ഉള്ളടക്കം
- സാമൂഹ്യനീതിവകുപ്പ്
- കേരള സംസ്ഥാനസാമൂഹ്യക്ഷേമബോര്‍ഡ്
- സാമൂഹ്യസുരക്ഷാമിഷന്
- സംസ്ഥാനവനിതാവികസനകോര്പ്പറേഷന്
- സംസ്ഥാനവനിതാകമ്മീഷന്‍
- സംസ്ഥാനവികലാംഗക്ഷേമകോര്പ്പറേഷന്
- നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്
- കൃഷി വകുപ്പ്
- വ്യവസായവകുപ്പ്
- തൊഴില്‍വകുപ്പ്
- ഗ്രാമവികസനവകുപ്പ്
- ലാന്റ്റവന്യൂ
- പട്ടികജാതി വികസന വകുപ്പ്
- പട്ടികവര്‍ഗ്ഗവികസന വകുപ്പ്
- ഉന്നത വിദ്യാഭ്യാസം
- സാങ്കേതികവിദ്യാഭ്യാസം
- സൈനികക്ഷേമം
- ഇന്‍ഫര്‍മേഷന്‍ & പബ്ളിസിറ്റി
- കേരളത്തിലെ ക്ഷേമനിധിബോര്‍ഡുകള്‍
ധനഹായം
-
1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനഹായം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനഹായത്തിനായി അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്കും ധനഹായം അര്‍ഹതപ്പെട്ടവര്‍ക്കു കാലതാമം കൂടാതെ ലഭിക്കുവാനുമായി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
i) രോഗ വിവരം സംബന്ധിച്ച കൃത്യവും വ്യക്തവുമായ രേഖകള്‍ അപേക്ഷയോടൊപ്പം മര്‍പ്പിക്കേണ്ടതാണ്.
ii) ചികിത്സാ സഹായത്തിനുള്ള അപേക്ഷയോടൊപ്പം യഥാര്‍ത്ഥമായ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
iii) രോഗവിവരം വ്യക്തമായി പ്രതിപാദിക്കുന്ന ഫോര്‍മാറ്റില്‍ തന്നെയുള്ള 6 മാസ കാലാവധിക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയൊടൊപ്പം ഹാജരാക്കേണ്ടതാണ്.
iv) 2,000 രൂപ വരെ ധനസഹായത്തിന് അര്‍ഹരായവരുടെ അപേകള്‍ സര്ക്കാരിലേയ്ക്കയക്കേണ്ടതില്ല. ബന്ധപ്പെട്ട കളക്ടറേറ്റുകളില്‍ തന്നെ അതു തീര്‍പ്പാക്കാവുന്നതാണ്.
v) സാധാരണ രോഗങ്ങള്‍ക്ക് (ജലദോഷം, പനി, തലവേദന, വിമ്മിട്ടം, ശ്വാസംമുട്ട് , ആസ്മ, സന്ധിവേദന, ഷുഗര്‍, രക്തമ്മര്‍ദ്ദം തുടങ്ങിയവ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനഹായം ശുപാര്ശചെയ്യാതിരിക്കാനും അനുവദിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
vi) ഒരു അപേകന് ഒരേ രോഗചികിത്സയ്ക്കായി തന്നെ പലതവണ ധനഹായം അനുവദിക്കുന്ന പ്രവണതയും ഒഴിവാക്കേണ്ടതാണ്. എന്നാല്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് രണ്ടുവര്‍ഷം കഴിഞ്ഞ് വീണ്ടും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ തികച്ചും അര്‍ഹമെന്നു തോന്നുന്ന ഉചിതമായ തീരുമാനമെടുക്കുന്നതിന് സര്‍ക്കാരിന് അധികാരമുണ്ടായിരിക്കന്നതാണ്.
vii) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനഹായം ലഭിക്കുന്നതിന് അര്‍ഹതയായി നിശ്ചയിച്ചിട്ടുള്ള പരമാവധി വാര്‍ഷിക വരുമാന പരിധി ഇപ്പോഴുള്ള ഇരുപതിനായിരത്തില്‍ നിന്നും 1 ലക്ഷം രൂപയായി ഉയര്‍ത്തുന്നു.
viii) ചികിത്സയ്ക്ക് ആവശ്യമെന്ന് ബോദ്ധ്യപ്പെട്ടാല്‍ മറ്റ് അന്വേഷണങ്ങള്‍ കൂടാതെ പതിനായിരം രൂപ വരെ മുഖ്യമന്ത്രിക്ക് അനുവദിക്കാവുന്നതാണ്.
ix) പ്രത്യേക സാഹചര്യങ്ങളില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് പതിനായിരം രൂപ വരെ മുഖ്യമന്ത്രിക്ക് അനുവദിക്കാവുന്നതാണ്.
x) സാധാരണ സാഹചര്യങ്ങളില്‍ പതിനായിരം രൂപക്ക് മുകളിലുള്ള ധനഹായം അതാത് ജില്ലാകളക്ടര്‍മാരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ അനുവദിപ്പാന്‍ പാടുള്ളൂ.
xi) മരണം സംഭവിച്ച ദുരന്തപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍ ഒരു ലക്ഷം രൂപവരെ മുഖ്യമന്ത്രിക്ക് അനുവദിക്കാവുന്നതാണ്.
xii) 1 ലക്ഷത്തിന് മുകളില്‍ ധനഹായം അനുവദിക്കുന്നതിന് മന്ത്രിഭയുടെ അനുമതി തേടേണ്ടതാണ്. -
2. ദുരന്തനിവാരണം പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള ധനഹായം
കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്കുള്ള ധനഹായം ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. വീടുകള്‍ കച്ചാ, പക്ക എന്ന ഭേദമില്ലാതെ ലഭിക്കുന്നതാണ്. ഭാഗികമായി വീട് നശിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നാശനഷ്ടത്തിന്റെ തോത് കണക്കാക്കി കച്ചാ,പക്ക ഭേദമില്ലാതെ പരമാവധി 35,000/ രൂപ വരെ ലഭിക്കുന്നതാണ്. പൂര്‍ണ്ണമായും വീട് തകര്‍ന്നവര്‍ക്കുള്ള ധനഹായമായ 1 ലക്ഷം രൂപ അനുവദിക്കുമ്പോള്‍ 35,000/ രൂപ 22450211399 എന്ന ശീര്‍ഷകത്തിലും ബാക്കി 65,000/ രൂപ ട22458080080 ഠ എന്ന ശീര്‍ഷകത്തില്‍ നിന്നും നല്കുന്നു. ഭാഗിക ഭവന നാശത്തിനു നല്കുന്ന തുക "2245/02/113/99" എന്ന ശീര്‍ഷകത്തില്‍ നിന്നുമാണ് നല്‍കുന്നത്. -
3. വിവിധ രോഗ ചികിത്സാ പദ്ധതികള്‍
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ക്ഷയരോഗികള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക സഹായ പദ്ധതി സംസ്ഥാന നിവാസികള്‍ , അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്ക് കേരളത്തില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സ്ഥിരതാമസം ഉള്ളവരും എന്നാല്‍ സംസ്ഥാനത്തിനകത്തുള്ള ഏതെങ്കിലും ടി.ബി.ക്ലിനിക്കിലോ, ആശുപത്രിയിലോ, സാനിട്ടോറിയത്തിലോ പ്രവേശിപ്പിച്ചിട്ടില്ലാത്തവരുമായ നിര്‍ധനരായ എല്ലാ ക്ഷയരോഗികള്‍ക്കു ഈ പദ്ധതിയനുസരിച്ചുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാവുന്നതാണ. വാര്‍ഷികവരുമാനം 2400 രൂപയില്‍ താഴെയുള്ളവരും അസിസ്റ്റന്റെ സര്ജന് പദവിയില്‍ താഴെയല്ലാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ അപേക്ഷയിലെ കക്ഷി ഒരു ക്ഷയരോഗിയാണെന്നും അയാള്‍ക്ക് 6 മാസത്തേയ്ക്കെങ്കിലും ചികിത്സയ അത്യാവശ്യമാണെന്നും സാക്ഷ്യപ്പെടുത്തേണ്ടതാണ്. പ്രതിമാസം 50 രൂപ ധനഹായമായി ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നു. താലൂക്ക് ഓഫീസില്‍ അല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. തഹീല്ദാരുടെ തീരുമാനത്തിനെതിരെ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്കു അപ്പീല്‍ നല്‍കാവുന്നതാണ്. -
4. അഗതികളായ കുഷ്ഠരോഗികള്‍ക്കു വേണ്ടിയുള്ള ധനഹായ പദ്ധതി
ധനഹായത്തിന് അര്‍ഹതയുളളവര്‍
i) അപേക്ഷിക്കുന്ന കക്ഷി അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്ക് തുടര്‍ച്ചയായി രണ്ടു വര്‍ഷത്തില്‍ കുറയാതെ കേരളത്തില്‍ സ്ഥിരതാമക്കാരനായിരിക്കണം
ii) വാര്‍ഷിക വരുമാനം 2400/- രൂപയില്‍ താഴെയായിരിക്കണം
iii) അപേക്ഷകര്‍ ഇരുപത്തിയൊന്നോ അതില്‍ കൂടുതലോ വയസ്സുപ്രായമുള്ളവരും ബന്ധുക്കളാരും ഇല്ലാത്തവരും (ഭര്‍ത്താവ്, ഭാര്യ, അച്ഛന്, അമ്മ, മകന്) ആയിരിക്കണം. നിയമാനസൃതമായ ഒരു പുത്രനെ ദത്തുപുത്രനായി കണക്കാക്കാവുന്നതാണ്. എന്നാല്‍ വളര്‍ത്തു പുത്രനെ പുത്രനായി കണക്കാക്കാവുന്നതല്ല. മുകളില്‍ പറഞ്ഞ പ്രകാരമുള്ള ഏതെങ്കിലുമൊരു ബന്ധു തുടര്‍ച്ചയായി 7വര്‍ഷത്തില്‍ കൂടുതല്‍ കാണാതിരുന്നാല്‍ അപ്രകാരമുള്ള ബന്ധു ഇല്ലാത്തതായി അനുമാനിക്കുന്നതാണ്.ധനസഹായത്തിന് അര്‍ഹത ഇല്ലാത്തവര്‍
i) അതിവായി യാചക വൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍
ii) ദാചാര വിരുദ്ധമായ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിട്ടുള്ളവര്‍
iii) ഗുരുതരമായ കുറ്റങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുളളവര്
iv) സമീപത്തുള്ള എസ്.ഇ.റ്റി സെന്ററിലോ ആശുപത്രിയിലോ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരും നിര്‍ദ്ദിഷ്ട ചികിത്സയില്‍ കഴിയാത്തവരുമായ വ്യക്തികള്‍
v) സൗജന്യ ചികിത്സയും താമസ സൗകര്യവും ലഭ്യമാക്കുന്ന ചികിത്സക്കുവേണ്ടി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ മറ്റ് അംഗീകൃത ആശുപത്രിയിലോ ചികിത്സക്കുവേണ്ടി പ്രവേശിക്കപ്പെട്ടിട്ടുള്ളവര്‍
vi) സംസ്ഥാന ഗവര്ണ്മെന്റോ, കേന്ദ്ര ഗവണ്മെന്റോ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനമോ ഗ്രാന്റ് ലഭിക്കുന്ന മറ്റേതെങ്കിലും അംഗീകൃത സ്ഥാപനമോ ഏര്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയനുസരിച്ച് എന്തെങ്കിലും ധനസഹായമോ പെന്‍ഷനോ ലഭിക്കുന്നവര്‍.
ഈ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത് തഹസീല്‍ദാര്‍ക്കോ വില്ലേജ് ആഫീസര്‍ക്കോ ആണ്. ധനസഹായം പ്രതിമാസം 200 രൂപ. തഹസീല്‍ദാരുടെ തീരുമാനത്തിനെതിരെ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.
-
5. അഗതികളായ ക്യാന്‍സര്‍ രോഗികള്‍ക്കു വേണ്ടിയുള്ള ധനസഹായ പദ്ധതി
ധനസഹായത്തിന് അര്‍ഹതയുള്ളവര്‍
i) അപേക്ഷകര്‍ അപേക്ഷ സമര്‍പ്പിക്കുന്ന തീയതി മുതല്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷത്തില്‍ കുറയാതെ കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം
ii) വാര്‍ഷിക വരുമാനം 2400/ രൂപയില്‍ താഴെയായിരിക്കണം
iii) ഇരുപത്തിയൊന്നോ അതില്‍ കൂടുതല്‍ വയസ്സ് പ്രായമുള്ളവര്‍ ബന്ധുക്കള്‍ (ഭര്‍ത്താവ്, ഭാര്യ, അച്ഛന്, അമ്മ, മകന്) ആരും ഇല്ലാത്തവരും ആയിരിക്കണം
നിയമാനുസൃതമായി ഒരു ദത്തുപുത്രനെ പുത്രനായി കണക്കാക്കാവുന്നതാണ്. അപേക്ഷകന്റ് മുകളില്‍ പറഞ്ഞപ്രകാരമുള്ള ഏതെങ്കിലുമൊരു ബന്ധു തുടര്‍ച്ചയായി 7 വര്‍ഷത്തില്‍ കൂടുതല്‍ കാണാതിരുന്നാല്‍ അപ്രകാരമുള്ള ഒരു ബന്ധു ഇല്ലാത്തതായി അനുമാനിക്കാവുന്നതാണ്.
ധനസഹായത്തിന് അര്‍ഹതയില്ലാത്തവര്‍
i) സമീപത്തുള്ള എസ്.ഇ.റ്റി സെന്ററിലോ ആശുപത്രിയിലോ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരും നിര്‍ദ്ദിഷ്ട ചികിത്സയില്‍ തുടരാത്തവരുമായ വ്യക്തികള്‍
ii) സൗജന്യ ചികിത്സയും താമസ സൗകര്യവും ലഭ്യമാക്കുന്നതിനും ക്യാന്‍സര്‍രോഗം ചികിത്സിക്കുന്നതിനുവേണ്ടി സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതുമായ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ, സാനിറ്റോറിയത്തിലോ മറ്റ് അംഗീകൃത ആശുപത്രിയിലോ ചികിത്സക്കുവേണ്ടി പ്രവേശിക്കപ്പെട്ടിട്ടുള്ളവര്‍
iii) സംസ്ഥാന ഗവര്ണ്മെന്റോ, കേന്ദ്ര ഗവണ്മെന്റോ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനമോ പ്രസ്തുത സ്ഥാപനങ്ങളില്‍ ഏതില്‍ നിന്നെങ്കിലും ഗ്രാന്റ് ലഭിക്കുന്ന മറ്റേതെങ്കിലും അംഗീകൃത സ്ഥാപനമോ ഏര്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയനുസരിച്ച് എന്തെങ്കിലും ധനസഹായമോ പെന്‍ഷനോ ലഭിക്കുന്ന വ്യക്തികള്‍ക്ക്
ഈ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത് തഹസീല്‍ദാര്‍ക്കോ, വില്ലേജ് ആഫീസര്‍ക്കോ ആണ്. ലഭിക്കുന്ന ധനസഹായം പ്രതിമാസം 200 രൂപയാണ്. തഹസീല്‍ദാരുടെ തീരുമാനത്തിനെതിരെ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. -
6. ദേശീയ സാമൂഹ്യ സഹായ പദ്ധതി
ദേശീയ സാമൂഹ്യ സഹായ പദ്ധതി പ്രകാരം കുടുംബസഹായത്തിനായി താലൂക്ക് തഹസീല്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകന്റെ കുടുംബം ദാരിദ്ര്യരേഖയ്ക്കുതാഴെ (വാര്‍ഷിക കുടുംബവരുമാനം 11,000/ രൂപവരെ) യുള്ളവരായിരിക്കണം. മരണം കഴിഞ്ഞ് ഒരു മാസത്തിനകം താലൂക്ക് തഹസീല്‍ദാര്‍ക്ക് അപേക്ഷ ലഭിച്ചിരിക്കണം. ഏതെങ്കിലും കാരണത്താല്‍ നിര്‍ദ്ദിഷ്ട സമയത്തിനകം അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ തക്കതായ കാരണം ബോധിപ്പിച്ച് മാപ്പാക്കുവാന്‍ ജില്ലാകളക്ടര്‍ക്ക് അപേക്ഷിക്കണം. അപേക്ഷയുടെ രണ്ടു പകര്‍പ്പും, മരണസര്‍ട്ടിഫിക്കറ്റ്, അപകടമരണമാണെങ്കില്‍ പോസ്റ്റുമാര്‍ട്ടം സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡില്‍ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ പേജ് എന്നിവയുടെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. മരണപ്പെട്ടയാള്‍ കുടുംബത്തിലെ പ്രധാനവരുമാനക്കാരനായിരുന്നയാളും 18 വയസ്സിനും 64 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള ആളായിരിക്കുകയും വേണം. അപേക്ഷകന്റെ കുടുംബം കഴിഞ്ഞ 3 വര്‍ഷമായി സംസ്ഥാനത്ത് സ്ഥിരതാമസക്കാരനായിരിക്കേണ്ടതാണ്.