കേരള സംസ്ഥാന പരിവര്‍ത്തന ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ ക്ലിപ്തം

കേരള സംസ്ഥാന പരിവര്‍ത്തന ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍


 പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവര്‍, പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്യപ്പെട്ടവര്‍ എന്നീ വിഭാഗങ്ങളുടെ സര്‍വ്വതോന്മുഖമായ ഉന്നമനത്തെ ലക്ഷ്യമാക്കി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനായി 1980 ല്‍ രൂപീകൃതമായതാണ് കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന പരിവര്‍ത്തന ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പ്പറേഷന്‍.  ഈ കോര്‍പ്പറേഷന്‍ സര്‍ക്കാരിന്‍റെയും കേന്ദ്ര പിന്നോക്ക വിഭാഗ ധനവികസന കോര്‍പ്പറേഷന്‍റേയും (എന്‍.ബി.സി.എഫ്.ഡി.സി.) ധനസഹായത്തോടെ വിവിധ വായ്പാ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായത്തോടെയുള്ള പദ്ധതികള്‍

i)    കൃഷിഭൂമി വായ്പാ പദ്ധതി
കോര്‍പ്പറേഷന്‍റെ പരിധിയില്‍ വരുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 20 സെന്‍റ് കൃഷിഭൂമിയെങ്കിലും വാങ്ങുന്നതിന് 1,00,000 രൂപവരെ 4% പലിശയ്ക്ക്  വായ്പയായി നല്‍കിവരുന്നു.  വായ്പ ലഭിച്ച് 24 മാസങ്ങള്‍ക്കുശേഷം തിരിച്ചടവ് തുടങ്ങി 120 മാസ ഗഡുക്കളായി തിരിച്ചടയ്ക്കാവുന്നതാണ്.


ii)    വിദേശ വായ്പാ പദ്ധതി
വിദേശരാജ്യങ്ങളില്‍ ജോലി കണ്ടെത്തുവാനുള്ള പ്രാഥമിക ചെലവുകള്‍ക്കായി 25,000 രൂപ 7% പലിശയ്ക്ക് വായ്പയായി നല്‍കി വരുന്നു.  വായ്പ ലഭിച്ച് 3 മാസങ്ങള്‍ക്കുശേഷം തിരിച്ചടവ് തുടങ്ങി 36 മാസതവണകളായി അടച്ചുതീര്‍ക്കണം.
iii)    ഭവന നിര്‍മ്മാണ വായ്പ
ഈ പദ്ധതിയിന്‍ കീഴില്‍ പുതീയ വീടുകളുടെ നിര്‍മ്മാണത്തിനായി 50,000 രൂപ വായ്പ സബ്‌സിഡിയില്ലാതെ അനുവദിക്കുന്നു.  5% പലിശനിരക്കില്‍ 120 മാസത്തവണകളായി തിരിച്ചടയ്ക്കാവുന്നതാണ്.
iv)    ഭവന നവീകരണ വായ്പ
വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 10,000 രൂപവരെ 6% പലിശനിരക്കില്‍വായ്പ അനുവദിക്കുന്നു. ഇത് 100 മാസത്തവണകളായി തിരിച്ചടയ്ക്കാവുന്നതാണ്.
v)    വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാന പദ്ധതി
എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപ, 1000 രൂപ വീതം പ്രോത്സാഹന സമ്മാനമായി നല്‍കുന്നു.
vi)    വിവാഹ വായ്പാ ധനസഹായ പദ്ധതി
കോര്‍പ്പറേഷനിലെ ഗുണഭോക്താക്കളുടെ പെണ്‍മക്കളുടെ വിവാഹാവശ്യത്തി നായി 25,000രൂപ 4% പലിശ നിരക്കില്‍ വായ്പ നല്‍കി വരുന്നു. ഇത് 60 മാസത്തവണകളായി അടച്ച് തീര്‍ക്കാവുന്ന താണ്.
vii)    സ്വയംതൊഴില്‍ വായ്പാ പദ്ധതി
കൃഷി അനുബന്ധ പദ്ധതി, ചെറുകിട വ്യവസായം, വര്‍ക്ക്‌ഷോപ്പ്, വാഹനവായ്പ എന്നീ ഇനങ്ങളില്‍ 50,000 രൂപവരെ എന്‍.ബി.സി.എഫ്.ഡി.സി. സഹായത്തോടെ കോര്‍പ്പറേഷന്‍ നേരിട്ടു വായ്പ നല്‍കുന്നു.  50,000 രൂപയ്ക്ക് മുകളില്‍ 5 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എന്‍.ബി.സി.എഫ്.ഡി.സി. അംഗീകാരത്തോടെ വായ്പ അനുവദിക്കുന്നു.  6% പലിശനിരക്കില്‍ ഇത് 60 മാസത്തവണകളായി തിരിച്ചടയ്‌ക്കേണ്ടതാണ്.
viii)    വിദ്യാഭ്യാസ വായ്പാ പദ്ധതി
എ.ഐ.സി.റ്റി.ഇ.അംഗീകരിച്ച പ്രൊഫഷല്‍ കോഴ്‌സുകള്‍ക്ക് (അലോപ്പതി, ആയുര്‍വേദം,  ഹോമിയോപ്പതി, യുനാനി)  3 ലക്ഷംരുപവരെ 4.5% പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്നു.  കോഴ്‌സ് തീര്‍ന്ന് 6 മാസത്തിനുശേഷമോ ജോലി ലഭിച്ച് 3 മാസത്തിനുശേഷമോ ഏതാണ് ആദ്യം വരുന്നത് എന്ന മുറയ്ക്ക് തിരിച്ചടവ് തുടങ്ങേണ്ടതാണ്.

Copyright © 2014 State Planning Board .All Rights Reserved. C-DIT