കാര്യകര്‍ത്തൃ ബീമായോജന

Category: സാമൂഹ്യനീതിവകുപ്പ്

അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ എന്നിവര്‍ക്കുവേണ്ടിയുള്ള ഒരു കേന്ദ്രാവിഷ്‌കൃത ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. എല്‍.ഐ.സി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.  200 രൂപയാണിതിന്‍റെ പ്രീമിയം തുക. ഇതില്‍ 100 രൂപ എല്‍.ഐ.സി യുടെ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടില്‍ നിന്ന് കണ്ടെത്തുകയും 100 രൂപ കേന്ദ്രസര്‍ക്കാരുമാണ് വഹിക്കുന്നത്.  കൂടാതെ 80 രൂപ അധിക പ്രീമിയം അടയ്ക്കുന്ന അംഗങ്ങള്‍ക്ക്  ക്രിട്ടിക്കല്‍ ഇല്‍നെസ്സിന്‍റെ കവറേജ് കൂടി ലഭിക്കുന്നതാണ്.  എന്നാല്‍ ഈ ആനുകൂല്യത്തിനുവേണ്ടി വിഹിതം അടയ്ക്കുന്നത് 31/3/2011 വരെ ഒഴിവാക്കിയിരുന്നു.  ഈ പദ്ധതിമൂലം അപകടം മൂലമല്ലാത്ത മരണം സംഭവിച്ചാല്‍ 30,000/ രൂപയും അപകടമരണമോ അപകടത്തില്‍ സ്ഥിരമായ വൈകല്യമോ സംഭവിച്ചാല്‍ 75,000/ രൂപയും അപകടം കൊണ്ട് ഭാഗികമായ അംഗവൈകല്യം സംഭവിച്ചാല്‍ 37,500/ രൂപയും ആനുകൂല്യം ലഭിക്കുന്നതാണ്. ഇതു കൂടാതെ ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡ് തൊട്ട് +2 വരെ പഠിക്കുന്ന കുട്ടികളുള്ള അംഗങ്ങള്‍ക്ക് പഠനത്തിനായി പാദവാര്‍ഷിക സ്‌കോളര്‍ഷിപ്പ്  അനുവദിക്കുന്നതാണ്.  കാന്‍സര്‍ തുടങ്ങിയ മാരക അസുഖങ്ങള്‍ക്ക് ചികിത്സയ്ക്കായി 20,000/ രൂപയും അനുവദിക്കുന്നതാണ്.