ഉള്ളടക്കം
- സാമൂഹ്യനീതിവകുപ്പ്
- കേരള സംസ്ഥാനസാമൂഹ്യക്ഷേമബോര്‍ഡ്
- സാമൂഹ്യസുരക്ഷാമിഷന്
- സംസ്ഥാനവനിതാവികസനകോര്പ്പറേഷന്
- സംസ്ഥാനവനിതാകമ്മീഷന്‍
- സംസ്ഥാനവികലാംഗക്ഷേമകോര്പ്പറേഷന്
- നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്
- കൃഷി വകുപ്പ്
- വ്യവസായവകുപ്പ്
- തൊഴില്‍വകുപ്പ്
- ഗ്രാമവികസനവകുപ്പ്
- ലാന്റ്റവന്യൂ
- പട്ടികജാതി വികസന വകുപ്പ്
- പട്ടികവര്‍ഗ്ഗവികസന വകുപ്പ്
- ഉന്നത വിദ്യാഭ്യാസം
- സാങ്കേതികവിദ്യാഭ്യാസം
- സൈനികക്ഷേമം
- ഇന്‍ഫര്‍മേഷന്‍ & പബ്ളിസിറ്റി
- കേരളത്തിലെ ക്ഷേമനിധിബോര്‍ഡുകള്‍
സൈനിക ക്ഷേമം
-
1) സംസ്ഥാന സര്‍ക്കാരില്‍ നിന്നുളള ധനസഹായം
രാജ്യത്തെ കര, നാവിക, വ്യോമ സേനാവിഭാഗങ്ങളില്‍ നിന്നും ഏകദേശം 3540 വയസ്സില്‍ ഭൂരിഭാഗം ഭടന്മാരും വര്‍ഷംതോറും വിരമിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ രാജ്യ രക്ഷാ സേവനത്തെ മാനിച്ചുകൊണ്ട് 20-05-06 വര്‍ഷം മുതല്‍ സൈനികക്ഷേമ വകുപ്പ് പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കുമായി നിരവധി പുനരധിവാസ ട്രെയിനിംഗുകള്‍ സംഘടിപ്പിച്ചിരിക്കുന്നു. മറ്റ് തൊഴിലുകള്‍ കരസ്ഥമാക്കുന്നതിന് ഈ ട്രെയിനിംഗുകള്‍ അവരെ അധികയോഗ്യരാക്കി മാറ്റുന്നു. ഈ ട്രെയിനിംഗിനായി വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇതിനുമുമ്പ് ട്രെയിനിംഗ് ലഭിച്ചിട്ടില്ലായെന്നുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കേണ്ടതാണ്.
-
2) മുഖ്യമന്ത്രിയുടെ സൈനികക്ഷേമ നിധിയില്‍ നിന്നും ധനസഹായം
യുദ്ധത്തിലോ യുദ്ധസമാന സാഹചര്യങ്ങളിലോ സൈനിക സേവനത്തിനിടയ്ക്ക് കൊല്ലപ്പെടുന്ന/ കാണാതാകുന്ന/അംഗഭംഗം സംഭവിക്കുന്ന പ്രതിരോധ സേനാംഗങ്ങളുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമ നിധിയില്‍ നിന്നും പരമാവധി 10 ലക്ഷം രൂപവരെ ധനസഹായത്തിനര്ഹരാണ്. ഭീകരവാദികള്‍/ തീവ്രവാദികള്‍/നക്സലൈറ്റുകള്‍ എന്നിവരുമായുണ്ടാകുന്ന ഏറ്റുമുട്ടലില്‍ മരിക്കുന്ന പ്രതിരോധസേന/ പാരാമെഡിക്കല്‍ വിഭാഗത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപയും അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 3 ലക്ഷം രൂപവരെയും സഹായത്തിനര്‍ഹരാണ്. ആവശ്യമായ രേഖകള്‍ താഴെ കൊടുത്തിരിക്കുന്നു.1. അപേക്ഷ (അനുബന്ധം)
2. എ.എഫ്.എം.എസ്.എഫ് 17 ഒറിജിനല്‍ (അംഗവൈകല്യം സംഭവിച്ചവര്‍ക്ക്)
3. ആട്രിബ്യൂട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ് (അനുബന്ധം)
4. അപേക്ഷ (അനുബന്ധം) അപേക്ഷകന് രക്ഷാകര്‍ത്താവാണെങ്കില്‍
5. ഡിപ്പന്റ്ന്സിയും ബന്ധവും തെളിയിക്കുന്നതിന് താലൂക്കാഫീസറുടെ സാക്ഷ്യപത്രം
6. മരണമടഞ്ഞ ജവാന്റെ നേറ്റിവിറ്റി തെളിയിക്കുന്നതിന് താലൂക്കാഫീസറുടെ സാക്ഷ്യപത്രം
7. മരണമടഞ്ഞ ജവാന്റെ സേവന വിവരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
8. അപേക്ഷകന് അവകാശിയല്ലെങ്കില്‍ അവകാശിയുടെ സമ്മതപത്രം
9. അപേക്ഷകന് അവകാശിയല്ലെങ്കില്‍ മറ്റ് ആശ്രിതരുടെ സമ്മതപത്രം
10. അപേക്ഷകന് അവകാശിയല്ലെങ്കില്‍ അപേക്ഷകന്റെ സത്യവാങ്മൂലം
-
3) ഭവന നിര്‍മ്മാണത്തിന് ധനസഹായം
യുദ്ധത്തിലോ സേവനത്തിനിടയില്‍ കൊല്ലപ്പെടുന്ന/ മരിക്കുന്നവരുടെ ആശ്രിതര്‍ക്കും അംഗവൈകല്യം മൂലം സേവനം തുടരാന്‍ കഴിയാതെ പിരിച്ചയയ്ക്കപ്പെടുന്നവര്ക്കും സ്വന്തമായി വീടില്ലെങ്കില്‍ ഭവന നിര്‍മ്മാണത്തിനായി സംസ്ഥാനസര്‍ക്കാര്‍ 1,00,000/ രൂപ സാമ്പത്തിക സഹായം നല്കുന്നു. വാര്‍ഷിക വരുമാനം 1,50,000/ രൂപയില്‍ താഴെയായിരിക്കണം എന്നാല്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരുടെ ഭാര്യമാര്‍ക്ക് വരുമാന പരിധി ബാധകമല്ല. ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ആഫീസ് മുഖേന വിരമിച്ച/ മരണപ്പെട്ട തീയതി മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കണം. ഈ വിഭാഗത്തിലെ അപേക്ഷകളുടെ അഭാവത്തില്‍ 60 വയസ്സിന് താഴെയുള്ളവരും സ്വന്തമായോ ഭാര്യയുടെപേരിലോ അപേക്ഷാതീയതി മുതല്‍ 5 വര്‍ഷമായി വീടില്ലാത്ത വിമുക്ത ഭടന്മാരെയും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പരിഗണിക്കുന്നതാണ്. താഴെപറയുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്.1. ഭവന നിര്മ്മാണസഹായത്തിനുള്ള അപേക്ഷ (അനുബന്ധം)
2. സ്വന്തമായോ ഭാര്യയുടെ പേരിലോ വീടില്ലെന്നുള്ള സാക്ഷ്യപത്രം
3. പി.ഡബ്ല്യുയുടേയോ, ബ്ലോക്കുപഞ്ചായത്തിലോ ജൂനിയര്‍ എഞ്ചിനീയറുടെ വിശദമായ എസ്റ്റിമേറ്റ്
4. പ്രമാണത്തിന്റെ ശരിപ്പകര്‍പ്പ്
5. നടപ്പ് വര്‍ഷം കരം ഒടുക്കിയ രസീത്
6. നിശ്ചിതഫോറത്തിലുള്ള എഗ്രിമെന്റ്
7. വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്
8. കഴിഞ്ഞ മൂന്നുവര്‍ഷമായി അപേക്ഷകന് വീടുണ്ടായിരുന്നില്ലെന്നുള്ള വില്ലേജാഫീസറുടെ സാക്ഷിപത്രം.
-
4) ധീരതാ പുരസ്ക്കാരങ്ങള്‍ ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ്
ധീരതയ്ക്കുള്ള ബഹുമതി പുരസ്ക്കാരങ്ങള്‍ ലഭിച്ച കേരളീയര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ക്യാഷ് അവാര്‍ഡ്, ഭൂമിയ്ക്കുപകരം തുക, ആന്യൂറ്റി തുടങ്ങിയവ ലഭിക്കുന്നതാണ്. പരമവീര ചക്രം മുതല്‍ മന്ഷന്ഇന്ഡസ്പാച്ച് വരെ ലഭിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
1. സമര്‍പ്പിക്കേണ്ടുന്ന രേഖകള്‍
2. അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍
3. അവാര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
4. ഭാരത സര്‍ക്കാരിന്റെ ഗസറ്റ് നോട്ടിഫിക്കേഷന്‍
5. തഹസീല്‍ദാര്‍ നല്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
6. അപേക്ഷകന്റെ സത്യവാങ് മൂലം
പുരസ്ക്കാരം, കാഷ് അവാര്‍ഡ് തുക, ഭൂമിക്കുപകരം തുക ആന്യൂറ്റി ഇവയുടെ വിശദ വിവരം പട്ടികയില്‍ കൊടുത്തിരിക്കുന്നു.
നം.
പുരസ്ക്കാരം
ക്യാഷ് അവാര്‍ഡ്
ഭൂമിക്കു പകരം
തുക
ആന്യൂറ്റി
1
പരംവീര്‍ ചക്ര
28125
165000
1100
2
അശോക ചക്ര
25000
137500
880
3
സര്‍വ്വോത്തം
യുദ്ധ സേവാ മെഡല്‍
21250
121000
660
4
മഹാവീര്‍ ചക്ര
18750
110000
660
5
കീര്‍ത്തി ചക്ര
15000
82500
385
6
ഉത്തം യുദ്ധ സേവാ മെഡല്‍
12500
71500
385
7
വീര്‍ ചക്ര
8750
55000
330
8
ശൌര്യചക്ര
6250
55000
330
9
യുദ്ധ സേവാ മെഡല്‍
5000
33000
275
10
സേനാ മെഡല്‍
3750
22000
275
11
മന്ഷന്ഇന്ഡസ്പാച്ച്
2500
11000
165
കൂടാതെ പരംവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ ലഭിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യഥാക്രമം 50000/, 25000/,10,000/ രൂപാവീതം ഒറ്റത്തവണ കാഷ് അവാര്‍ഡ് നല്കുന്നു. ഇതിലേയ്ക്കായി അപേക്ഷിക്കുന്നവര്‍ താഴെ പറയുന്ന രേഖകള്‍ ഹാജരാക്കണം.
i) അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ (അനുബന്ധം)
ii) അവാര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
iii) ഭാരത സര്‍ക്കാരിന്റ് ഗസറ്റ് നോട്ടിഫിക്കേഷന്‍
iv) തഹസീല്‍ദാര്‍ നല്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
-
5) എക്സ്ഗ്രേഷ്യാ ഗ്രാന്റ്
മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധി രൂപീകരണത്തിന് (29/6/1999) മുമ്പ് യുദ്ധത്തില്‍ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്ത പ്രതിരോധ/പാരാ മിലിറ്ററി സേനാംഗങ്ങളുടെ ആശ്രിതര്‍ക്ക് പരമാവധി 100000 രൂപവരെ ഗ്രാന്റായി നല്കുന്നു. യുദ്ധത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും ആനുപാതികമായി ഈ ഗ്രാന്റിന് 50,000 രൂപ വീതം അര്‍ഹതയുണ്ട്. കേരളത്തില്‍ സേവനമനുഷ്ഠിക്കുകയോ അത്യാഹിതം സംഭവിച്ച ഇതര സംസ്ഥാനത്തിലുള്ളവര്ക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ഹാജരാക്കേണ്ട രേഖകള്‍.
i) മരണത്തിന്/പരിക്കിന് ഇടയാക്കിയ സാഹചര്യം വ്യക്തമായി പ്രതിപാദിക്കുന്ന വ്യക്തിഗത അപേക്ഷ
ii) സംഭവം നടന്ന തീയതി, അംഗഭംഗത്തിന്റെ ശതമാനം, ആക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ കാണിക്കുന്ന ആട്രിബ്യൂട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ്
iii) ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റിന്റെ/സേവനവിവരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
iv) തഹസീല്‍ദാര്‍ നല്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്.
-
6) പ്രാദേശിക സേനാ മെഡല്‍ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
പ്രാദേശിക സേനാവിഭാഗങ്ങളിലെ റ്റി.എ.ഡക്കറേഷന്‍സ്/ റ്റി.എ.മെഡല്‍ ലഭിച്ച ആഫീസര്‍/മറ്റ് വിഭാഗങ്ങള്‍ക്ക് 3000 രൂപ, 2000 രൂപ ക്രമത്തില്‍ ക്യാഷ് അവാര്‍ഡ് നല്കുന്നു. ഇതിനായി താഴെപ്പറയുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്.
i) അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ (അനുബന്ധം)
ii) അവാര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
iii) തഹസീല്‍ദാര്‍ നല്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
iv) അപേക്ഷകന്റെ സത്യവാങ് മൂലം
-
7) മെറിറ്റ് സ്കോളര്‍ഷിപ്പ്
പഠനത്തില്‍ മിടുക്കരായ വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് പത്താം സ്റ്റാന്റേര്‍ഡ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക സ്കോളര്‍ഷിപ്പായി 2000 രൂപ മുതല്‍ 3,500 രൂപവരെ നല്കുന്നു. വാര്‍ഷിക കുടുംബവരുമാനം 1,00,000/ രൂപയില്‍ കവിയാത്തവരും വാര്‍ഷികാന്ത്യ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങിയവരും ഈ സ്കോളര്ഷിപ്പിനര്ഹരാണ്. ഇതിനായി താഴെ പറയുന്ന രേഖകള്‍ സഹിതം അപേക്ഷിക്കേണ്ടതാണ്.
അപേക്ഷ (അനുബന്ധം)
i) ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
ii) മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
iii) വില്ലേജാഫീസര്‍ നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്
-
8) ലംപ്സംഗ്രാന്റ്/ സ്കോളര്‍ഷിപ്പ്
നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലും രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിറ്ററിയിലും പരിശീലനം ചെയ്യുന്ന കേരളീയരായ കേഡറ്റുകള്‍ക്ക് ലംപ്സംഗ്രാന്റ്/സ്കോളര്‍ഷിപ്പ് നല്കി വരുന്നു.
-
9) രണ്ടാം ലോക മഹായുദ്ധസേനാനികള്‍ക്കും വിധവകള്‍ക്കും ധനസഹായം
രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത 1939 സെപ്റ്റംബറിനും 1946 ഏപ്രില്‍ മാസത്തിനുമിടയില്‍ സര്‍വ്വീസിലുണ്ടായിരുന്ന യോദ്ധാക്കള്‍ക്ക് പ്രതിമാസം 1000 രൂപയും അവരുടെ വിധവകള്‍ക്ക് പ്രതിമാസം 500 രൂപാ വിതവും ധനസഹായം നല്കുന്നു. വാര്‍ഷിക കുടുംബവരുമാനം 10,000/ രൂപവരെയുള്ളവരും പുനര്‍നിയമനം ലഭിച്ചിട്ടില്ലാത്തവരും ഈ ധനസഹായത്തനര്ഹരാണ് ഇതിനായിതാഴെപറയുന്ന രേഖകള്‍ സഹിതം അപേക്ഷിക്കാവുന്നതാണ്.
i) അപേക്ഷ
ii) ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
iii) എക്സര്‍വ്വീസ്മെന്‍ ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
iv) വില്ലേജാഫീസര്‍ നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്
v) മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലായെന്നും പുനര്‍നിയമനം ലഭിച്ചിട്ടില്ലെന്നുമുള്ള സത്യവാങ്മൂലം