ഉള്ളടക്കം
- സാമൂഹ്യനീതിവകുപ്പ്
- കേരള സംസ്ഥാനസാമൂഹ്യക്ഷേമബോര്‍ഡ്
- സാമൂഹ്യസുരക്ഷാമിഷന്
- സംസ്ഥാനവനിതാവികസനകോര്പ്പറേഷന്
- സംസ്ഥാനവനിതാകമ്മീഷന്‍
- സംസ്ഥാനവികലാംഗക്ഷേമകോര്പ്പറേഷന്
- നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്
- കൃഷി വകുപ്പ്
- വ്യവസായവകുപ്പ്
- തൊഴില്‍വകുപ്പ്
- ഗ്രാമവികസനവകുപ്പ്
- ലാന്റ്റവന്യൂ
- പട്ടികജാതി വികസന വകുപ്പ്
- പട്ടികവര്‍ഗ്ഗവികസന വകുപ്പ്
- ഉന്നത വിദ്യാഭ്യാസം
- സാങ്കേതികവിദ്യാഭ്യാസം
- സൈനികക്ഷേമം
- ഇന്‍ഫര്‍മേഷന്‍ & പബ്ളിസിറ്റി
- കേരളത്തിലെ ക്ഷേമനിധിബോര്‍ഡുകള്‍
മറ്റ് വിഭാഗങ്ങള്‍ക്കുളള പദ്ധതികള്‍
Category: സാമൂഹ്യനീതിവകുപ്പ്
മറ്റ് വിഭാഗങ്ങള്‍ക്കുളള പദ്ധതികള്‍
-
13.1 പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ സര്‍വ്വീസ്
പുതുതായി സര്‍വ്വീസില്‍ കയറുന്ന ഡി.പി.ഒ മാര്‍ക്ക് കേരള പ്രൊബേഷന്‍ ഓഫ് ഓഫന്റേഴ്സ് റൂള്‍സ് 1960 റൂള്‍ 8(ഡി) പ്രകാരം 3 മാസത്തെ ട്രെയിനിംഗ് നല്കി വരുന്നു. പ്രൊബേഷന്‍ ഓഫ് ഓഫന്റേഴ്സ് ആക്ട് 1958 പ്രകാരം നല്ല നടപ്പ് ജാമ്യത്തില്‍ വിടുവാന്‍ യോഗ്യരാണോ എന്ന് അന്വേഷണം നടത്തുകയും നല്ല നടപ്പ് ജാമ്യത്തില്‍ വിടുതല്‍ ചെയ്താല്‍ അവരുടെ പുനരധിവാസ കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന പ്രൊബേഷന്‍ ഓഫീസര്‍മാരെ എല്ലാ ജില്ലകളിലും നിയമിച്ചിട്ടുണ്ട്. -
13.2 ജയില്‍മോചിതരുടെ പുനരധിവാസം
ദരിദ്രമായ സാമ്പത്തിക ചുറ്റുപാടുകളില്‍ നിന്നുള്ള മുന്‍ കുറ്റവാളികള്‍, മേല്‍നോട്ടത്തിന് വിധേയമാക്കി വച്ചിരിക്കുന്ന കുറ്റവാളികള്‍, തിരുത്തലിന് വേണ്ടിയോ അല്ലാതെയോയുള്ള സ്ഥാപനങ്ങളിലെ എക്സ് പ്യൂപ്പിള്‍സ്, മുന്‍ അന്തേവാസികള്‍ എന്നിവരുടെ സാമൂഹ്യ പുനരധിവാസത്തിന്റെ ഭാഗമായി സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതിയാണിത്. ബന്ധപ്പെട്ട പ്രൊബേഷന്‍ ആഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് നിലവില്‍ 10,000/ രൂപയാണ് നല്കി വരുന്നത്. ബന്ധപ്പെട്ട പ്രൊബേഷന്‍ ആഫീസില്‍ നിന്ന് പദ്ധതിയെ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭിക്കുന്നതാണ്. -
13.3 തടവുകാരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസധനസഹായം
സ്ത്രീ തടവുകാരുടെ മക്കളും പുരുഷന്മാര് ദീര്‍ഘകാലമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നതുമൂലം സ്ത്രീകള്‍ കുടുംബനാഥകള്‍ ആകുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കുവേണ്ടിയാണ് ഈ പദ്ധതി. ഈ രണ്ടു വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ആഹാരം, വസ്ത്രം, സ്കൂള്‍ ഫീസ് തുടങ്ങിയ ചെലവുകള്‍ക്കായി തുക അനുവദിക്കുന്നതാണ്.
സ്കൂള്‍ തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപ വീതം പ്രതിവര്‍ഷം 6000 രൂപയും, +2, ഡിപ്ലോമ, ബിരുദതലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം വര്‍ഷം 12,000/ രൂപയും ലഭിക്കുന്നു. ബി.പി.എല്‍ വിഭാഗത്തില്‍ വരുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ ഡിഗ്രി/ഡിപ്ലോമ വരെ പഠിക്കുന്ന തടവുകാരുടെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സഹായം ലഭിക്കുക. ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ജയില്‍ സൂപ്രണ്ടുമാര്‍ക്ക് അപേക്ഷ നല്‍കേണ്ടുന്നതാണ്. പദ്ധതി വിവരങ്ങള്‍ സാമൂഹ്യ നീതി വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭ്യമാക്കാം. -
13.4 തടവുകാരുടെ ആശ്രിതരുടെ പുനരധിവാസ പദ്ധതി
ഏഴു വര്‍ഷമോ അതിന് മുകളിലോ തടവിന് ശിക്ഷിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പുനരധിവാസത്തിന് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള ധന സഹായ പദ്ധതിയാണിത്. സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി ലഭിക്കുന്ന ബാങ്ക് വായ്പയുടെ 30 ശതമാനമോ 10,000/ രൂപയോ ഏതാണോ കുറവ് ആ തുക ലഭിക്കുന്നതാണ്. ഈ ആനുകൂല്യത്തിനായി ബന്ധപ്പെട്ട പ്രൊബേഷന്‍ ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. -
13.5 അക്രമത്തിനിരയായവരുടെ പുനരധിവാസം
അക്രമത്തിനിരയായ വ്യക്തിയുടെ ചികിത്സാ, വീടിന്റെ കേടുപാട് തീര്‍ക്കല്‍, കൃഷിക്കുണ്ടായ നാശനഷ്ടങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, സ്വയംതൊഴില്‍ കണ്ടെത്തല്‍ തുടങ്ങിയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 15,000/ രൂപവരെ ധനസഹായം നല്കിവരുന്നു. ജില്ലാതലത്തില്‍ ജില്ലാകളക്ടര്‍, സൂപ്രണ്ട് ഓഫ് പോലീസ് മുതലായവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി കുറ്റകൃത്യങ്ങളില്‍ ഇരയായവരുടെ കേസുകള്‍ പരിഗണിച്ച് ശുപാര്‍ശ ചെയ്യുന്നു. ബന്ധപ്പെട്ട പ്രൊബേഷന്‍ ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. -
13.6 മുന്‍ കുറ്റവാളികള്‍/പ്രൊബേഷണര്‍/എക്സ്പ്യൂപ്പിള്‍സ്/എക്സ് ഇന്‍മേറ്റ്സ് എന്നിവര്‍ക്കുള്ള ധനസഹായം
ജയില്‍ വിമോചിതരായ മുന്‍ കുറ്റവാളികള്‍ പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്സ് ആക്ട് പ്രകാരം പ്രൊബേഷന്‍ റിലീസ് ലഭിച്ച പ്രൊബേഷണര്‍മാര്‍/ബോര്‍സ്റ്റല്‍ സ്കൂളുകളില്‍ നിന്നും വിടുതല്‍ ചെയ്യപ്പെട്ട എക്സ്പ്യൂപ്പിള്‍സ്/ജുവനൈല്‍ ഹോമുകളില്‍ നിന്ന് വിടുതല്‍ ചെയ്ത എക്സ് ഇന്‍മേറ്റ്സ് എന്നിവര്‍ക്ക് ഈ പദ്ധതിപ്രകാരം ധനസഹായം നല്കി വരുന്നു. ദരിദ്രമായ പശ്ചാത്തലത്തിലുള്ള കുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക് ഉപജീവനമാര്‍ഗ്ഗം നേടുന്നതിനായി ഏതെങ്കിലും തൊഴില്‍ ആരംഭിക്കുന്നതിനാണീ ധനസഹായം നല്‍കുന്നത്. പരമാവധി 10,000/ രൂപവരെ ഇപ്പോള്‍ സഹായം നല്കിവരുന്നു. ഇതിനായി അതാത് ജില്ലാ പ്രൊബേഷന്‍ ഓഫീസുകളിലാണ് അപേക്ഷ നല്‍കേണ്ടത്. -
13.7 അനാഥമന്ദിരങ്ങള്‍ക്കും മറ്റ് ധര്‍മ്മ സ്ഥാപനങ്ങള്‍ക്കുമുള്ള ധനസഹായം
ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അംഗീകാരമുള്ള സന്നദ്ധസംഘടനകള്‍ നടത്തുന്ന അനാഥ മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, യാചക മന്ദിരങ്ങള്‍ എന്നിവയ്ക്കാണ് സാമൂഹ്യ നീതി വകുപ്പില്‍ നിന്നും ഗ്രാന്റ് ലഭിക്കുന്നത്. ഒരു അന്തേവാസിക്ക് പ്രതിമാസം 200 രൂപയാണ് ഗ്രാന്റ്. പ്രസ്തുത ഹോമുകളില്‍ പ്രവേശിപ്പിക്കപ്പെട്ട 5 വയസ്സിനും 21 വയസ്സിനുമിടയില്‍ പ്രായമുള്ള അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികള്‍ക്ക് ഈ ഗ്രാന്റിനര്ഹതയുണ്ട്. 55 വയസ്സിനു മുകളില്‍ പ്രായമായ ആലംബഹീനരും നിര്‍ദ്ധനരുമായ വൃദ്ധജനങ്ങള്‍ക്ക് ഗ്രാന്റ് ലഭിക്കും. കൂടാതെ 55 വയസ്സില്‍ താഴെ പ്രായമുള്ള അംഗവൈകല്യം കൊണ്ടോ മാനസിക അസ്വസ്ഥതകൊണ്ടോ സാധാരണ ജീവിതം നയിക്കാന്‍ കഴിയാത്തവര്‍ക്ക് മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഗ്രാന്റിനര്ഹതയുണ്ട്. ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. പദ്ധതി സംബന്ധിച്ച വിശദവിവരങ്ങള്‍ എല്ലാ ജില്ലാ സാമൂഹ്യ നീതി ആഫീസുകളിലും ലഭിക്കുന്നതാണ്. ഓരോ വര്‍ഷവും ജൂണ്‍മാസം ഒന്നാം തീയതിക്കു മുമ്പായി ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. -
13.8 ലഹരിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധസംഘടനകള്‍ക്കുള്ള ധനസഹായം
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുപോയവരെ മെച്ചപ്പെട്ടരീതിയില്‍ പുനരധിവസിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനും ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുവാനും കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നൊരു പദ്ധതിയാണിത്. മദ്യത്തിനും മയക്കുമരുന്നിനും മറ്റ് ലഹരി വസ്തുക്കള്‍ക്കും അടിമപ്പെട്ടുപോയവര്‍ക്ക് ലഹരി വിമുക്ത കേന്ദ്രങ്ങളിലൂടെ പുനരധിവാസം സാദ്ധ്യമാക്കുകയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. വിശദ വിവരങ്ങള്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭ്യമാണ്. വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും വിശദ വിവരം നല്‍കിയിട്ടുണ്ട്. അപേക്ഷകള്‍ ആഗസ്റ്റ് 31ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. -
13.9 ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള സംരക്ഷണ പുനരധിവാസ പദ്ധതി
അനാരോഗ്യംമൂലം നിരാശ്രയരായും അശരണരായും തെരുവുകളില്‍ അലയുന്നവരും, രോഗം ഭേദമായ ശേഷവും ആശുപത്രികളില്‍ കഴിയാന്‍ നിര്ബന്ധിതരായവര്ക്കും സംരക്ഷണം നല്‍കുന്നതിനുള്ള പദ്ധതിയാണിത്. ഇത്തരത്തില്‍പ്പെട്ടവരെ ഏറ്റെടുത്ത് ഇവര്‍ക്കുവേണ്ടുന്ന എല്ലാവിധ സംരക്ഷണവും നല്കാന് തയ്യാറുള്ള സന്നദ്ധ സംഘടനകളെ തിരഞ്ഞെടുത്ത് ചുമതല ഏല്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതാണ്. ഇതിനായി സാമൂഹ്യ നീതി ഡയറക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. പദ്ധതി സംബന്ധിച്ച വിശദവിവരങ്ങള്‍ വകുപ്പിന്റെ വെബ്സൈറ്റിലും സാമൂഹ്യ നീതി വകുപ്പിന്റെ ജില്ലാതല ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്. -
13.10 മിശ്രവിവാഹ ധനസഹായ പദ്ധതി
പട്ടികജാതി പട്ടികവര്ഗ്ഗക്കാരൊഴികെയുള്ള മിശ്ര വിവാഹിതര്ക്കാണിതിന്റെ പ്രയോജനം ലഭിക്കുക. 22,000 രൂപ വരെ വരുമാനമുള്ളവര്ക്കാണിതിന്പ്രകാരം ധനസഹായത്തിനര്ഹത. വിവാഹം കഴിഞ്ഞ് 2 വര്‍ഷം പൂര്‍ത്തിയാക്കി 3 വര്‍ഷം കഴിയാത്തവര്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. ജില്ലാ സാമൂഹ്യ നീതി ഓഫീസര്ക്കാണിതിന്റെ അപേക്ഷ നല്‍കേണ്ടത്. ഈ പദ്ധതി പ്രകാരം 30,000 രൂപ വരെ ധന സഹായം ലഭിക്കുന്നതാണ്. അപേക്ഷാഫോറങ്ങള്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.