കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ്

Category: വ്യവസായവകുപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം  ആന്‍റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ന്റെ സ്‌കില്‍ ഡെവലപ്‌മെന്‍റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി താഴെപറയുന്ന വിഷയങ്ങളില്‍ പരിശീലനം നല്‍കിവരുന്നു.
1)    ഹൗസ്കീപ്പിംഗ്
എസ്.എസ്.എല്‍.സി പാസായ തൊഴില്‍ രഹിതരായ 20 മുതല്‍ 30 വയസ്സു വരെ പ്രായം ചെന്ന യുവതീയുവാക്കള്‍ക്കായി 50 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടി കിറ്റ്‌സ് നടത്തുന്നു.  ആകെ സീറ്റിന്‍റെ എണ്ണം 30 ആകുന്നു.  ഇതിന്‍റെ ഫണ്ടിംഗ് ഏജന്‍സി ടൂറിസം ഡിപ്പാര്‍ട്ടമെന്‍റാണ്.
2)     ഫുഡ്  ആന്റ് ബിവറെജ് സര്‍വീസ്   
ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ടൂറിസത്തിന്‍റെ ചെലവില്‍ എസ്.എസ്.എല്‍.സി പാസായ   30 യുവതീ യുവാക്കള്‍ക്ക് 50 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയാണ് ഫുഡ്   ആന്‍റെ ബിവറെജസ് സര്‍വീസ്. ആകെ സീറ്റിന്‍റെ എണ്ണം 30 ആണ്. 20 വയസ്സിനും 30 വയസ്സിനുമിടയിലുള്ള  തൊഴില്‍രഹിതര്‍ക്ക്  അപേക്ഷിക്കാവുന്നതാണ്.
3)    ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്‍റ്
ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്‍റ് പരിശീലനപരിപാടി പ്‌ളസ്ടു പാസായവര്‍ക്കുവേണ്ടിയുള്ളതാണ്.  20 നും  30 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്ക് അപേക്ഷിക്കാവുന്നതണ്. ഇതിന്‍റെ ഫണ്ടിംഗ് ഏജന്‍സി ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ടൂറിസം  ആണ്.
4)    ട്രാവല്‍ കണ്‍സള്‍ട്ടന്‍റ്
ട്രാവല്‍ കണ്‍സള്‍ട്ടന്‍റ്  പരിശീലനം   ആഗ്രഹിക്കുന്ന 20 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായവര്‍ക്ക് അപേക്ഷിക്കാം.   ആകെ 30 സീറ്റും പരിശീലനകാലാവധി 50 ദിവസവുമാണ്. ഫണ്ടിംഗ് ഏജന്‍സിയായി ചുമതലപ്പെടുത്തിയിരിക്കുന്നത് ടൂറിസം ഡിപ്പാര്‍ട്ടുമെന്റിനെയാണ്.
5)    ടൂര്‍ കണ്‍സള്‍ട്ടന്‍റ്
ട്രാവല്‍ കണ്‍സള്‍ട്ടിനായുള്ള യോഗ്യതയും മാനദണ്ഡങ്ങളുമാണ് ടൂര്‍ കണ്‍സള്‍ട്ടന്‍റിനായും നിശ്ചയിച്ചിട്ടുള്ളത്.  ഇതിന്‍റെ ഫണ്ടിംഗ് ഏജന്‍സി ടൂറിസം ഡിപ്പാര്‍ട്ടുമെന്‍റ് തന്നെയാണ്. 50 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടിക്ക് ആകെയുള്ള 30 സീറ്റിനായി 20നും 30നും ഇടയ്ക്ക് പ്രായമുള്ള പ്‌ളസ്ടു യോഗ്യതയുള്ള തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
6)    നേച്ചര്‍ഗൈഡ്
നേച്ച്വര്‍ഗൈഡ്  പരിശീലനത്തിന് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത് എസ്.എസ്.എല്‍.സി യാണ്. ഇവിടെയും സീറ്റിന്‍റെ എണ്ണം 30 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.  20നും 30നും ഇടയ്ക്ക് പ്രായമുള്ള തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്ക് 50 ദിവസം നീണ്ടുനില്‍ക്കുന്ന നേച്ചര്‍ഗൈഡ് പരിശീലനത്തിനായി അപേക്ഷിക്കാവുന്നതാണ്.  ഫണ്ടിംഗ് ഏജന്‍സി ടൂറിസം ഡിപ്പാര്‍ട്ടുമെന്‍റുതന്നെയാണ്.
7)    നേച്ചര്‍ലിസ്റ്റ്
നേച്ചര്‍ഗൈഡ് പരിശീലനത്തിനെന്നപോലെ നേച്ചര്‍ലിസ്റ്റ് പരിശീലനത്തിന് അടിസ്ഥാന യോഗ്യത എസ്. എസ്. എല്‍. സി യാണ്.  50 ദിവസത്തെ പരിശീലനത്തിനായി 20നും  30നും മദ്ധ്യേ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് 30 സീറ്റുള്ള ഈ ബാച്ചിലേയ്ക്ക് അപേക്ഷിക്കാം. പരിശീലന പരിപാടിയുടെ  ഫണ്ടിംഗ് ഏജന്‍സി ടൂറിസം ഡിപ്പാര്‍ട്ടിമെന്‍റാണ്.
8)    സുവനീര്‍മേക്കിംഗ്
ഈ പരിശീലനം 50 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. ആകെ സീറ്റ് 30 ആകുന്നു. പ്രത്യേക അടിസ്ഥാന യോഗ്യത നിഷ്‌കര്‍ഷിച്ചിട്ടില്ല. ടൂറിസം ഡിപ്പാര്‍ട്ടുമെന്‍റ് ഫണ്ടിംഗ് ഏജന്‍സിയായുള്ള ഈ പരിശീലനപരിപാടിയ്ക്കുള്ള
30 സീറ്റിനായി അഭിരുചിയുള്ള 20നും 30നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
9)    നാച്ചര്‍ലിസ്റ്റ്/ഇന്‍റര്‍പ്രട്ടര്‍
മുകളില്‍ സൂചിപ്പിച്ച മറ്റ് പരിശീലനപരിപാടികളില്‍നിന്നും വിത്യസ്തമായി ഈ പരിശീലനപരിപാടി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഡയറക്ടറേറ്റ്  ഓഫ്  എക്കോ ടൂറിസമാണ്. ഈ പരിശീലന പരിപാടിയുടെ  കാലാവധി 60 ദിവസമാക്കിയും ഇതിന്റെ സീറ്റിന്‍റെ എണ്ണം 40  ആക്കിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  പ്‌ളസ്ടു യോഗ്യതയുള്ള 20നും 30നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് എക്കോ ഡെവലപ്‌മെന്‍റ് കമ്മിറ്റി/വനസംരക്ഷണസമിതി എന്നിവയില്‍ അംഗങ്ങളാണെങ്കില്‍ അപേക്ഷിക്കാവുന്നതാണ്.
മുകളില്‍ സൂചിപ്പിച്ച എല്ലാ പരിശീലനത്തിനുമുള്ള അപേക്ഷാഫോറത്തിന്‍റെ മാത്യക അനുബന്ധമായി   ചേര്‍ത്തിരിക്കുന്നു.