കണ്ടീഷണല്‍ മെറ്റേണിറ്റി ബനിഫിറ്റ് സ്‌കീം (ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന)

Category: സാമൂഹ്യനീതിവകുപ്പ്

ഈ പദ്ധതി പ്രകാരം അംഗന്‍വാടിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും നിബന്ധനകള്‍ പാലിച്ചിട്ടുള്ളതുമായ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് നാലാം മാസം 1500 രൂപയും പ്രസവാനന്തരം മൂന്നാം മാസം 1500 രൂപയും ആറാം മാസം 1000 രൂപയും ഉള്‍പ്പടെ ആകെ 4000 രൂപ നിശ്ചിത നിബന്ധനകള്‍ പാലിച്ച് ഗര്‍ഭസ്ഥ, മുലയട്ടല്‍ കാലയളവില്‍ നല്‍കുന്നു.   കേന്ദ്ര സര്‍ക്കാര്‍ വിമന്‍ ആന്‍റ് ചൈല്‍ഡ് ഡെവലപ്‌മെന്‍റ് നം.095/2010/ഐ.ജി.എം.വൈ തീയതി 8/11/2010 പ്രകാരമാണ് ഈ പദ്ധതി ഉത്തരവായിട്ടുള്ളത്. ഈ പദ്ധതിയുടെ ഗുണം ഉറപ്പാക്കുന്നതിലേയ്ക്ക് അംഗന്‍വാടി വര്‍ക്കര്‍ 200 രൂപയും അംഗന്‍വാടി ഹെല്‍പ്പര്‍ക്ക് 100 രൂപയും നല്‍കുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍  ഇപ്പോള്‍ പാലക്കാട് ജില്ലയില്‍ ഈ പദ്ധതി നടപ്പിലാക്കുവാനായി തെരഞ്ഞെടുത്തിരിക്കയാണ്.