ലാന്റ് റവന്യൂ

ലാന്‍റ് റവന്യൂ


സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിലുള്ളതും ലാന്‍റ് റവന്യൂ കാര്യാലയം മുഖേന ഫണ്ടു വിതരണം നടത്തിവരുന്നതുമായ ക്ഷേമ പദ്ധതികള്‍ ചുവടെ സൂചിപ്പിക്കുന്നു.


1)    അംഗവൈകല്യമുള്ളവര്‍ക്കും മന്ദബുദ്ധികള്‍ക്കുമായുള്ള പ്രത്യേക പെന്‍ഷന്‍
ജി.ഒ.(പി)154/82/എല്‍.എ. ആന്‍റ്.എസ്.ഡബ്ല്യൂ.ഡി തീയതി 4/9/1982 ഉത്തരവിന്‍ പ്രകാരം മിനിമം 40% അംഗവൈകല്യമുളളവര്‍ക്കു പെന്‍ഷന്‍ നല്‍കി വരുന്നു.   ഈ പെന്‍ഷന്‍ 22/8/2012ലെ  സര്‍ക്കാര്‍ ഉത്തരവ്  (എം.എസ്) നമ്പര്‍ 50/12 സാ.ക്ഷേ.വ നമ്പര്‍ പ്രകാരം 80% മേല്‍ വൈകല്യമുള്ളവര്‍ക്കു വികലാംഗ പെന്‍ഷന്‍ പ്രതിമാസം 700 രൂപയായും മറ്റുളളവര്‍ക്കുള്ള വികലാംഗപെന്‍ഷന്‍ 525/ രൂപ നിരക്കിലും നല്‍കി വരുന്നു.  ഈ പദ്ധതിപ്രകാരമുള്ള പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ഗുണഭോക്താക്കളുടെ ഉയര്‍ന്ന കുടുംബവാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 20,000/ രൂപയായും നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് 22,375/രൂപയായും നിശ്ചയിച്ചിട്ടുണ്ട്.  40%ല്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കാണ് ഈ ഗണത്തില്‍  പെന്‍ഷന്‍ ലഭിക്കുക.


2)    പാവപ്പെട്ട വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹധനസഹായം
നിര്‍ദ്ധനരായ വിധവകളുടെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കുന്നതിനുവേണ്ടി 19/6/1978 ലെ ജി.ഒ.(പി) നമ്പര്‍ 15/78 എല്‍.എ. ആന്‍റ്.എസ്.ഡബ്ല്യു..ഡി നമ്പര്‍ ഉത്തരവിന്‍ പ്രകാരം പ്രാബല്യത്തില്‍ വന്നതാണ് ഈ പദ്ധതി.  ഇതു പ്രകാരം വിവാഹത്തിന് 10,000/രൂപ വീതം ഓരോ കേസിനും നല്‍കി വരുന്നു.  ഈ സഹായത്തിനായി ഗുണഭോക്താക്കളുടെ ഉയര്‍ന്ന വാര്‍ഷിക വരുമാന പരിധി ഗ്രാമ പ്രദേശത്തുള്ളവര്‍ക്ക് 20,000/ രൂപയായും നഗര പ്രദേശത്തുള്ളവര്‍ക്ക് 22,375/-  രൂപയായും നിശ്ചയിച്ചിരിക്കുന്നു.


3)    അഗതി (വിധവ) പെന്‍ഷന്‍
വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിലൂടെയോ, മരണം മുലമോ, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നതിലൂടെ ഭര്‍ത്താവ് നഷ്ടപ്പെടുകയും പുനര്‍വിവാഹം ചെയ്തിട്ടില്ലാത്തവര്‍ക്കും 22/8/2012 ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നമ്പര്‍ 50/12 സാ.ക്ഷേ.വ നമ്പര്‍ പ്രകാരം പ്രതിമാസം 525/ രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കി വരുന്നു.


4)    ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍
കേന്ദ്രസര്‍ക്കാരിന്‍റെ പുതുക്കിയ മാനദണ്ഡമനുസരിച്ച് 65 വയസ്സിനുമുകളില്‍ പ്രായമുള്ള ബി.പി.എല്‍ ലിസ്റ്റിലുള്ള എല്ലാവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ട് .  22/8/12 ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നമ്പര്‍ 50/2012 സാ.ക്ഷേ.വ. നമ്പര്‍ ഉത്തരവ് പ്രകാരം 80 വയസ്സിന് മുകളില്‍ പ്രായമുള്ള വൃദ്ധജനങ്ങള്‍ക്കുള്ള വാര്‍ദ്ധക്യകാല പെന്‍ഷന്‍ 900/രൂപയായും നിശ്ചയിച്ചിട്ടുണ്ട്.  മറ്റുള്ളവര്‍ക്ക്  400/ രൂപയായി തുടരുന്നു.


5)    50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍
31/3/2001 ലെ ജി.ഒ.(എം.എസ്) 14/2000 സാ.ക്ഷേ.വ നമ്പര്‍ ഉത്തരവിന്‍പ്രകാരം 1/4/2001 മുതല്‍ നിലവില്‍ വന്ന ഈ പദ്ധതിപ്രകാരം 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ നല്‍കി വരുന്നു. 22/8/2012 ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്.) നമ്പര്‍ 50/12 സാ.ക്ഷേ.വ നമ്പര്‍ ഉത്തരവ് പ്രകാരം പ്രതിമാസം 525/- രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കി വരുന്നു.  ഈ ധനസഹായം ലഭിക്കുവാനുള്ള ഉയര്‍ന്ന വാര്‍ഷിക വരുമാന പരിധി ഗ്രാമ പ്രദേശത്തുള്ളവര്‍ക്ക് 20,000/- രൂപയും നഗര പ്രദേശത്തുള്ളവര്‍ക്ക് 22,375/- രൂപയായും നിശ്ചയിച്ചിരിക്കുന്നു.

Copyright © 2014 State Planning Board .All Rights Reserved. C-DIT