കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാജിഷ്‌മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

9. കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാജിഷ്‌മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
1960 ലെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാജിഷ്‌മെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്കും ആശ്വാസം നല്കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും,  പെന്‍ഷന്‍ നല്കുന്നതിനും വേണ്ടി ഒരു ക്ഷേമനിധി രൂപീകരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും വേണ്ടി കേരള നിയമ-ഭ പാസ്സാക്കിയ ബില്ലിന്റെ അടിസ്ഥാനത്തിനല്‍ രൂപീകരിച്ച ആക്ട് ആണ് 2006 ലെ കേരള ഷോപ്പ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാജിഷ്‌മെന്റ് ആക്ട്.  സര്‍ക്കാര്‍ ഉത്തരവുകളിലൂടെ ഭേദഗതികള്‍ വരുത്തുകയും അംഗങ്ങള്‍ അടയ്ക്കുന്ന തുക തിരികെ നല്‍കുന്നതിന് വ്യവസ്ഥ ചെയ്തുകൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
    ഈ പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധി 55 വയസ്സായി ഉയര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കണ്‍സ്യൂമര്‍ ഫെഡറേഷന്റെ കീഴിലുള്ള ത്രിവേണി സ്റ്റോറുകള്‍, നീതി സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, കൃഷി വകുപ്പിന്‍ കീഴിലുള്ള ഹോര്‍ട്ടി കോര്‍പ്പ് തുടങ്ങിയവയില്‍ ജോലി ചെയ്യുന്ന (പി.എസ്.സി വഴി നിയമനം ലഭിച്ചവരും മറ്റ് വിധത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള അര്‍ഹതയുള്ളവരും ഒഴികെ) വരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിധിയുടെ ഭരണ നിര്‍വ്വഹണവും നടത്തിപ്പും മേല്‍നോട്ടം വഹിക്കുന്നത്  ബോര്‍ഡാണ്. ഈ ബോര്‍ഡില്‍ തൊഴിലാളികളെയും സ്വവന്തമായി തൊഴില്‍ ചെയ്യുന്നവരെയും പ്രതിനിധീകരിക്കുന്ന അഞ്ചു പേരും, തൊഴില്‍ ഉടമകളെ പ്രതിനിധീകരിക്കുന്ന അഞ്ചു പേരും, സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന അഞ്ചു പേരും ഉള്‍പ്പെടെ മൊത്തം പതിനഞ്ച് ഡയറക്ടര്‍മാരാണുള്ളത്. ടി ഡയറക്ടര്‍മാരില്‍ നിന്നും ഒരാളെ ചെയര്‍മാനായി നിയമിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നു. വയനാട് ഒഴികെയുള്ള പതിമൂന്നു ജില്ലകളിലും ജില്ലാ എക്സിക്യൂട്ടീവ് ഓഫീ-റുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നു. വയനാട് ജില്ലയുടെ ചുമതല കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീ-ര്‍ വഹിക്കുന്നു. പദ്ധതി നിര്‍വഹണത്തിനായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസിര്‍ക്കു പുറമെ  ജില്ലകളില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. രജിസ്‌ട്രേഷന്‍ നടത്തുന്നതും ആനുകൂല്യങ്ങള്‍ വിതരണവും ഈ ഓഫീസില്‍ നടത്തുന്നു. 1960 ലെ കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാജിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 18 വയസ്സു പൂര്‍ത്തിയായിരിക്കുകയും 55 വയസ്സ് പൂര്‍ത്തിയാകാതിരിക്കുകയും ചെയ്യുന്ന തൊഴിലാളികളും, സ്വവയം തൊഴില്‍ ചെയ്യുന്നവരുമാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. തൊഴിലാളിവിഹിതമായി ഓരോ അംഗവും പ്രതിമാസം 20 രൂപാവീതവും തൊഴിലുടമ ഓരോ  തൊഴിലാളിയ്ക്കായി 20 രൂപാവീതവും അടയ്‌ക്കേണ്ടതാണ്. സ്വയംതൊഴില്‍ ചെയ്യുന്ന ഒരാള്‍ തൊഴിലാളിവിഹിതമായി  20 രൂപയും തൊഴിലുടമ വിഹിതമായി  20 രൂപയുള്‍പ്പടെ പ്രതിമാസം 40 രൂപ അടയ്‌ക്കേണ്ടതാണ്. ഓരോ അംഗവും പ്രതിമാസം ഫണ്ടിലേയ്ക്ക് അടയ്‌ക്കേണ്ട തൊഴിലാളി വിഹിതത്തിന്റെ  25 ശതമാനത്തിന് തുല്യമായ തുക ഷെയര്‍ കോണ്‍ട്രിബ്യൂഷന്‍ ഇനത്തില്‍ ഗ്രാന്റായി -ര്‍ക്കാരില്‍നിന്നും ലഭിക്കുന്നതാണ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയിലാണ് (ഫാറം1) അംഗത്വത്തിനായി അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ സ്ഥാപന ഉടമ നല്‌കേണ്ട സ്റ്റേറ്റ്‌മെന്റ് (ഫാറം4) സഹിതം ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ നേരിട്ടു സമര്‍പ്പിക്കാവുന്നതാണ്. അസിസ്റ്റന്റ് ലേബര്‍ ആഫീസിലും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ അപേക്ഷ പൂരിപ്പിച്ച് നേരിട്ട് ടി ഓഫീസുകളിള്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടാതെ ആവശ്യക്കാര്‍ക്ക് peedika.Kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും അപേക്ഷിക്കാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. വയസ്സു തെളിയിക്കുന്നതിനായി തൊഴിലാളികള്‍ ജനനമരണ രജിസ്ട്രാറുടെ സാക്ഷ്യപത്രം, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. അംഗമാകുന്ന ഓരോ തൊഴിലാളിക്കും തിരിച്ചറിയില്‍ കാര്‍ഡ് ഫോട്ടോ പതിച്ച് നല്കുന്നതാണ്. തൊഴിലുടമയ്‌ക്കോ സ്വയം തൊഴില്‍ ചെയ്യുന്ന അംഗത്തിനോ ആറുമാസത്തേയോ ഒരു വര്‍ഷത്തേയോ അംശാദായം ഒരുമിച്ച് മുന്‍കൂറായി അടയ്ക്കാവുന്നതാണ്. എല്ലാ മാസവും 5ാം തീയതിയ്ക്ക് മുമ്പായി അംശാദായം ഒടുക്കിയിരിക്കേണ്ടതാണ്. അംശാദായം അടയ്ക്കുന്നതിന് പാസ് ബുക്ക് നല്കുന്നതാണ്. അംഗങ്ങളുടെ അംശാദായം സ്വീകരിക്കുന്നതായി താഴെ പറയുന്ന ബാങ്കുകളെ തെരഞ്ഞെടുത്തിട്ടുണ്ട്.
i)    ബാങ്ക് ഓഫ് ഇന്ത്യ
ii)    ഇന്‍ഡ്യന്‍ ബാങ്ക്
iii)    ധനലക്ഷ്മി ബാങ്ക്
iv)    പഞ്ചാബ് നാഷണല്‍ ബാങ്ക്
v)    ഫെഡറല്‍ ബാങ്ക്
ഈ ബാങ്കുകളുടെ കേരളത്തിലെ ഏതു ശാഖകളിലും അംഗങ്ങള്‍ക്ക് പണം അടയ്ക്കാവുന്നതാണ്. കൂടാതെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായും അംശാദായം ഒടുക്കാവുന്നതാണ്. എല്ലാ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിലും അംശാദായം നേരിട്ട് സ്വീകരിക്കുവാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാജിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിലേയ്ക്കായി ബോര്‍ഡിന്റെ കീഴില്‍ ചീഫ് എക്സ്ക്യൂട്ടീവ് ഓഫീ-റും അദ്ദേഹത്തെ സഹായിക്കുന്നതിനായി പതിമൂന്നു ജില്ലാ എക്സ്ക്യൂട്ടീവ് ഓഫീസര്‍മാരുമുണ്ട്. കൂടാതെ തൊഴില്‍ വകുപ്പിലെ ലേബര്‍ ഓഫീസര്‍മാരെ അവരവരുടെ പരിധിക്കുള്ളില്‍ പദ്ധതിയുടെ ഇന്‍സ്‌പെക്ടര്‍മാരായി നിയമിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ആയതിനാല്‍ അംഗങ്ങള്‍ക്ക് ഏതു വിവരവും നേരിട്ട് അറിയാന്‍ കഴിയുന്നതാണ്.  peedika.Kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇത് ഉറപ്പാക്കാവുന്നതാണ്. കൂടാതെ 537252 എന്ന നമ്പരില്‍ നിന്നും എസ്.എം.എസ് വഴിയും വിവരങ്ങള്‍ ലഭ്യമാണ്. ഈ മേഖലയില്‍ ഏകദേശം 10 ലക്ഷം പേര്‍ പണിയെടുക്കുന്നതായി  കണക്കാക്കപ്പെടുന്നു. 6.09.2012 വരെ 100014 സ്ഥാപനങ്ങളിലായി 523785 പേര്‍ അംഗത്വമെടുത്തിട്ടുണ്ട്.
പദ്ധതിയില്‍ നിന്നും പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, പ്രസവാനുകൂല്യം, വിവാഹാനുകൂല്യം, ചികിത്സാ സഹായം, മരണാനന്തര സഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പെന്‍ഷന്‍ : കുറഞ്ഞത് പത്തുവര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച ഒരംഗത്തിന്, അറുപത് വയസ്സ് തികയുന്ന മുറയ്‌ക്കോ സ്ഥിരമായ ശാരീരിക അവശത മൂലം രണ്ട് വര്‍ഷത്തിധികമായി ജോലി ചെയ്യാന്‍ കഴിയാതിരിക്കുന്ന അവസ്ഥ വന്നാലോ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
കുടുംബ പെന്‍ഷന്‍ : കുറഞ്ഞത് പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച ഒരംഗമോ, ഈ പദ്ധതി പ്രകാരം പെന്‍ഷന് അര്‍ഹമായ അംഗമോ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിന് കുടുംബപെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
പ്രസവാനുകൂല്യം : ഒരു വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുള്ളതും എംഛായീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരാത്തതുമായ വനിതാ അംഗത്തിന്, പ്രസവാനുകൂല്യം ലഭിക്കുന്നതാണ്. ഗര്‍ഭം അലസല്‍ സംഭവിച്ച അംഗത്തിനും ധനസഹായം നല്കുന്നതാണ്. എന്നാല്‍ ഈ ആനുകൂല്യം പരമാവധി 2 പ്രാവശ്യത്തില്‍ കൂടുതല്‍ ലഭിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.  
വിവാഹാനുകൂല്യം: കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും നിധിയിലേയ്ക്ക് അംശാദായം അടച്ച അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹ ചെലവിനായി 5000  രൂപ നിധിയില്‍ നിന്നും ലഭിക്കുന്നതാണ്. ഈ ആനുകൂല്യം പരമാവധി 2 പ്രാവശ്യം മാത്രമേ ഒരംഗത്തിന് ലഭിക്കുകയുള്ളൂ.
അംഗത്തിന്റെ കുടുംബാഗങ്ങളുടെ മരണാനന്തര ചെലവ് : കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും നിധിയിലേക്ക് അംശാദായം അടച്ച അംഗത്തിന്റെയോ അംഗത്തിന്റെ കുടുംബാംഗങ്ങളുടെയോ  മരണാനന്തര ചെലവുകള്‍ക്കായി 1000/ രൂപാവീതം ലഭിക്കുന്നതാണ്.
ചികിത്സാ സഹായം :  മൂന്നുവര്‍ഷമെങ്കിലും നിധിയിലേയ്ക്ക് തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നുള്ള ചികിത്സയ്ക്ക് ധന-ഹായം നല്‍കുന്നതാണ്.
വിദ്യാഭ്യാസാനുകൂല്യം : ഒരുവര്‍ഷമെങ്കിലും നിധിയിലേയ്ക്ക് തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങളുടെ സമര്‍ത്ഥരായ മക്കള്‍ക്ക് ബോര്‍ഡില്‍നിന്നും വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതാണ്.
മരണാനന്തര ധനസഹായം : മൂന്നുവര്‍ഷമെങ്കിലും നിധിയിലേയ്ക്ക് തുടര്‍ച്ചയായി അംശാദായം അടച്ച ഒരംഗത്തിന്
അമുഖം മൂലമോ അപകടം മൂലമോ മരണപ്പെട്ടാല്‍ അയ്യായിരം രൂപ ലഭിക്കുന്നതാണ്. അംഗത്വ കാലയളവിന്റെ അടിസ്ഥാനത്തില്‍ പരമാവധി 20,000/ രൂപവരെ അംഗത്തിന്റെ കുടുംബത്തിന് മരണാനന്തര ധന--ഹായം നല്‍കുന്നതാണ്.
മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ കൂടാതെ സ്ഥിരമായ ശാരീരിക അവശത മൂലം രണ്ട് വര്‍ഷത്തിലധികമായി ജോലി ചെയ്യാന്‍ കഴിയാതിരിക്കുകയോ അല്ലെങ്കില്‍ 60 വയസ്സ് തികയുകയോ ചെയ്യുന്ന അംഗങ്ങള്‍ക്ക് അവര്‍ അടച്ച തുക തിരികെ നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Copyright © 2014 State Planning Board .All Rights Reserved. C-DIT