കൃഷി വകുപ്പു വഴി നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍:
1. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി
2012- ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നം : 26/2012 പ്രകാരം നടപ്പാക്കി വരുന്ന പെന്‍ഷന്‍ പദ്ധതിയാണിത്. കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം കര്‍ഷകക്ഷേമവും ഉറപ്പാക്കുകയെന്നതാണ് പ്രഖ്യാപിത നയം. സംസ്ഥാനത്തെ 60 വയസ്സ് പൂര്‍ത്തിയാക്കിയ ചെറുകിടനാമമാത്ര കര്‍ഷകര്‍ക്ക് പ്രതിമാസം 400 രൂപ വീതം പെന്‍ഷന്‍ നല്‍കിവരുന്നു. പത്തുവര്‍ഷമെങ്കിലും കാര്‍ഷികവൃത്തി ഉപജീവനോപാധിയായി സ്വീകരിച്ചിട്ടുള്ളവര്‍ക്കും, മറ്റു ക്ഷേമ പദ്ധതികളില്‍ നിന്ന് ആനുകൂല്യം ലഭിക്കാത്തവര്‍ക്കുമാണ് അര്‍ഹതയുള്ളത്. പെന്‍ഷന്‍ ലഭ്യമാക്കുവാന്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിക്കുന്നു.
ഈ പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഉള്‍പ്പെടെ വിവിധ ബാങ്കുകളില്‍ അക്കൗണ്ടുള്ള കര്‍ഷകര്‍ക്ക് ഇപേമെന്‍റ് മുഖേന പെന്‍ഷന്‍ നല്‍കേണ്ടതുണ്ട്. വിവിധ ജില്ലകളില്‍ നിന്നായി 2,07,844 അപേക്ഷകര്‍ക്ക് 2012 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷന്‍ തുക അനുവദിച്ചിട്ടുണ്ട്. എസ്.ബി.ടി അക്കൗണ്ട് മുഖാന്തിരമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതര ബാങ്കുകളിലേക്ക് ഇപേമെന്‍റ് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
2. കിസ്സാന്‍ അഭിയാന്‍
ഈ പദ്ധതി പ്രകാരം 13713 കര്‍ഷകര്‍ക്ക് 2011 വരെ 2,05,69,500 രൂപ വിതരണം ചെയ്തു. ഈ പദ്ധതി പ്രകാരം വിവാഹ ധനസഹായത്തിനര്‍ഹരായ 27 അംഗങ്ങള്‍ക്ക് 25000/ രൂപ വീതം അനുവദിച്ചിട്ടുണ്ട്. എസ്.ബി.ടി അക്കൗണ്ടുകളില്‍ കൂടിയാണ് വിതരണം ചെയ്യുന്നത്. ജില്ലാ പ്രന്‍സിപ്പല്‍ കൃഷി ആഫീസര്‍ മുഖേന പെന്‍ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയിലെ അംഗങ്ങളുടെ വിശദാംശം ജില്ല തിരിച്ച് താഴെ കൊടുത്തിരിക്കുന്നു.
ക്രമനം | ജില്ല | അംഗങ്ങളുടെ എണ്ണം |
1 | തിരുവനന്തപുരം | 8145 |
2 | കൊല്ലം | 13091 |
3 | പത്തനംതിട്ട | 9034 |
4 | ആലപ്പുഴ | 1671 |
5 | കോട്ടയം | 18220 |
6 | ഇടുക്കി | 8201 |
7 | എറണാകുളം | 15463 |
8 | തൃശ്ശൂര്‍ | 22898 |
9 | പാലക്കാട് | 15132 |
10 | മലപ്പുറം | 19600 |
11 | കോഴിക്കോട് | 27574 |
12 | വയനാട് | 7568 |
13 | കണ്ണൂര്‍ | 19789 |
14 | കാസര്‍ഗോഡ് | 9138 |
15 | ആകെ | 195524 |