ഇന്‍ഫര്‍മേഷന്‍ & പബ്‌ളിക് റിലേഷന്‍സ് വകുപ്പ്

Category: ഇന്‍ഫര്‍മേഷന്‍ & പബ്‌ളിക് റിലേഷന്‍സ് വകുപ്പ്

 പ്രധാനമായും മാധ്യമപ്രര്‍ത്തകരുമായി ബന്ധപ്പെട്ട  ക്ഷേമ പദ്ധതികളാണ് സാമൂഹ്യക്ഷേമ പദ്ധതികളായി ഇന്‍ഫര്‍മേഷന്‍ & പബ്‌ളിക്  റിലേഷന്‍സ്‌വകുപ്പുമായി  ബന്ധപ്പെട്ട് നടപ്പിലാക്കി വരുന്നത്.  നിലവില്‍ വകുപ്പ് നാലുതരം ക്ഷേമപദ്ധതികളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
1)     പത്രപ്രവര്‍ത്തക ക്ഷേമനിധി സംഭാവന
അനാരോഗ്യവും  മറ്റ് അവശതകളും മൂലം തൊഴില്‍ചെയ്യാന്‍ കഴിയാതായ പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ ലഭ്യമാകുന്നതിനുവേണ്ടിയാണ് ഈ പദ്ധതി  ആവിഷ്‌കരിച്ചിരിക്കുന്നത്. 1976 മുതല്‍ ഇതു പ്രാബല്യത്തിലുണ്ട്.  ഇതിലേയ്ക്കായി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ്മന്ത്രി ചെയര്‍മാനായും വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമായി ഒരു സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  അര്‍ഹരായവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ 1500/ രൂപയും ആശ്രിത പെന്‍ഷനായി  750/ രൂപയും നല്‍കി വരുന്നു.


2)     കേരള പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി 1993
1993  വര്‍ഷത്തില്‍  പത്രപ്രവര്‍ത്തകര്‍ക്കു മാത്രമായി ആരംഭിച്ച ക്ഷേമ പദ്ധതിയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകരെ കൂടിയുള്‍പ്പെടുത്തി വിപുലീകരിച്ചു നടപ്പാക്കി വരുന്നു.  ഈ പദ്ധതിയില്‍ പ്രതിമാസം 200/ രൂപ വരിസംഖ്യ അടച്ച് അംഗമാകുന്നവര്‍ക്കിതിന്‍റെ പ്രയോജനം ലഭിക്കുന്നു.  പത്തുവര്‍ഷമെങ്കിലും വരിസംഖ്യ അടച്ചിരിക്കണമെന്ന് വ്യവസ്ഥചെയ്യുന്നു.  ഈ പദ്ധതിയില്‍ മാസികകള്‍, വാരികകള്‍ തുടങ്ങിയ പത്രേതര പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തിയിട്ടില്ല.  പ്രതിമാസം പെന്‍ഷനായി 4000/ രൂപയും  ആശ്രിത പെന്‍ഷനായി 2000/ രൂപയും നല്‍കി വരുന്നു.
3)    പ്രഗത്ഭ പത്രപ്രവര്‍ത്തക ക്ഷേമപദ്ധതി
വിരമിച്ച മുതിര്‍ന്ന പത്രപ്രവത്തകകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ ക്ഷേമപദ്ധതി 1998 ലാണ് നിലവില്‍ വന്നത്.  ഈ പദ്ധതിപ്രകാരം പ്രതിമാസം 2500/ രൂപാ വീതം ധനസഹായവും ആശ്രിതര്‍ക്ക് പ്രതിമാസം 1250/ രൂപാ വീതവും നല്‍കി വരുന്നു.
4)    പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി
കേരളത്തില്‍  പ്രവര്‍ത്തിക്കുന്ന പത്രസ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന പത്രപവര്‍ത്തകേതര ജീവനക്കാര്‍ക്കു ഗുണം ലഭിക്കാനുതകുന്ന ഈ പദ്ധതി രണ്ടായിരാമാണ്ടില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയിട്ടുള്ളതാണ്. ഈ ക്ഷേമപദ്ധതിയില്‍ അംഗമായി ചേരുന്നവര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കപ്പെടുന്ന പ്രതിമാസ വരിസംഖ്യ പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് അടയ്‌ക്കേണ്ടുന്നതാണ്.  ഈ പദ്ധതി പ്രകാരം യോഗ്യരായവര്‍ക്ക് പ്രതിമാസ പെന്‍ഷനായി 2500/ രൂപയും ആശ്രിത പെന്‍ഷനായി 1250/ രൂപാ നിരക്കിലും നല്‍കി വരുന്നു. ഇതിലെ അംഗത്വം ലഭിക്കുന്നതിനായുള്ള അപേക്ഷാഫോറം അനുബന്ധമായി  കൊടുത്തിരിക്കുന്നു.