കേരളദിനേശ്ബീഡി

കേരള ദിനേശ് ബീഡി സംഘങ്ങളിലെ തൊഴിലാളിള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ആശ്വാസ പെന്‍ഷന്‍  പദ്ധതിയും സ്വന്തം നിലയിലുള്ള  ക്ഷേമ പദ്ധതികളും നടപ്പിലാക്കിവരുന്നു.
1)    ആശ്വാസപെന്‍ഷന്‍
കേരള ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് തൊഴില്‍കുറവുമൂലവും, അനാരോഗ്യംമൂലവും 45 വയസ്സിന് ശേഷം പിരിഞ്ഞുപോകുന്നവര്‍ക്ക് 55 വയസ്സുവരെ പ്രതിമാസം 500/ രൂപ വീതം സംസ്ഥാന സര്‍ക്കാരിന്‍റെ ആശ്വാസ പെന്‍ഷന്‍ പദ്ധതി പ്രകാരം ദിനേശ്ബീഡി തൊഴിലാളികള്‍ക്ക് നല്കിവരുന്നു.
2)    റിട്ടയര്‍മെന്‍റ് ബെനിഫിറ്റ് സ്‌കീം    
ദിനേശ് ബീഡി സംഘത്തിലെ തൊഴിലാളികള്‍ക്ക് ദിനേശ്ബീഡി സംഘം സ്വന്തം സഹായം എന്ന നിലയില്‍ അനാരോഗ്യം മൂലം ജോലി ചെയ്യുവാന്‍ കഴിയാതെ സ്വയം പിരിഞ്ഞുപോകുന്നവര്‍ക്ക് സംഘം ഭരണസമിതി തീരുമാനപ്രകരം റിട്ടയര്‍മെന്‍റ് ബെനിഫിറ്റ് സ്‌കീമില്‍ നിന്നും 4000/- രൂപ വീതം  നല്‍കി വരുന്നു.
3)    മരണാനന്തര കുടുംബ സഹായനിധി
കേരള ദിനേശ് ബീഡി സഹകരണസംഘത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 5,000/ രൂപവീതം മരണാനന്തര കുടുംബ സഹായനിധിയില്‍ നിന്നും നല്കി  വരുന്നു.
4)    വെല്‍ഫെയര്‍ കം പെന്‍ഷന്‍ സ്‌കീം
കേരള ദിനേശ് ബീഡി സംഘത്തില്‍ ജോലി ചെയ്ത് 55 വയസ്സ് പൂര്‍ത്തിയാക്കി പിരിയുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പ്രതിമാസം 175/ രൂപവീതം ഒരു വര്‍ഷം വെല്‍ഫെയര്‍ കം പെന്‍ഷന്‍ നല്‍കി വരുന്നു

Copyright © 2014 State Planning Board .All Rights Reserved. C-DIT