കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള സൈക്കോസോഷ്യല്‍ സര്‍വ്വീസസ്

 (സ്‌കൂള്‍ കൗണ്‍സിലിംഗ് പ്രോഗ്രാം)
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കായി അഡോളസന്‍റ് ഹെല്‍ത്ത് ക്ലീനിക്ക്/കൗണ്‍സിംലിംഗ് പ്രോഗ്രാം കേന്ദ്രഗവണ്‍മെന്‍റിന്‍റെ കിശോരി ശക്തി യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിവരുന്നു.  പ്രസ്തുത സ്‌കൂളുകളില്‍ സൈക്കോളജിയില്‍  എം.എ അഥവാ എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ള ഒരു വനിതാ കൗണ്‍സലറെ നിയമിച്ചു കൗമാരക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കൗണ്‍സലിംഗ് സേവനങ്ങള്‍ നല്‍കുക, ആരോഗ്യവകുപ്പ്, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ എന്നീ ഏജന്‍സികളുടെ സഹായത്തോടെ ആരോഗ്യ പരിശോധന, ആരോഗ്യപോഷണ വിദ്യാഭ്യാസവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുക തുടങ്ങിയ സേവനങ്ങള്‍ ഈ പദ്ധതിയിലൂടെ നല്‍കുന്നു.  ഇപ്പോള്‍ 500ല്‍ അധികം സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.  ഇവയില്‍ നിന്നു തെരഞ്ഞെടുത്ത 163 സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍റിംഗ് മെഷീന്‍ സ്ഥാപിച്ച് അതിലൂടെ കുട്ടികള്‍ക്ക് 1 രൂപാ നിരക്കില്‍ നാപ്കിന്‍ നല്‍കുന്നതിനുള്ള പദ്ധതിയുമുണ്ട്.

Copyright © 2014 State Planning Board .All Rights Reserved. C-DIT