ദത്തെടുക്കല്‍
നിയമപരമായി വിവാഹിതരായ ദമ്പതികള്‍, വിവാഹിതര്‍/വിവാഹമോചനം നേടിയവര്‍ തുടങ്ങിയ ഏതു വ്യക്തികള്‍ക്കും ദത്ത് എടുക്കാവുന്നതാണ്. വിവാഹിതരുടെ കാര്യത്തില്‍ ദമ്പതികളില്‍ ഒരാളുടെ വയസ്സ് 55 വരെ ആകാം. കൂടാതെ രണ്ടു പേരുടേയും വയസ്സുകള്‍ കൂട്ടുമ്പോള്‍ 90 വരെയാണ് പ്രായത്തിന്റെ പരിധി. മറ്റ് വ്യക്തികളുടെ കാര്യത്തില്‍ 30 മും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ദത്ത് എടുക്കാന്‍ യോഗ്യത. കൂടാതെ താഴെപ്പറയുന്ന യോഗ്യതകള്‍ കൂടി അനിവാര്യമാണ്.
I. ശാരീരികവും മാനസികവും വൈകാരികവുമായി ആരോഗ്യമുള്ളവരായിരിക്കണം.
II. സല്‍സ്വഭാവമുള്ളവരും സുദൃഢമായ ദാമ്പത്യ/കുടുംബബന്ധം പുലര്‍ത്തുന്ന വരുമായിരിക്കണം
III. വ്യക്തിപരമായും കുടുംബപരമായും സാമൂഹികമായി പാലിക്കേണ്ട ചുമതലാബോധമുള്ളവരായിരിക്കണം. ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏതെങ്കിലും അംഗീകൃത ദത്ത് നല്‍കല്‍ കേന്ദ്രങ്ങളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം.
IV. പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്
V. മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്
VI. വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
VII. സ്വന്തമായി വസ്തു/വീട് ഇവയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകള്‍
VIII. കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുവാന്‍ പ്രാപ്തരാണെന്ന് തെളിയിക്കുന്നതിന്‍ വാസ സ്ഥലത്തിനടുത്ത പ്രദേശത്തെ രണ്ടു വ്യക്തികളില്‍ നിന്നുള്ള സാക്ഷ്യപത്രം
IX. ദമ്പതികളുടെ പോസ്റ്റ് കാര്‍ഡ് വലിപ്പത്തിലുള്ള 4 ഫോട്ടോകള്‍
X. ദത്തെടുത്ത വ്യക്തിക്ക് എന്തെങ്കിലും അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ദത്ത് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തുകൊള്ളാമെന്നുള്ള അടുത്ത ബന്ധുവിന്റെ സമ്മതപത്രം
XI. കുട്ടിയുടെ പേരില്‍ 25,000/ രൂപ ബാങ്കില്‍ നിക്ഷേപിക്കുന്നതിന്‍ തയ്യാറാവണം.