കേരള ക്ഷീരകര്‍ഷക ക്ഷേമനിധിബോര്‍ഡ്

2.    കേരള ക്ഷീരകര്‍ഷക ക്ഷേമനിധിബോര്‍ഡ്
ക്ഷീര കര്‍ഷക ക്ഷേമനിധിയില്‍ നിന്നും നല്‍കി വരുന്ന വിവിധആനുകൂല്യങ്ങളുംഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ളമാനദണ്ഡങ്ങളും പദ്ധതിയ്ക്കുള്ള ധനാഗമ മാര്‍ഗ്ഗങ്ങളും.
ക്ഷീരവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ കന്നുകാലി വളര്‍ത്തലില്‍  ഏര്‍പ്പെട്ടിരിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും വേണ്ടി 2005 ആഗസ്റ്റ് 24 ാ ം തീയതി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേരള നിയമസഭ പാസ്സാക്കിയ ബില്ല് 2007 ഏപ്രില്‍ 13 ന് നിലവില്‍ വന്നു.  ടി നിയമത്തിലെ  ചില  വകുപ്പുകളില്‍  2009  ഡിസംബര്‍  16 ലെ  12317/ലെഗ്. യൂണി.1 /09/ നിയമം (വിജ്ഞാപനം ) ഓര്‍ഡിനന്‍സ്, 2010 ഏപ്രില്‍ 7 ലെ 4559 / യൂണി. 1/2010/ നിയമം, വിജ്ഞാപന എന്നിവ പ്രകാരം ചില ഭേദഗതികളും നിലവില്‍ വന്നു.
ധനാഗമ മാര്‍ഗ്ഗം
ക്ഷീര കര്‍ഷക ക്ഷേമനിധി നിയമം വകുപ്പ് 7 അനുസരിച്ചാണ് ധനാഗമ മാര്‍ഗ്ഗം തിട്ടപ്പെടുത്തിയിരിക്കുന്നത്.
അംശാദായം
a) പ്രാഥമിക ക്ഷീര സംഘത്തില്‍ പാലളക്കുന്ന കര്‍ഷകന്‍     20 രൂപ
b) ഒരു ലിറ്റര്‍ പാല്‍വിതരണം (പ്രാദേശികം)             5   രൂപ
c) ഒരു ലിറ്റര്‍ പാല്‍വിതരണം (മില്‍മ, മേഖല യൂണിയന്‍ )     12രൂപ
d) റിസര്‍വ്വ് ഫണ്ട് (പലിശയില്‍ നിന്നുള്ള വരുമാനം)
e) സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന വിഹിതം
f) സംഭാവന (കന്നുകാലിത്തീറ്റ കമ്പനികള്‍, പാല്‍ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍, സ്വകാര്യ ഡയറി ഉടമകള്‍,     കന്നുകാലി മരുന്നു നിര്‍മ്മാണ /വിതരണക്കാര്‍, ബീജോല്പാദനവും /വിതരണവും ) നടത്തുന്നവര്‍
g) പദ്ധതി പ്രകാരം ചുമത്തുന്ന ഫീസ് /പിഴ
നിക്ഷേപം
സര്‍ക്കാരിന്‍റെ അനുമതിയോടെ സ്റ്റേറ്റ്    ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ ഹെഡ് ഓഫീസ്സിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നു.
അംഗത്വം
a)     18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
b)     ഒന്നോ അതിലധികമോ പശുവിനെയോ, എരുമയെയോ വളര്‍ത്തുകയും ഒരു വര്‍ഷത്തില്‍ 500 ലിറ്റര്‍  പാല്‍ വിപണനം നടത്തുകയും ചെയ്തിരിക്കണം.
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അംഗത്വം നല്‍കുന്നു. 30-11-2012 വരെ 218664 പേര്‍ക്ക് ക്ഷേമനിധിയില്‍  അംഗത്വം നല്‍കിയിരിക്കുന്നു.

1. പെന്‍ഷന്‍
ക്ഷേമനിധി നിയമം വകുപ്പ് (4) പ്രകാരമാണ് പെന്‍ഷന്‍ അനുവദിക്കുന്നത്.  ക്ഷേമനിധിയില്‍ അംഗമായി 5 വര്‍ഷം പാല്‍ അളക്കുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്താല്‍ പെന്‍ഷന്‍ ലഭിക്കുന്നു. സംഘത്തില്‍ അംഗമല്ലായെങ്കിലും തുടര്‍ച്ചയായി പാല്‍ അളക്കുകയും അംശാദായം അടയ്ക്കുകയും ചെയ്യുന്ന കര്‍ഷകനും പെന്‍ഷന്‍ ലഭ്യമാണ്.  2007 ഏപ്രില്‍ 13 ലെ കേരള ക്ഷീര കര്‍ഷക ക്ഷേമനിധി നിയമം നിലവില്‍ വരുന്നതിനു മുമ്പ് ക്ഷേമനിധിയില്‍ അംഗമായിരുന്ന ഏതൊരാളിനും പത്തു വര്‍ഷമെങ്കിലും അംഗത്വവും കുറഞ്ഞത് 500 ലിറ്റര്‍ പാല്‍ പ്രതിവര്‍ഷം സംഘത്തില്‍ അളക്കുകയും , 60 വയസ്സ് പൂര്‍ത്തിയാക്കുകയും ചെയ്താല്‍ പെന്‍ഷന്  അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.  2010 ഏപ്രില്‍ 07 ലെ 4559/യൂണി.1/10 നിയമം (വിജ്ഞാപനം) പ്രകാരം ഭേദഗതി ലഭിക്കുകയും, പ്രകാരം 2007 ഏപ്രില്‍ 13 ലെ ക്ഷേമനിധി നിയമപ്രകാരം ഒരാള്‍ ക്ഷേമനിധിയില്‍ അംഗമായ ശേഷം 5 വര്‍ഷമെങ്കിലും കുറഞ്ഞത് 500 ലിറ്റര്‍ പാല്‍ പ്രതിവര്‍ഷം സംഘത്തില്‍  അളക്കുകയും 60 വയസ്സ് പൂര്‍ത്തിയാക്കുകയും ചെയ്താല്‍ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.


കൂടാതെ 4 (എ) പ്രകാരം ക്ഷേമനിധിയില്‍ അംഗമായ ക്ഷീരകര്‍ഷകന്‍ 5 വര്‍ഷമെങ്കിലും 500 ലിറ്റര്‍ പാല്‍ പ്രതിവര്‍ഷം സംഘത്തില്‍ അളക്കുകയും ശാരീരിക അവശത മൂലം കന്നുകാലി വളര്‍ത്താന്‍ കഴിയാതാവുകയും ചെയ്താല്‍ ആ ആള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതാണ്. കുറഞ്ഞ കാലയളവില്‍ മരണപ്പെട്ടാല്‍ ആ അംഗത്തിന്‍റെ  അനന്തരാവകാശി ക്ഷേമനിധിയില്‍ തുടര്‍ന്നു പാല്‍ അളക്കുന്നുവെങ്കില്‍ മരണപ്പെട്ടയാളിന്‍റെ കാലയളവ് കൂടെകൂട്ടി ആനുകൂല്യത്തിന്പരിഗണിക്കുന്നതുമാണ്.
പെന്‍ഷന്‍ തുക  :     2009 ജൂലൈ വരെ     250 രൂപ / മാസം
    2009 ആഗസ്റ്റ് മുതല്‍       300 രൂപ/മാസം
2.    കുടുംബപെന്‍ഷന്‍
പെന്‍ഷണര്‍ മരണപ്പെട്ടാല്‍ പെന്‍ഷണറുടെ അനന്തരവകാശിക്ക് പ്രതിമാസം 125/ രൂപ നിരക്കില്‍ നല്‍കിയ കുടുംബപെന്‍ഷന്‍ 2009 ഓഗസ്റ്റ് മുതല്‍ 25/ രൂപ വര്‍ദ്ധിപ്പിച്ച് 150/ രൂപയാക്കി സര്‍ക്കാര്‍ ഉത്തരവാകുകയും നല്‍കിവരികയും ചെയ്യുന്നു.
പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ എന്നിവയ്ക്ക് അര്‍ഹരായ ക്ഷീര കര്‍ഷകര്‍ക്ക് എസ്.ബി.റ്റി ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ തുക ബോര്‍ഡ് തീരുമാന പ്രകാരം കൈമാറുന്നു.
കൂടാതെ ക്ഷീരകര്‍ഷക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങള്‍ക്കും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭ്യമാകത്തക്കവിധത്തില്‍ 'ക്ഷീരദീം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി താഴെ പറയുന്ന പദ്ധതികളും ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കിവരികയാണ്.
(1)    വിവാഹധനസഹായം  ക്ഷേമനിധി അംഗങ്ങളുടെ പെണ്‍മക്കളുടെ വിവാഹത്തിന് നല്‍കുന്ന ധനസഹായമാണിത്.  വിവാഹ ധനസഹായത്തുക 1000/ രൂപയാണ്.  ധനസഹായത്തുക അംഗങ്ങളുടെ എസ്.ബി.റ്റി.ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നു.
(2)    മരണാനന്തര ധനസഹായം  ക്ഷേമനിധി അംഗങ്ങള്‍ മരണപ്പെട്ടാല്‍ മരണാനന്തര ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നതിന് നല്‍കുന്ന ധന സഹായമാണിത്.  ധനസഹായത്തുക 1000/ രൂപയാണ്.  ക്ഷേമനിധി അംഗം മരണപ്പെടുന്ന  അന്നു തന്നെ ക്ഷീരസംഘത്തില്‍ നിന്നും മുന്‍കൂറായി നല്‍കുന്നതും, ടി തുക പിന്നീട് ക്ഷേമനിധിയില്‍ നിന്നും സംഘത്തിന് ചെക്ക് മുഖാന്തിരം നല്‍കുകയും ചെയ്തു വരുന്നു.
(3)    വിദ്യാഭ്യാസ ധനസഹായം   ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം ഇനത്തില്‍ എസ്.എസ്.എല്‍.സി, +2, ഡിഗ്രി, പ്രൊഫഷണല്‍ എന്നീ തലങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 1000/രൂപ, 1,500/രൂപ, 2000/രൂപ, 2,500/ രൂപ എന്നീ നിരക്കില്‍ ധനസഹായം  നല്‍കിവരുന്നു.  ക്ഷീരവികസന    യൂണിറ്റുകളിലെ    പാല്‍     ഉല്‍പ്പാദനത്തിന്‍റെ അടിസ്ഥാനത്തില്‍ അ,ആ,ഇ,ഉ എന്നിങ്ങനെ നാലായി തരംതിരിച്ചാണ് ടി സഹായം അനുവദിക്കുന്നത്.  ഗുണഭോക്താക്കള്‍ക്ക് ചെക്ക് മുഖാന്തിരം തുക നല്‍കുന്നു.
4)    സാമ്പത്തിക ധനസഹായം   20-05-06 സാമ്പത്തിക വര്‍ഷത്തില്‍ ഒരംഗത്തിന് 5000/ രൂപയുടെ സാമ്പത്തിക ധനസഹായമായി അനുവദിച്ചിരുന്നു.
(5)    മികച്ച ക്ഷീരകര്‍ഷകനുള്ള ധനസഹായം  ക്ഷീരകര്‍ഷകര്‍ക്ക് പ്രോത്സാഹനം എന്ന നിലക്ക് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച  ക്ഷീരകര്‍ഷകര്‍ക്ക് പ്രശംസാപത്രവും, 2000/ രൂപയുടെ ക്യാഷ് അവാര്‍ഡും എല്ലാ വര്‍ഷവും നല്‍കിവരുന്നു.  ധനസഹായ തുക ചെക്ക് മുഖാന്തിരം നല്‍കുന്നു.
(6)    ക്ഷീരക്ഷേമ പദ്ധതി ക്ഷീര കര്‍ഷകക്ഷേമനിധി ബോര്‍ഡിന്‍റെയും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടേയും സംയുക്താഭിമുഖ്യത്തില്‍ ക്ഷേമനിധിയില്‍  അംഗങ്ങളായ മുഴുവന്‍ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇന്‍ഷുറന്‍സ്പരിരക്ഷ ഉറപ്പുവരുത്തുന്ന 'ക്ഷീരക്ഷേമ ഇന്‍ഷുറന്‍സ്' പദ്ധതിസര്‍ക്കാര്‍ ധനസഹായത്തോടുകൂടി 20-09-2010 കാലയളവ് മുതല്‍ നടപ്പിലാക്കിയിരുന്നു.  ക്ഷേമനിധി അംഗങ്ങളില്‍ നിന്നും പ്രീമിയം ഇനത്തില്‍ യാതൊരു തുകയും ഈടാക്കുന്നില്ല എന്നുള്ളതാണ് ടി പദ്ധതിയുടെ പ്രത്യേകത.  ഇതിനായി സര്‍ക്കാര്‍ വിഹിതമായി 25 ലക്ഷം രൂപയും ക്ഷേമനിധി വിഹിതമായി 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടായിരുന്നു.  20-09-10 കാലയളവിലെ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ 'ക്ഷീരക്ഷേമ' പദ്ധതി പ്രകാരം കട മരണം/സ്ഥായിയായ അംഗവൈകല്യം എന്നിവയ്ക്കുള്ള ധനസഹായമായി 50,000 രൂപയും ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്കസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്കും, അപകടം മൂലമുണ്ടാകുന്ന പരിക്കുകള്‍ക്കുള്ള ശസ്ത്രക്രിയ, എന്നിവയ്ക്കുള്ള ധനസഹായമായി പരമാവധി 15,000 രൂപയും, ചിക്കുന്‍ഗുനിയ, ടൈഫോയിഡ്, കോളറ, ഡെങ്കിപ്പനി, ലെപ്‌റ്റോസ്‌ഫൈറോസിസ്, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍, പാമ്പുകടി, പേവിഷബാധ എന്നിവയ്ക്കുള്ള ധനസഹായമായി പരമാവധി 2,000 രൂപയും, ആംബുലന്‍സ് വാടകയിനത്തില്‍ പരമാവധി 1,000/ രൂപയും, പ്രകൃതി ദുരന്തം മൂലം വീട് , കാലിത്തൊഴുത്ത് എന്നിവ നഷ്ടമായതിനുള്ള ധനസഹായമായി പരമാവധി 5,000 രൂപയും അനുവദിക്കുന്നതിന് യുണൈറ്റഡ് ഇന്‍ഡ്യാ ഇന്‍ഷുറന്‍സ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടിരിക്കുന്നു.
ഇതു കൂടാതെ ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതര്‍ക്ക് വേണ്ടി ആശ്രിത ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നുണ്ട്.  ക്ഷേമനിധി അംഗങ്ങളുടെ ഓരോ ആശ്രിതനും (ഭാര്യ, ഭര്‍ത്താവ്, ഇരുപത്തി ഒന്ന് വയസ്സിന് താഴെയുള്ള ആണ്‍കുട്ടി, വിവാഹിതയായ പെണ്‍കുട്ടി) 50/ രൂപ നിരക്കില്‍ പ്രീമിയം തുക ക്ഷേമനിധി അക്കഡണ്ടിലേക്ക് അടച്ചാല്‍  ഇന്‍ഷുറന്‍സ് പരിരക്ഷ ക്ഷേമനിധി  അംഗള്‍ക്ക് ഉള്ളത് പോലെ ലഭിക്കുന്നു. ഇന്‍ഷുറന്‍സ് കാലയളവ് ഒരു വര്‍ഷവുമാണ്.
(7) കുളമ്പുരോഗ ചികിത്സാ ധനസഹായം  കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളില്‍ കുളമ്പുരോഗം വ്യാപകമായ സാഹചര്യത്തില്‍ അതത് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ അപേക്ഷയെ തുടര്‍ന്ന്,  07-01-2010 ല്‍ കൂടിയ ക്ഷേമനിധി ബോര്‍ഡ് യോഗ തീരുമാനം കൈക്കൊള്ളുകയും സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ക്ഷേമനിധി അംഗങ്ങളായ ക്ഷീര കര്‍ഷകരുടെ രോഗം ബാധിച്ച ഒരു ഉരുവിന് 1000/ രൂപയും കൂടുതലുള്ള ഓരോ ഉരുവിനും 500/ രൂപ നിരക്കിലും പരമാവധി 2000/ രൂപ വരെ ധനസഹായം അനുവദിച്ച് നല്‍കി വരുന്നു.
(8)    ക്ഷീരസുരക്ഷ പദ്ധതി കേരള ക്ഷീര കര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളായ ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടി സമഗ്ര സാമൂഹ്യസുരക്ഷാ പദ്ധതിയായ ' ക്ഷീര സുരക്ഷ ' ആവിഷ്‌ക്കരിച്ച്
നടപ്പിലാക്കി വരുന്നു. സര്‍ക്കാരിന്‍റെ 03-03-2010 ലെ G.O (Rt) 2137/2010/AD നമ്പര്‍ ഉത്തരവ് പ്രകാരം ക്ഷീരസുരക്ഷ പദ്ധതി തുടര്‍ന്ന് നടപ്പിലാക്കുന്നതിന് അനുമതി ലഭിച്ചു.  ക്ഷീര സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി 20-09-2010, 20-10-11സാമ്പത്തിക വര്‍ഷത്തില്‍ 30 ലക്ഷം രൂപയും, 20-11-12 -സാമ്പത്തിക വര്‍ഷത്തില്‍ 75 ലക്ഷം രൂപയും, 20-12-13 -സാമ്പത്തിക വര്‍ഷത്തില്‍ 50 ലക്ഷം രൂപയും വീതം സര്‍ക്കാര്‍ ധനസഹായമായി  അനുവദിച്ചിട്ടുണ്ട്.
'ക്ഷീര സുരക്ഷ' പദ്ധതി പ്രകാരം അനുവദിക്കാവുന്ന ധനസഹായങ്ങളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഇനം

ധനസഹായ

തുക(രൂപ)

കര്‍ഷകരുടെ

എണ്ണം

ആകെ ധനസഹായ

തുക (രൂപ)

അപകട മരണം

50,000 /

20

10,00000 /

അപകടം,സ്‌ട്രോക്ക് എന്നിവ മൂലമുണ്ടാ കുന്ന സ്ഥായിയായ അവശതയ്ക്ക്

10,000 /

5

50,000 /

ക്യാന്‍സര്‍,ഹൃദയം, വൃക്ക സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ മാരകരോഗ ങ്ങള്‍ക്കുള്ള ചികിത്‌സാ ധനസഹായം

15,000 /

150

22,50,000 /

പകര്‍ച്ച വ്യാധികള്‍ക്കുള്ള ചികിത്‌സാധനസഹായം

2,000 /

60

1,20,000 /

ക്ഷീര കര്‍ഷകര്‍ക്കുണ്ടാകുന്ന അസുഖ ങ്ങളുടെ ചികിത്‌സയ്ക്ക്

2,000 /

20

40,000 /

പാമ്പുകടി, പേവിഷബാധ എന്നിവയ്ക്കുള്ള ചികിതസാ ധനസഹായം

2,000 /

5

10,000 /

പശപരിപാലനത്തിനിടെ ക്ഷീരകര്‍ഷകര്‍ ക്കുണ്ടാകുന്ന ശസ്ത്രക്രിയ ആവശ്യ മില്ലാത്ത ഗുരുതരമായ പരിക്കുകള്‍ക്ക്

2,000 /

50

1,00000 /

പ്രകൃതിക്ഷോഭം മൂലം കാലിത്തൊഴുത്തിന് ഉണ്ടാകുന്ന നാശനഷ്ടത്തിന്

3,000 /

310

9,30,000 /

ആകെ

 

620

45,00,000 /