രാജീവ് ഗാന്ധി സ്‌കീം ഫോര്‍ അഡോളസന്റ് ഗേള്‍സ് (ശബ്‌ല ആര്‍.ജി.എസ്.ഇ എ.ജി)

കൗമാരക്കാരായ പെണ്‍കുട്ടികളുടെ സമഗ്രവികസനത്തിന്‍ വേണ്ടിയുള്ള കേന്ദ്രാവിഷ്‌കൃത  പദ്ധതിയായ കിശോരിശക്തി യോജന സംസ്ഥാനത്ത് 2008-09 മുതല്‍ നടപ്പിലാക്കിയിരുന്നു. കൗമാരക്കാരായ പെണ‍ക്കുട്ടികള്‍ക്കുള്ള ന്യൂട്രീഷന്‍ പദ്ധതിയായ എന്‍.പി.എ.ജി മലപ്പുറത്തും പാലക്കാടും നടപ്പിലാക്കിയിരുന്നു.  എന്നാല്‍ ഈ രണ്ടു പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ രാജീവ്ഗാന്ധി സ്‌കീം ഫോര്‍ അഡോളസന്‍റ് ഗേള്‍സ്  (ശബ്‌ല)  എന്ന നൂതന പദ്ധതി നടപ്പിലാക്കി വരുന്നു.  സംസ്ഥാനത്ത് ഈ പദ്ധതി ഇടുക്കി, കൊല്ലം, മലപ്പുറം, പാലക്കാട് എന്നീ നാലു ജില്ലകളിലാണ് നടപ്പിലാക്കുന്നത്. തിരഞ്ഞെടുത്ത നാലു ജില്ലകളിലെ 50 ഐ.സി.ഡി.എസ് പ്രോജക്ടുകള്‍ വഴി പ്രോജക്ട് ഒന്നിന് 3.80 ലക്ഷം രൂപാ പ്രകാരം നോണ്‍ന്യൂട്രീഷണല്‍ സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് 100% കേന്ദ്ര സഹായമായി 50 പ്രോജക്ടുകള്‍ക്ക് തുക ലഭ്യമാക്കുന്നു.  ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍

i. സപ്ലിമെന്‍ററി ന്യൂട്രീഷന്‍
ii. അയണ്‍ ആന്‍റ് ഫോളിക് ആസിഡ് സപ്ലിമെന്‍റേഷന്‍
iii. ഹെല്‍ത്ത് ചെക്കപ്പ്  ആന്‍റ് റഫറല്‍ സര്‍വ്വീസ്
iv. ന്യൂട്രീഷന്‍ ആന്‍റ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍
v. കൗണ്‍സലിംഗ് ഗൈഡന്‍സ് ഓണ്‍ ഫാമിലി വെല്‍ഫെയര്‍, എ.ആര്‍.എസ്.എച്ച് ചൈല്‍ഡ് കെയര്‍
vi. ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍ ആന്‍റ് അക്‌സസ്സിംഗ് പബ്ലിക് സര്‍വീസസ്
vii. 16 വയസ്സിനുമേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വൊക്കേഷണല്‍ ട്രെയിനിംഗ്, എന്‍.എസ്.ഡി.പി യുടെ കീഴില്‍.
കൗമാരക്കാരായ പെണ്‍കുട്ടികളുടെ സപ്ലിമെന്‍ററി ന്യൂട്രീഷന്‍ ചെലവുകള്‍ക്ക് പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം 50% തുക കേന്ദ്രസര്‍ക്കാരും ബാക്കി തുക സംസ്ഥാന സര്‍ക്കരുമാണ് വഹിക്കേണ്ടത്. 

 

Copyright © 2014 State Planning Board .All Rights Reserved. C-DIT