ഉള്ളടക്കം
- സാമൂഹ്യനീതിവകുപ്പ്
- കേരള സംസ്ഥാനസാമൂഹ്യക്ഷേമബോര്‍ഡ്
- സാമൂഹ്യസുരക്ഷാമിഷന്
- സംസ്ഥാനവനിതാവികസനകോര്പ്പറേഷന്
- സംസ്ഥാനവനിതാകമ്മീഷന്‍
- സംസ്ഥാനവികലാംഗക്ഷേമകോര്പ്പറേഷന്
- നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്
- കൃഷി വകുപ്പ്
- വ്യവസായവകുപ്പ്
- തൊഴില്‍വകുപ്പ്
- ഗ്രാമവികസനവകുപ്പ്
- ലാന്റ്റവന്യൂ
- പട്ടികജാതി വികസന വകുപ്പ്
- പട്ടികവര്‍ഗ്ഗവികസന വകുപ്പ്
- ഉന്നത വിദ്യാഭ്യാസം
- സാങ്കേതികവിദ്യാഭ്യാസം
- സൈനികക്ഷേമം
- ഇന്‍ഫര്‍മേഷന്‍ & പബ്ളിസിറ്റി
- കേരളത്തിലെ ക്ഷേമനിധിബോര്‍ഡുകള്‍
അവാര്‍ഡുകള്‍
Category: സാമൂഹ്യനീതിവകുപ്പ്
അവാര്‍ഡുകള്‍
-
17.1 അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്
ഐ.സി.ഡി.എസ് പദ്ധതിയിലെ അടിസ്ഥാന ഘടകമായ അംഗന്‍വാടിയിലെ വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ശിശുക്ഷേമ പ്രവര്‍ത്തനത്തിനും സന്നദ്ധസേവനങ്ങളെയും മാനിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും തെരഞ്ഞെടുക്കപ്പെടുന്ന അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് 5000 രൂപാവീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്കി വരുന്നു. അവാര്‍ഡുകളുടെ ജില്ല തിരിച്ചുള്ള എണ്ണം തിരുവനന്തപുരം 3, കൊല്ലം3, പത്തനംതിട്ട 2, ആലപ്പുഴ 3, കോട്ടയം 2, ഇടുക്കി 1, എറണാകുളം 4, തൃശ്ശൂര്‍ 4, പാലക്കാട് 3, മലപ്പുറം 4, കോഴിക്കോട് 4, വയനാട്1, കണ്ണൂര്‍ 2, കാസര്‍ഗോഡ് 1.
-
17.2 അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്
സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെടുന്ന അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് അവരുടെ ശിശു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, സന്നദ്ധ സേവനങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായി അവാര്‍ഡു നല്കുന്നു. 3000 രൂപയാണ് അവാര്‍ഡു തുക. ജില്ലതിരിച്ചുള്ള അവാര്‍ഡുകളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു. തിരുവനന്തപുരം 3, കൊല്ലം3, പത്തനംതിട്ട 2, ആലപ്പുഴ 3, കോട്ടയം 2, ഇടുക്കി 1, എറണാകുളം 4, തൃശ്ശൂര്‍ 4, പാലക്കാട് 3, മലപ്പുറം 4, കോഴിക്കോട് 4, വയനാട് 1, കണ്ണൂര്‍ 2, കാസര്‍ഗോഡ് 1.
-
17.3 അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കുള്ള ദേശീയ അവാര്‍ഡ്
സംസ്ഥാനത്തുനിന്നും സംസ്ഥാന അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 25,000/ രൂപയും സര്‍ട്ടിഫിക്കറ്റും അവാര്‍ഡായി നല്കുന്നു.
-
17.4 ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്കും സി.ഡി.പി.ഒ മാര്‍ക്കുമുള്ള സംസ്ഥാന അവാര്‍ഡ്
സംസ്ഥാനത്തെ 14 ജില്ലകളില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ജില്ലയിലെ ഓരോ സൂപ്പര്‍വൈസര്‍മാര്‍ക്കും 75000/രൂപയും സര്‍ട്ടിഫിക്കറ്റും നല്കി വരുന്നു. 258 ഐ.സി.ഡി.എസ് പ്രോജക്ടുകളിലെ സി.ഡി.പി.ഒ മാരില്‍നിന്നും തെരഞ്ഞടുക്കുന്ന ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഒരു സി.ഡി.പി.ഒയ്ക്ക് 10,000/ രൂപയും സര്‍ട്ടിഫിക്കറ്റും നല്കുന്നു.
-
17.5 ധീരതയ്ക്കുള്ള അവാര്‍ഡ്
സംസ്ഥാനത്ത് വിവിധ തലങ്ങളില്‍ സ്വന്തം ജീവന് തൃണവല്‍ഗണിച്ചുകൊണ്ട് മറ്റുള്ളവരുടെ ജീവന് രക്ഷിക്കുന്ന 16 നും 18 വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്നുമാണ് അവാര്‍ഡിനായി അപേക്ഷ ക്ഷണിക്കുന്നത്. അവാര്‍ഡിന്റെ വിജ്ഞാപനത്തില്‍ സൂചിപ്പിക്കുന്നതിന് പ്രകാരമുള്ള നിശ്ചിതകാലയളവിനുള്ളില്‍ ധീരപ്രവൃത്തി കാഴ്ചവച്ചവരായിരിക്കണം അപേക്ഷകര്‍. ഏതുതരത്തിലുള്ള ധീരപ്രവൃത്തിയാണ് കാഴ്ചവെച്ചിട്ടുള്ളതെന്നും, രക്ഷപ്പെടുത്തിയ ആളുമായി കുട്ടിക്കുള്ള ബന്ധം എന്താണെന്നും അപേക്ഷയില്‍ രേഖപ്പെടുത്തി, ചുവടെ പറയുന്നതില്‍ നിന്ന് രണ്ട് പേരുടെ ശുപാര്ശയുമുണ്ടായിരിക്കണം.
I. പ്രിന്‍സിപ്പാള്‍/ഹെഡ്മാസ്റ്റള് അല്ലെങ്കില്‍ പഞ്ചായത്ത്/ജില്ലാ പരിഷത്ത് തലവന്‍
II. സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ ജനറല്‍ സെക്രട്ടറി/പ്രസിഡന്റ്
III. ജില്ലാ കളക്ടര്‍/എ.ഡി.എം/ സമാന ഗവണ്മെന്റ് ഉദ്യോഗസ്ഥന്
IV. പോലീസ് സൂപ്രണ്ട്/ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്
അതാത് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്കാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മെഡല്‍, സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവ അവാര്‍ഡിനര്‍ഹരായ കുട്ടികള്‍ക്ക് ലഭിക്കും. സാമൂഹ്യ നീതി ഡയറക്ടറേറ്റ് ജില്ലാ സാമൂഹ്യ നീതി ഓഫീസുകള്‍, വകുപ്പ് വെബ്സൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതാണ്.
-
17.6 നാഷണല്‍ അവാര്‍ഡ് ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍
കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന 3 വ്യക്തികള്‍ക്കും 5 സ്ഥാപനങ്ങള്‍ക്കുമാണ് ദേശീയതലത്തിലുള്ള ഈ അവാര്‍ഡ് നല്കി വരുന്നത്. ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും പ്രതിഫലം സ്വീകരിക്കുന്നവര്‍ ഈ അവാര്ഡിനര്ഹരല്ല. ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യ നീതി ആഫീസര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുതുക 3 ലക്ഷം രൂപയും സൈറ്റേഷനുമാണ്. വ്യക്തികള്‍ക്ക് 1 ലക്ഷം രൂപയും സൈറ്റേഷനുമാണ് അവാര്‍ഡായി നല്‍കുന്നത്. ഈ അവാര്‍ഡു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് സാമൂഹ്യ നീതി വകുപ്പിന് വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
-
17.7 രാജീവ്ഗാന്ധി മാനവസേവ അവാര്‍ഡ് ഫോര്‍ സര്‍വ്വീസ് ടു ചില്‍ഡ്രന്‍സ്
ദേശീയതലത്തിലുള്ള ഈ അവാര്‍ഡ് നല്‍കുന്നത് കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പത്തുവര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന 3 വ്യക്തികള്‍ക്കാണ്. ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും പ്രതിഫലം പറ്റുന്നവരെ അവാര്‍ഡിനായി പരിഗണിക്കുന്നതല്ല. വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യ നീതി ആഫീസിലാണ് സമര്‍പ്പിക്കേണ്ടത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സാമൂഹ്യ നീതി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
-
17.8 സ്ത്രീശക്തി പുരസ്ക്കാര്
സാമൂഹ്യരംഗത്ത് വനിതകള്‍ നേടിയ വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് ദേശീയതലത്തിലുള്ള ഈ അവാര്‍ഡ് നല്‍കുന്നത്. റാണി രുദ്രമാദേവിയുടെ പേരിലുള്ള ഈ പുരസ്ക്കാരം ഭരണ, സംഘടനാപാടവമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും നല്കുന്നു. ഓരോ വര്‍ഷവും ഈ അവാര്‍ഡിനായുള്ള വിജ്ഞാപനം നടത്തുന്നതാണ്. മൂന്നു ലക്ഷം രൂപയും സൈറ്റേഷനുമാണ് അവാര്‍ഡ്. ഇതിലേയ്ക്കായി ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി വിജ്ഞാപനത്തില്‍ പറയുന്നതാണ്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് സാമൂഹ്യ നീതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
-
17.9 വയോശ്രേഷ്ഠ സമ്മാന്‍
വയോജന ക്ഷേമ രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ള വയോജനങ്ങളായ വ്യക്തികള്‍ക്കും, വയോജനങ്ങളുടെ വിവിധ പ്രശ്നങ്ങളിലിടപെട്ട് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന, പഞ്ചായത്ത് എന്നിവര്‍ക്കും വയോശ്രേഷ്ഠ സമ്മാന്‍ ദേശീയതലത്തില്‍ നല്കി വരുന്നു. പത്ത് അവാര്‍ഡുകളാണ് ഈ വിഭാഗത്തിലുള്ളത്. വാര്‍ദ്ധക്യകാല പ്രശ്നങ്ങളെക്കൂറിച്ച് പഠിക്കുകയും ഇത് ജനങ്ങളിലെത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് "ഇന്സ്റ്റിറ്റ്യൂഷന് അവാര്‍ഡ് ഫോര്‍ നോളജ്", വയോജന ക്ഷേമ രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന സംഘടനകള്‍ക്ക് "ഇന്സ്റ്റിറ്റ്യൂഷന് അവാര്‍ഡ് ഫോര്‍ സര്‍വ്വീസസ്", 90 വയസ്സിനു മുകളിലും സാമൂഹ്യസേവനം തുടരുന്നവര്‍ക്ക് "സെന്റനേറിയന് അവാര്‍ഡ്, മക്കളെ ലക്ഷ്യ പ്രാപ്തിയിലെത്തിച്ച അമ്മമാര്‍ക്ക് "ബെസ്റ്റ് മദര്‍ അവാര്‍ഡ്", അസാമാന്യമായ ധീരത പ്രകടിപ്പിച്ച വയോജനങ്ങള്‍ക്ക് ധീരതയ്ക്കുള്ള "കറേജ് ആന്റ് ബ്രേവറി അവാര്‍ഡ്", വാര്‍ദ്ധക്യ സംബന്ധമായ മേഖലയില്‍ സംഭാവനകള്‍ നല്കിയ വയോജനങ്ങള്‍ക്ക് "ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്", കലാരംഗത്ത് പ്രവര്‍ത്തിച്ച ദേശീയ അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍ ലഭിച്ച വയോജനങ്ങള്‍ക്ക് "ക്രിയേറ്റീവ് ആര്‍ട്സ് അവാര്‍ഡ്", വയോജന ക്ഷേമരംഗത്തു പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്ക്ക്ട "ബെസ്റ്റ് പഞ്ചായത്ത് അവാര്‍ഡ്", സ്പോര്‍സ് മേഖലയില്‍ വര്‍ത്തിക്കുന്ന വയോജനങ്ങള്‍ക്ക് "സ്പോര്‍ട്സ് പെഴ്സണ്‍ അവാര്‍ഡ്", തൊഴില്‍ രംഗത്ത് സാമ്പത്തിക പുരോഗതി ലക്ഷ്യം വച്ച് വ്യാവസായിക ഉന്നമനത്തിനായി ശ്രമിക്കുന്ന വയോജനങ്ങള്‍ക്ക് "എക്കണോമിക്സ് ലീഡര്‍ഷിപ്പ് അവാര്‍ഡ്", എന്നിങ്ങനെ 10 അവാര്‍ഡുകള്‍ ഈ വിഭാഗത്തില്‍ ഒരോ വര്‍ഷവും നല്‍കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപന പ്രകാരം അപേക്ഷകള്‍ അതാതു ജില്ലാ സാമൂഹ്യ നീതി ഓഫീസിലേയ്ക്കാണയയ്ക്കേണ്ടത്.
-
17.10 സംസ്ഥാന വികലാംഗ അവാര്‍ഡ്
കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിലും സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലും അതുപോലെ പൊതുമേഖലാ സ്ഥാപനത്തിലും സ്വകാര്യ സ്ഥാപനങ്ങളിലും പണിയെടുക്കുന്ന വികലാംഗരായ ഉദ്യോഗസ്ഥര്‍ക്ക് മികച്ച വികലാംഗ ജീവനക്കാര്‍ക്കുള്ള അവാര്‍ഡിനായി അപേക്ഷിക്കാം. അസ്ഥി സംബന്ധമായ വൈകല്യം, അന്ധത, ബധിരത, ബുദ്ധിവൈകല്യം, എന്നീ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന വികലാംഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന അവാര്‍ഡിനായി അപേക്ഷിക്കാം. 2 ശതമാനത്തില്‍ കുറയാത്ത ജീവനക്കാര്‍ വികലാംഗരായിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് മികച്ച തൊഴില്‍ദായകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. നിര്‍ദ്ദിഷ്ട അപേക്ഷാഫോറം പൂരിപ്പിച്ച് അതാത് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. വികലാംഗ ജീവനക്കാര്‍ക്ക് 18 അവാര്‍ഡുകളാണുള്ളത്. അന്ധത, ബധിരത, അസ്ഥിസംബന്ധമായ വൈകല്യം, എന്നീ വിഭാഗങ്ങളില്‍ ഓരോന്നിനും 2 അവാര്ഡുവീതം നല്കുന്നു. സര്‍ക്കാര്‍, സ്വകാര്യ പൊതുമേഖലാ വിഭാഗങ്ങളില്‍ ഓരോന്നിനും ഈ അവാര്‍ഡു ലഭിക്കും. അസ്ഥി സംബന്ധമായ വൈകല്യം, അന്ധത, ബധിരത, ബുദ്ധിവൈകല്യം എന്നീ രംഗത്തു പ്രവര്‍ത്തിക്കുന്ന വികലാംഗ ക്ഷേമ സ്ഥാപനങ്ങള്‍ക്ക് ഓരോ അവാര്ഡുവീതമാണ് നല്‍കുന്നത്. മികച്ച തൊഴില്‍ദായകര്‍ക്കുള്ള അവാര്‍ഡിന് സര്‍ക്കാര്‍ മേഖല, സ്വകാര്യമേഖല, പൊതുമേഖല സ്ഥാപനത്തിന് ഓരോ അവാര്‍ഡ് നല്കുന്നു. അതാത് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ഇതിലേയ്ക്കായുള്ള അപേക്ഷാ ഫോറം ലഭിക്കുന്നതാണ്. ജീവനക്കാര്‍ക്കുള്ള അവാര്ഡിനായപേക്ഷിക്കുന്നവര് അപേക്ഷാഫോറത്തോടൊപ്പം ജോലിചെയ്യുന്ന സ്ഥാപന മേധാവിയുടെ ശുപാര്‍ശകത്ത്, വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വൈകല്യം ബോദ്ധ്യപ്പെടുത്തുന്ന ഫോട്ടോ എന്നിവ സമര്‍പ്പിക്കേണ്ടതാണ്.
-
17.11 ദേശീയ വികലാംഗ അവാര്‍ഡ്
ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമായി 10 ദേശീയ അവാര്‍ഡുകള്‍ നല്കിവരുന്നു. കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, അസ്ഥി സംബന്ധമായ വൈകല്യം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, അന്ധത, മെല്ല് ഇല്‍നസ്, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, ലപ്രസി ക്യൂവേര്‍ഡ് എന്നീ വൈകല്യമുള്ള സര്‍ക്കാര്‍/സ്വകാര്യ/പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തുന്നവര്ക്കുമായിട്ടാണ് ഈ അവാര്‍ഡ് നല്‍കുന്നത്. വൈകല്യമുള്ളവര്‍ക്ക് ജോലിനല്‍കുന്ന സ്ഥാപനങ്ങള്‍ക്കും, പ്ലേസ്മെന്റ് ഓഫീസേഴ്സ്/ഏജന്‍സി വികലാംഗര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മികച്ച വ്യക്തികള്‍ക്കും, മികച്ച ക്ഷേമ സ്ഥാപനങ്ങള്‍ക്കും, വികലാംഗരായ വ്യക്തികളുടെ പുരോഗമനത്തിനായുള്ള റിസര്‍ച്ചിനും വികലാംഗരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മികച്ച ജില്ലകള്‍ക്കും, മികച്ച ലോക്കല്‍ ലെവല്‍ കമ്മിറ്റികള്‍ക്കും മികച്ച ചാനലൈസിംഗ് ഏജന്‍സിക്കും, വ്യക്തിപരമായ നേട്ടങ്ങള്‍ കൈവരിച്ച വികലാംഗ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവാര്‍ഡുകള്‍ നല്കുന്നു. കേന്ദ്രഗവണ്മെന്റ് വകുപ്പായ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റീസ് & എംപവര്‍മെന്റ് ഓരോ വര്‍ഷവും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നു ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് അതാത് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. ജീവനക്കാരുടെ അവാര്‍ഡിന് അവരുടെ ജോലിചെയ്യുന്നതിനുള്ള കാര്യക്ഷമത, കൃത്യനിഷ്ഠ, സഹപ്രവര്‍ത്തകരോടും മേലധികാരികളോടുമുള്ള പെരുമാറ്റം എന്നിവ കണക്കാക്കിയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ഇതിനായി മേലധികാരികളുടെ ശുപാര്‍ശകത്തും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. സ്ഥാപനങ്ങള്‍ പ്ലേസ്മെന്റ് ഓഫീസേഴ്സ് എന്നിവര്‍ക്കുള്ള അവാര്‍ഡിന് വികലാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചതിന്റെ വിവരങ്ങള്‍ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. 10 വര്‍ഷത്തില്‍ കൂടുതല്‍ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നത്. പ്ലേസ്മെന്റ് ഓഫീസര്‍മാര്‍ കഴിഞ്ഞ 5 വര്‍ഷത്തില്‍ എത്ര വികലാംഗരെ (പ്രത്യേകിച്ച് വികലാംഗ വനിതകളെ) നിയമിച്ചു എന്ന് പരിശോധിച്ച് അവാര്‍ഡിന് പരിഗണിക്കുന്നു.
-
17.12 നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്സപ്ഷണല്‍ അച്ചീവ്മെന്റെ
വിദ്യാഭ്യാസം, കല, കായികം, സാഹിത്യം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രശംസനീയ നേട്ടങ്ങള്‍ കൈവരിക്കുന്ന 4 നും 15 നും വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഈ ദേശീയ അവാര്‍ഡിനായി പരിഗണിക്കുന്നത്. ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷ വിശദമായ ബയോഡേറ്റാ, പ്രാഗത്ഭ്യം തെളിയിച്ചതിനുള്ള വിശദമായ രേഖകള്‍ സഹിതം വിജ്ഞാപന പ്രകാരം അതാത് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.