സംയോജിത ശിശു വികസന സേവന പദ്ധതി
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍
1.സംയോജിത ശിശു വികസന സേവന പദ്ധതി
ആരോഗ്യമുള്ള ജനവിഭാഗമാണ് ഒരു രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്ന ആശയം മുന്നില്‍ കണ്ടുകൊണ്ട് 1975ല്‍ ആരംഭിച്ച ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി. സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കിവരുന്ന ഈ ബൃഹത് പദ്ധതിയില്‍ ഇന്ന് 258 ഐ.സി.ഡി.എസ് പ്രോജക്ടിന്‍ കീഴില്‍ 32,986 അംഗന്‍വാടികളും 129 മിനി അംഗന്‍വാടികളും പ്രവര്‍ത്തിച്ചു വരുന്നു. 100% കേന്ദ്ര സഹായ പദ്ധതിയായിരുന്ന ഐ.സി.ഡി.എസ് പദ്ധതി ഇപ്പോള്‍ 90:10 എന്ന അനുപാതത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചെലവുകള്‍ വഹിച്ചു വരുന്നു. സമഗ്ര ശിശു വികസനത്തിനാവാശ്യമായ വ്യത്യസ്ത സേവനങ്ങള്‍ ഒരേസമയം ഒരേ സ്ഥലത്തുനിന്ന് ലഭ്യമാക്കി മാനവശേഷി വികസനം ലക്ഷ്യമാക്കി മാതൃ ശിശു ക്ഷേമ സേവനങ്ങള്‍ ഒരുമിച്ച് ഉറപ്പുവരുത്തി സമൂഹത്തിന്റെ താഴെതട്ടിലുളള ഒരു വിഭവകേന്ദ്രമായി മാറിയിരിക്കുകയാണ് ഐ.സി.ഡി.എസ്. പദ്ധതി.
ഐ.സി.ഡി.എസ്പദ്ധതിയുടെലക്ഷ്യങ്ങള്‍
- 6 വയസ്സു വരെ പ്രായമുള്ള കുട്ടികളുടെ ആരോഗ്യ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുക
- ശിശുവിന്റെ ശാരീരികവും മാനസികവും സാമൂഹ്യവുമായ വികസനത്തിന് അടിത്തറ പാകുക
- ശിശുമരണം, രോഗാതുരത, പോഷണക്കുറവ്, സ്‌കൂളില്‍നിന്നുള്ള കൊഴിഞ്ഞ്പോക്ക് എന്നിവയുടെ തോത്കുറയ്ക്കുക.
- ശിശുവികസനത്തിന് അനുയോജ്യമായ വിധത്തില്‍ വിവിധവകുപ്പുകള്‍ തമ്മില്‍ നയ രൂപീകരണത്തിലും നടത്തിപ്പിലും ഏകോപനംവരുത്തുക
- ശിശുക്കളുടെ ശരിയായ ആരോഗ്യവും, പോഷണാവശ്യകതയും ശ്രദ്ധിക്കുവാന്‍ തക്കവിധത്തില്‍ അമ്മമാരുടെ കഴിവ് വര്‍ദ്ധിപ്പിക്കുക.
ഐ.സി.ഡി.എസ്ഗുണഭോക്താക്കള്‍
- 6 വയസ്സില്‍താഴെപ്രായമുള്ളകുട്ടികള്‍
- ഗര്‍ഭിണികള്‍, മുലയൂട്ടുന്നഅമ്മമാര്‍
- കൌമാര പ്രായക്കാരായ പെണ്‍കുട്ടികള്‍
- 18നും 45നും വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍
ഐ.സി.ഡി.എസ്സേവനങ്ങള്‍
- അനുപൂരകപോഷകാഹാരം, വളര്‍ച്ചാനിരീക്ഷണം
- ആരോഗ്യപരിശോധന
- പരാമര്‍ശസേവനം
- ആരോഗ്യ പ്രതിരോധ കുത്തിവയ്പും ചികിത്‌സയും
- ആരോഗ്യ പോഷണ വിദ്യാഭ്യാസം
- അനൗപചാരിക പ്രീപ്രൈമറി വിദ്യാഭ്യാസം
ഐ.സി.ഡി.എസ് പദ്ധതിമുഖാന്തിരംകുട്ടികള്‍ക്കുംസ്ത്രീകള്‍ക്കുംവേണ്ടിനടപ്പിലാക്കുന്നപദ്ധതികള്‍