോലീസ് റിപ്പോര്‍ട്ട് (അക്രമത്തിന് മാത്രം).
3.    പെന്‍ഷന്‍ : 01.04.2009 മുതല്‍ 10 വര്‍ഷം തുടര്‍ച്ചയായി ക്ഷേമനിധി അംഗത്വമുള്ള അംഗങ്ങള്‍ക്ക്  60 വയസ്സ് പൂര്‍ത്തിയാകുന്ന അടുത്ത മാസം മുതല്‍ക്ക് 'എ' അാസ്സ് അംഗത്വത്തിന് 1000/ രൂപ, 'ബി' അാസ്സിന് 800/ രൂപ, 'സി' അാസ്സിന് 600/ രൂപ,'ഡി' അാസ്സിന് 400/ രൂപ എന്നീ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നു. പെന്‍ഷന്‍ യോഗ്യത താഴെ ചേര്‍ക്കുന്നു.
വ്യാപാരി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി 10 വര്‍ഷം അംഗത്വമുണ്ടായിരിക്കണം.
60 വയസ്സു പൂര്‍ത്തിയായിരിക്കണം. ടി കാര്യത്തിന് രേഖ ഹാജരാക്കണം.
പെന്‍ഷന് അപേക്ഷിക്കുമ്പോള്‍ ആ സാമ്പത്തിക വര്‍ഷത്തെ തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്നുള്ള ലൈസന്‍സ് ഹാജരാക്കണം.
അംഗത്വ കാര്‍ഡിന്റെ കോപ്പി ഹാജരാക്കണം.

Copyright © 2014 State Planning Board .All Rights Reserved. C-DIT