ഗ്രാമ പഞ്ചായത്തുകളുടെ അനിവാര്യ ചുമതലകള്‍

Category: ഗ്രാമ വികസന വകുപ്പ്

ഗ്രാമ പഞ്ചായത്തുകളുടെ അനിവാര്യ ചുമതലകള്‍
1)    കെട്ടിട നിര്‍മ്മാണം നിയന്ത്രിക്കുക
2)    പൊതുസ്ഥലങ്ങള്‍ കയ്യേറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കുക
3)    പരമ്പരാഗത കുടിവെള്ള സ്രോതസുകള്‍ സംരക്ഷിക്കുക
4)    കുളങ്ങളും മറ്റ് ജലസംഭരണികളും സംരക്ഷിക്കുക
5)    ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള ജലമാര്‍ഗ്ഗങ്ങളും കനാലുകളും പരിരക്ഷിക്കുക
6)    ഖരമാലിന്യങ്ങള്‍ ശേഖരിക്കുകയും കയ്യൊഴിയുകയും ചെയ്യുക, ദ്രവ മാലിന്യം നീക്കം ചെയ്ത് ക്രമീകരിക്കുക
7)    പേമാരിമൂലമുണ്ടാകുന്ന വെള്ളം ഒഴുക്കികളയുക
8)    പരിസ്ഥിതി ആരോഗ്യരക്ഷകമാക്കി സംരക്ഷിക്കുക
9)    പൊതുമാര്‍ക്കറ്റുകള്‍ പരിപാലിക്കുക
10)    സാംക്രമിക രോഗവാഹികളെ നിയന്ത്രിക്കുക
11)    മൃഗങ്ങളുടെ കശാപ്പ്, മാംസം, മത്‌സ്യം, എളുപ്പത്തില്‍കേടുവരുന്ന മറ്റു  ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില്പന മുതലായവ നിയന്ത്രിക്കുക
12)    ഭക്ഷണശാലകളെ നിയന്ത്രിക്കുക
13)    ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് തടയുക
14)    റോഡുകളും മറ്റ് പൊതുമുതലുകളും സംരക്ഷിക്കുക
15)    തെരുവ് വിളക്കുകള്‍ കത്തിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുക
16)    രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുക
17)    രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള തന്ത്രങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പാക്കുക
18)    ശവപ്പറമ്പുകളും ശ്മശാനങ്ങളും സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുക
19)    അപകടകരവും അസഹ്യകരവുമായ വ്യാപാരങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുക
20)    ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുക
21)    കുളിക്കടവുകളും അലക്കുകടവുകളും സ്ഥാപിക്കുക
22)    കടത്തുകള്‍ ഏര്‍പ്പെടുത്തുക
23)    വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള താവളങ്ങള്‍ ഏര്‍പ്പെടുത്തുക
24)    പൊതുസ്ഥലങ്ങളില്‍ മൂത്രപുരകളും കക്കൂസും കളിസ്ഥലങ്ങളും സ്ഥാപിക്കുക
25)    യാത്രക്കാര്‍ക്കായി വെയ്റ്റിംഗ്‌ഷെഡുകള്‍ നിര്‍മ്മിക്കുക
26)    മേളകളുടേയും ഉത്സവങ്ങളുടേയും നടത്തിപ്പ് ക്രമീകരിക്കുക
27)    വളര്‍ത്തുനായ്ക്കള്‍ക്കു ലൈസന്‍സ് നല്‍കുകയും അലഞ്ഞുനടക്കുന്ന നായ്ക്കളെ നശിപ്പിക്കുകയും ചെയ്യുക.