ഉള്ളടക്കം
- സാമൂഹ്യനീതിവകുപ്പ്
- കേരള സംസ്ഥാനസാമൂഹ്യക്ഷേമബോര്‍ഡ്
- സാമൂഹ്യസുരക്ഷാമിഷന്
- സംസ്ഥാനവനിതാവികസനകോര്പ്പറേഷന്
- സംസ്ഥാനവനിതാകമ്മീഷന്‍
- സംസ്ഥാനവികലാംഗക്ഷേമകോര്പ്പറേഷന്
- നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്
- കൃഷി വകുപ്പ്
- വ്യവസായവകുപ്പ്
- തൊഴില്‍വകുപ്പ്
- ഗ്രാമവികസനവകുപ്പ്
- ലാന്റ്റവന്യൂ
- പട്ടികജാതി വികസന വകുപ്പ്
- പട്ടികവര്‍ഗ്ഗവികസന വകുപ്പ്
- ഉന്നത വിദ്യാഭ്യാസം
- സാങ്കേതികവിദ്യാഭ്യാസം
- സൈനികക്ഷേമം
- ഇന്‍ഫര്‍മേഷന്‍ & പബ്ളിസിറ്റി
- കേരളത്തിലെ ക്ഷേമനിധിബോര്‍ഡുകള്‍
സാങ്കേതിക വിദ്യാഭ്യാസം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 9 സര്‍ക്കാര്‍ എഞ്ചീനിയറിംഗ് കോളേജുകളും 3 എയിഡഡ് എഞ്ചിനീയറിംഗ് കോളേജുകളും 43 സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകളും 6 എയിഡഡ് പോളിടെക്നിക്കുകളും 39 ടെക്നിക്കല്‍ ഹൈസ്ക്കൂളുകളും 3 ഫൈന്‍ ആര്‍ട്സ് കോളേജുകളും പ്രവര്‍ത്തിക്കുന്നു. ഇവ വഴി താഴെ പറയുന്ന സാമൂഹിക ക്ഷേമ പദ്ധതികള്‍ നടന്നു വരുന്നു.
-
I. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ത്രൂ പോളിടെക്നിക് (സി ഡി പി റ്റി) സ്കീം
പോളിടെക്നിക്കുകളുടെ സമീപത്ത് താമസിക്കുന്ന തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സ്വയംതൊഴില്‍ നേടുന്നതിനുതകുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തി അവരെ സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതി യാണിത്. കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 31 പോളിടെക്നിക്കുകള് വഴി ഈ സ്കീം നടപ്പിലാക്കുന്നു. ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് എക്സ്റ്റെന്ഷന് സെന്ററുകള്‍ സ്ഥാപിച്ച് അതുവഴി തൊഴില്‍ പരിശീലനം നല്‍കുകയാണ് ചെയ്തുവരുന്നത്. സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള ഉപദേശങ്ങളും മറ്റു സഹായങ്ങളും ഈ എക്റ്റന്‍ഷന്‍ സെന്ററുകള്‍ വഴി ഗ്രാമവാസികള്‍ക്ക് നല്കുന്നു.1) സെന്‍ട്രല്‍ പോളിടെക്നിക് കോളേജ്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം
2) സര്‍ക്കാര്‍ പോളിടെക്നിക് , നെയ്യാറ്റിന്‍കര
3) സര്‍ക്കാര്‍ പോളിടെക്നിക് , നെടുമങ്ങാട്
4) സര്‍ക്കാര്‍ പോളിടെക്നിക് , ആറ്റിങ്ങല്‍
5) സര്‍ക്കാര്‍ പോളിടെക്നിക് , പുനലൂര്‍
6) സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്, ചേര്‍ത്തല
7) സര്‍ക്കാര്‍ പോളിടെക്നിക്, കായംകുളം
8) സര്‍ക്കാര്‍ പോളിടെക്നിക്, പാല
9) സര്‍ക്കാര്‍ പോളിടെക്നിക്, കുമിളി
10) വനിതാ പോളിടെക്നിക് , കളമശ്ശേരി, എറണാകുളം
11) സര്‍ക്കാര്‍ പോളിടെക്നിക് , കോതമംഗലം
12) സര്‍ക്കാര്‍ പോളിടെക്നിക് , പെരുമ്പാവൂര്‍
13) ശ്രിരാമ ഗവണ്മെന്റ് പോളിടെക്നിക്, തൃപ്പയാര്‍
14) സര്‍ക്കാര്‍ പോളിടെക്നിക് , കൊരട്ടി
15) സര്‍ക്കാര്‍ പോളിടെക്നിക് , കുന്നംകുളം
16) വനിതാ പോളിടെക്നിക് , തൃശ്ശൂര്‍
17) സര്‍ക്കാര്‍ പോളിടെക്നിക് , പാലക്കാട്
18) സര്‍ക്കാര്‍ പോളിടെക്നിക് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ഷൊര്‍ണ്ണൂര്‍
19) എസ്. എസ് എം പോളിടെക്നിക് തിരൂര്‍,
20) വനിതാ പോളിടെക്നിക്, കോട്ടയ്ക്കല്‍
21) കേരളഗവണ്മെന്റ് പോളിടെക്നിക് കോഴിക്കോട്
22) വനിതാ പോളിടെക്നിക് കോഴിക്കോട്
23) സര്‍ക്കാര്‍ പോളിടെക്നിക് , കണ്ണൂര്‍
24) റസിഡന്സ്യല് വനിതാ പോളിടെക്നിക് , പയ്യന്നൂര്‍
25) സര്‍ക്കാര്‍ പോളിടെക്നിക് , മീനങ്ങാടി
26) സര്‍ക്കാര്‍ പോളിടെക്നിക് ,തൃക്കരിയൂര്
27) കാര്‍മ്മല്‍ പോളിടെക്നിക് കോളേജ്, ആലപ്പുഴ
28) സര്‍ക്കാര്‍ പോളിടെക്നിക്, പെരിന്തല്‍മണ്ണ
29) സ്വാമിനിത്യാനന്ദ പോളിടെക്നിക് കോളേജ്, കാഞ്ഞങ്ങാട്
30) സര്‍ക്കാര്‍ പോളിടെക്നിക്, തിരൂരങ്ങാടി
31) ത്യാഗരാജന് പോളിടെക്നിക് കോളേജ്, അളഗപ്പനഗര്ഈ എക്സ്റ്റന്‍ഷന്‍ സെന്റുകള്‍ വഴി താഴെ പറയുന്ന തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തി വരുന്നു
1) ബേക്കറി ആന്റ് കോണ്ഫിക്ഷണറി കോഴ്സ്
2) ടെയിലറിംഗ് ആന്റ് ഗാര്‍മെന്റ് മേക്കിംഗ്
3) ബ്യൂട്ടീഷ്യന് കോഴ്സ്
4) ഫാഷന്‍ ഡിസൈനിംഗ്
5) സോഫ്റ്റ് ഡോള്‍ മേക്കിംഗ്
6) ജ്വല്ലറി മേക്കിംഗ്
7) ടെക്സ്റ്റൈല്‍ പ്രിന്റിംഗ്
8) ഫ്ളവര്‍ മേക്കിംഗ്
9) ഓട്ടോമൊബൈല്‍ മെക്കാനിക്ക്
10) കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് മെയിന്റനന്‍സ്
11) ഓട്ടേമൊബൈല്‍ എ.സി.മെക്കാനിക്ക്
12) ഇലക്ട്രിക്കല്വയറിംഗ്
13) അലുമിനിയംഫാബ്രിക്കേഷന്
14) ചെയിന്‍സര്‍വേ
15) സെയില്‍സ്മാന്‍ഷിപ്പ്
16) മൊബൈല്‍ഫോണ്‍ റിപ്പയറിംഗ്
17) സ്ക്രീന്‍ പ്രിന്റിംഗ്
18) കസേര നിര്‍മ്മാണം
19) ഗ്ളാസ്സ് പെയിന്റിംഗ്
20) സാന്റ്പെയിന്റിംഗ്ഇവ കൂടാതെ ഈ പ്രദേശത്തുകാര്ക്കുതകുന്ന തരത്തിലുള്ള മറ്റ് കോഴ്സുകളും നടത്തി വരുന്നു. നൂറ് ശതമാനം കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇഡ സ്കീം 2203-00-86 എന്ന ശീര്‍ഷകത്തില്‍ അനുവദിക്കുന്ന സാമ്പത്തിക സഹായത്തോടുകൂടിയാണ് നടപ്പിലാക്കുന്നത്.
-
2. പി. ഡബ്ളിയു. ഡി. സ്കീം (പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റി സ്കീം)
പദ്ധതിയനുസരിച്ച് കോട്ടയത്തെയും തൃപ്പയാറിലേയും സര്‍ക്കാര്‍ പോളിടെക്നിക്കുകള് വഴി ആകെ 50 വികലാംഗരായ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന് സീറ്റ് സംവരണം ചെയ്തിട്ടുണ്ട് താഴെ പറയുന്ന രീതിയിലാണ് സംവരണം ചെയ്തിരിക്കുന്നത്.(i) സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്, കോട്ടയം
സിവില്‍ 5, മെക്കാനിക്കല്‍ 5, ഇലക്ട്രിക്കല്‍ 5, ഇലക്ട്രോണിക്സ്&കമ്മ്യൂണിക്കേഷന്‍സ് 5, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് 5 ആകെ 25 സീറ്റുകള്‍.
(ii) ശ്രീരാമ ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, തൃപ്പയാര്‍
സിവില്‍ 5, മെക്കാനിക്കല്‍ 5, ഇലക്ട്രിക്കല്‍ 5, ഇലക്ടോണിക്സ് & കമ്മ്യൂണിക്കേഷന്‍സ് 5 ആകെ 25 സീറ്റുകള്‍ -
3. ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള എം. സി. എം സ്കോളര്‍ഷിപ്പ്
ഈ വകുപ്പിന് കീഴില്‍ 39 ടെക്നിക്കല്‍ ഹൈസ്കൂളുകളിലായി അദ്ധ്യയനം നടത്തുന്ന മൊത്തം 10% കുട്ടികള്ക്ക്പ്രതിമാസം 100 രൂപ നിരക്കില്‍ ഓരോ കുട്ടിയ്ക്കും 10 മാസത്തേയ്ക്ക് 1000 രൂപ എം. സി. എം സ്കോളര്‍ഷിപ്പ് നല്കി വരുന്നു. സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 42,000/ രൂപയില്‍ കവിയാന്‍ പാടില്ല. ഒന്നാം വര്‍ഷ ആദ്യപാദപരീക്ഷയില് സെഷണല് മാര്‍ക്ക് കൂടാതെയുള്ള മൊത്തം മാര്‍ക്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടും മൂന്നും വര്‍ഷങ്ങളില്‍ തൊട്ടു മുന്‍പത്തെ വര്‍ഷാന്ത്യ പരീക്ഷയില്‍ ലഭിച്ച ആകെ മാര്‍ക്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചവരെയുമാണ് പരിഗണിയ്ക്കുക. കൂടാതെ രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷാന്ത്യ പരീക്ഷയില്‍ 50% മാര്‍ക്കും പ്രസ്തുത വര്‍ഷത്തിലെ ആദ്യ പാദ പരീക്ഷയില്‍ 50% മാര്‍ക്കും നേടിയിരിക്കണം. മാര്‍ക്കില്‍ തുല്യത വന്നാല്‍ രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനത്തില്‍ കുറവുള്ള വിദ്യാര്‍ത്ഥികളെയാണ് പരിഗണി ക്കുന്നത്. -
4. ന്യൂനപക്ഷ വിദ്യാര്തഥികള്ക്കുള്ള മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് സ്കീം (100% കേന്ദ്രാവിഷ്കൃത പദ്ധതി)
കേന്ദ്ര ഗവണ്മെന്റിന്റെ ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് ഈ സ്കോളര്‍ഷിപ്പ്. അംഗീക്യത സ്ഥാപനങ്ങളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മികച്ച ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്നു. ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിയ്ക്കുന്നതിനായി പഠന മികവിന്റേയും സാമ്പത്തികസ്ഥിതിയുടേയും അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പ് നല്കുന്നു. കേരളത്തിന് 4407 സ്കോളര്‍ഷിപ്പാണ് അനുവദിച്ചിട്ടുള്ളത്. അത്രയും തന്നെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് പുതുക്കുകയും ചെയ്യാവുന്നതാണ്. അപേക്ഷകര്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട മുസ്ലീം ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരും വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള കേരളത്തില്‍ ജനിച്ചവരും ആയിരിക്കണം. സര്‍ക്കാര്‍ അംഗീകരിച്ച സാങ്കേതിക/പ്രൊഫഷണല്‍ കോഴ്സിന് ബിരുദ/ബിരുദാനന്തര തലങ്ങളില്‍ ഒന്നാംവര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍വഴി അപേക്ഷിക്കാവുന്നതാണ്. പരമാവധി 10,000/ രൂപവരെ മെയിന്റനന്‍സ് അലവന്‍സായും 20,000/ വരെ ട്യൂഷന് ഫീസായും തെരഞ്ഞെടുക്കുന്നവര്‍ക്ക് നല്‍കുന്നതാണ്. എന്നാല്‍ കേന്ദ്രഗവണ്മെന്റ് വിജ്ഞാപനം ചെയ്തിട്ടുള്ള ലിസ്റ്റഡ് ഇന്സ്റ്റിറ്റിയൂഷന് ഗണത്തില്‍പെടുന്ന കേരളത്തിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട് ഐ. എം. എം, കോഴിക്കോട് എന്‍. എഫ്. ടി തുടങ്ങിയ 85 ഓളം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ പഠിയ്ക്കുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരവര്‍ അടയ്ക്കുന്ന മൊത്തം ട്യൂഷന് ഫീസു മടക്കി നല്‍കുന്നതാണ്.