പെന്‍ഷന്‍ പദ്ധതി

കേരള കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ പദ്ധതി


അപേക്ഷാ തീയതിയില്‍ 60 വയസ്സ് പൂര്‍ത്തിയായിട്ടുള്ള കര്‍ഷകത്തൊഴിലാളികള്‍ക്കു പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടിയാണ് ഈ പദ്ധതി.  വാര്‍ഷിക കുടുംബ വരുമാനം 11,000/- രൂപയില്‍ താഴെയുള്ളവര്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്.  2002 വര്‍ഷം മുതല്‍ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ 1974 ലെ കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കേണ്ടതാണ്.  പത്തുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ ഭൂവുടമയുടെ/ ഭൂവുടമകളുടെ കൃഷി ഭൂമിയിലോ അതിനോടനുബന്ധിച്ചോ ഉള്ള ജോലിയോ മറ്റേതെങ്കിലും  കൃഷിപ്പണിയോ ഒരു ഭൂവുടമ നല്‍കുന്ന കൂലിക്കുവേണ്ടി ചെയ്യുന്നതും അവന്‍റെ/അവളുടെ ഉപജീവന മാര്‍ഗ്ഗം പ്രധാനമായും  അങ്ങനെ ലഭിക്കുന്ന കുലിയെ ആശ്രയിച്ച് ജീവിച്ചാളുമായിരിക്കണം.  എന്നാല്‍ വാര്‍ദ്ധക്യം മൂലമോ ശാരീരിക ദഡര്‍ബ്ബല്യം മൂലമോ  കര്‍ഷകത്തൊഴിലാളിയായി ജോലി ചെയ്യാന്‍ കഴിയാത്താളായിരിക്കണം.  അപേക്ഷാ തീയതിക്കു തൊട്ടുമുമ്പ്  കുറഞ്ഞ പക്ഷം പത്തു വര്‍ഷക്കാലം തുടര്‍ച്ചയായി സംസ്ഥാനത്ത് താമസിച്ചിരിക്കേണ്ടതാണ്.  തൊഴിലാളി നിയമത്തിന്‍റെ  പരിധിയിലുള്ള തോട്ടങ്ങളില്‍  ജോലി ചെയ്തിരുന്നവര്‍ ഈ പദ്ധതി മുഖാന്തിരമുള്ള സഹായത്തിനര്‍ഹരല്ല.  അപേക്ഷകന്‍ മറ്റ്  യാതൊരുവിധ  പെന്‍ഷന്‍ സ്വീകരിക്കുന്നാളാകാന്‍ പാടില്ലാത്തതാണ്.  തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  യുക്തമെന്ന് തോന്നുന്നപക്ഷം തദ്ദേശഭരണ സ്ഥാപനത്തിന് വില്ലേജാഫീസറില്‍ നിന്നും വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്.  പെന്‍ഷന്‍ കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്നതുമായിരിക്കും.


മുന്‍ ജന്മിമാര്‍ക്ക് പെന്‍ഷന്‍
സംസ്ഥാനത്ത് ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കിയതുമൂലം  ജന്മിത്വം നഷ്ടപ്പെട്ടവര്‍ക്കുള്ള പെന്‍ഷന്‍, മുന്‍ ജന്മിമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പെന്‍ഷന്‍ തുകയും അവര്‍ക്കായി നിജപ്പെടുത്തിയിരുന്ന വാര്‍ഷിക വരുമാന പരിധിയും 2011ലെ അസാധാരണ ഗസ്റ്റ് വിജ്ഞാപനപ്രകാരം ഉയര്‍ത്തിയിരിക്കയാണ്.  ഭൂപരിഷ്‌ക്കരണം മൂലം സംസ്ഥാനത്തെ മുന്‍ ജമ്മിമാര്‍ക്ക് ഇപ്പോള്‍ പ്രതിമാസം പെന്‍ഷനായി 1500/ രൂപ നല്‍കി വരുന്നു.   അവരുടെ വാര്‍ഷിക വരുമാന പരിധി 50,000/ രൂപയായി ഉയര്‍ത്തിയിരിക്കുന്നു.  ഇത് ലഭിക്കുന്നതിനായുള്ള യോഗ്യത:


i)    അപേക്ഷകന് 70 വയസ്സ് പൂര്‍ത്തിയായിരിക്കണം
ii)    കുടുംബ വാര്‍ഷിക വരുമാനം 50,000/  രൂപയില്‍ കവിയാന്‍ പാടില്ല
iii)    അപേക്ഷകന് സ്വന്തമായി 50 സെന്‍റിലധികം ഭൂമി ഉണ്ടായിരിക്കുവാന്‍ പാടില്ല
iv)    ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഒരേക്കറില്‍ കുറയാത്ത ഭൂമി നഷ്ടപ്പെട്ടിരിക്കണം
v)    മറ്റ് പദ്ധതികള്‍ പ്രകാരമുള്ള പെന്‍ഷന്‍ ഒന്നും തന്നെ സ്വീകരിക്കുന്നില്ല.
vi)    അപേക്ഷകന്‍ പ്രസ്തുത താലൂക്കിലെ സ്ഥിര താമസക്കാരനായിരിക്കണം

അപേക്ഷകള്‍ നിര്‍ദ്ദിഷ്ട വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  വില്ലേജ് ഓഫീസര്‍ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ദ്ദിഷ്ട തഹസീല്‍ദാര്‍ക്ക സമര്‍പ്പിക്കണം.  തഹസീല്‍ദാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാവുന്നതാണ്.  ഇതില്‍ പരാതിയുള്ളവര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറെ സമീപിക്കാവുന്നതാണ്.  ഈ പദ്ധതിയുടെ മേല്‍നോട്ടം സംസ്ഥാന ലാന്‍റ് ബോര്‍ഡിനാണ്. സംസ്ഥാന ചെലവില്‍ മുന്നുമാസത്തിലൊരിക്കല്‍ ഈ പെന്‍ഷന്‍ മണിഓര്‍ഡറായി അപേക്ഷകന് ലഭിക്കുന്നു.

Copyright © 2014 State Planning Board .All Rights Reserved. C-DIT