ഉള്ളടക്കം
- സാമൂഹ്യനീതിവകുപ്പ്
- കേരള സംസ്ഥാനസാമൂഹ്യക്ഷേമബോര്‍ഡ്
- സാമൂഹ്യസുരക്ഷാമിഷന്
- സംസ്ഥാനവനിതാവികസനകോര്പ്പറേഷന്
- സംസ്ഥാനവനിതാകമ്മീഷന്‍
- സംസ്ഥാനവികലാംഗക്ഷേമകോര്പ്പറേഷന്
- നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്
- കൃഷി വകുപ്പ്
- വ്യവസായവകുപ്പ്
- തൊഴില്‍വകുപ്പ്
- ഗ്രാമവികസനവകുപ്പ്
- ലാന്റ്റവന്യൂ
- പട്ടികജാതി വികസന വകുപ്പ്
- പട്ടികവര്‍ഗ്ഗവികസന വകുപ്പ്
- ഉന്നത വിദ്യാഭ്യാസം
- സാങ്കേതികവിദ്യാഭ്യാസം
- സൈനികക്ഷേമം
- ഇന്‍ഫര്‍മേഷന്‍ & പബ്ളിസിറ്റി
- കേരളത്തിലെ ക്ഷേമനിധിബോര്‍ഡുകള്‍
ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്ഥാപനങ്ങള്‍
Category: സാമൂഹ്യനീതിവകുപ്പ്
ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്ഥാപനങ്ങള്‍
-
12.1 ഹോം ഫോര്‍ മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രന്‍സ്
ബുദ്ധി വൈകല്യമുള്ള നാലിനും പതിനാറിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്ന സ്ഥാപനമാണ് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഹോം ഫോര്‍ മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രന്‍ അപേക്ഷയോടൊപ്പം മുമ്പ് കുട്ടി താമസിച്ചിരുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ ശുപാര്ശക്കത്തോ അല്ലെങ്കില്‍ ആഫ്റ്റര്‍കെയര്‍ ഓഫീസറുടെ ശുപാര്ശക്കത്തോ ഹാജരാക്കേണ്ടതാണ്. പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് വസ്ത്രങ്ങളും കിടക്കയും ആഹാരവും നല്കിവരുന്നു. ദൈനംദിന ആവശ്യങ്ങള്‍, വിദ്യാഭ്യാസം, കരകൗശലം എന്നിവ സംയോജിതമായുള്ള പരിശീലന പരിപാടിയും ഇവിടെ നടത്തിവരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ഥാപന സൂപ്രണ്ടിനെ സമീപിക്കേണ്ടതും മറ്റ് വിവരങ്ങള്‍ക്ക് വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്ശിക്കാവുന്നതുമാണ്. -
12.2 പ്രതീക്ഷാ ഭവന്
ബുദ്ധി വൈകല്യമുള്ള പ്രായപൂര്‍ത്തിയായ പുരുഷന്മാര്ക്കുള്ള സ്ഥാപനമാണ് മലപ്പുറം ജില്ലയിലെ തവന്നൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവന്‍. മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശചെയ്തുള്ള കത്തുസഹിതം അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം ലഭ്യമാക്കാവുന്നതാണ്. അന്തേവാസികള്‍ക്ക് വസ്ത്രവും കിടക്കയും ഭക്ഷണവും ആരോഗ്യപരിപാലനവും ആവശ്യമായ വൈദ്യചികിത്സയും നല്കുന്നു. അന്തേവാസികള്‍ക്ക് മാനസികോല്ലാസത്തിനും അവരവരുടെ മതവിശ്വാസം സംരക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഇവിടെ ചെയ്ത് കൊടുക്കുന്നു. വിശദ വിവരങ്ങള്‍ക്ക് സ്ഥാപനത്തിന്റെ സൂപ്രണ്ടിനെ സമീപിക്കാവുന്നതാണ്. വകുപ്പിന്റെ വെബ്സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്. -
12.3 പ്രത്യാശാഭവന്‍
ബുദ്ധി വൈകല്യമുള്ള പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്കു വേണ്ടിയുള്ള സ്ഥാപനമാണ് തൃശ്ശൂര്‍ ജില്ലയിലെ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന പ്രത്യാശാഭവന്‍. ഇവിടെ പ്രവേശനത്തിനായി സ്ഥാപനത്തിന്റെ സൂപ്രണ്ടിനെ സമീപിക്കേണ്ടതാണ്. മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കത്ത് ഹാജരാക്കേണ്ടതുമാണ്. മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് പ്രവേശനം ലഭിക്കുന്ന അന്തേവാസികള്‍ക്ക് വസ്ത്രവും, കിടക്കയും, ഭക്ഷണവും ആരോഗ്യപരിപാലനവും, സംരക്ഷണവും ആവശ്യമായ വൈദ്യചികിത്സയും നല്കി വരുന്നു. അന്തേവാസികള്‍ക്ക് മാനസികോല്ലാസത്തിനും അവരവരുടെ മതവിശ്വാസം സംരക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ചെയ്തു കൊടുക്കുന്നു. വിശദ വിവരങ്ങള്‍ക്കായി സ്ഥാപന സൂപ്രണ്ടിനെ സമീപിക്കാവുന്നതാണ്. കൂടാതെ വെബ്സൈറ്റില്‍ നിന്നും ലഭ്യമാക്കാവുന്നതാണ്. -
12.4 വികലാംഗസദനം
വികലാംഗരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വേണ്ടി വികലാംഗ സദനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. വനിതാ വികലാംഗ സദനങ്ങള്‍ തിരുവനന്തപുരത്തും എറണാകുളത്തും പുരുഷന്മാര്ക്കുള്ള വികലാംഗസദനം കോഴിക്കോടും പ്രവര്‍ത്തിച്ചുവരുന്നു. പ്രവേശനത്തിനായി സ്ഥാപനത്തിന്റെ സൂപ്രണ്ടിന് അപേക്ഷ നല്‍കേണ്ടതാണ്. മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കത്ത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. സ്ഥാപനത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും, വസ്ത്രവും കിടക്കയും ആരോഗ്യപരിപാലനവും സംരക്ഷണവും നല്കിവരുന്നു. അന്തേവാസികള്‍ക്ക് മാനസികോല്ലാസത്തിനും അവരവരുടെ മതവിശ്വാസം കാത്തു സൂക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ സ്ഥാപനത്തില്‍ നിന്നും ചെയ്തു കൊടുക്കുന്നതാണ്. വിശദ വിവരത്തിന് സൂപ്രണ്ടിനെ സമീപിക്കേണ്ടതും വെബ്സൈറ്റില്‍ സന്ദര്‍ശനം നടത്താവുന്നതുമാണ്. -
12.5 വികലാംഗര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍
വികലാംഗര്‍ക്കായുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ഇപ്പോള്‍ തിരുവനന്തപുരത്തും കോഴിക്കോട്ടുമായി പ്രവര്‍ത്തിച്ചുവരുന്നു.പതിനാറുവയസ്സിനുമേല് പ്രായമുള്ള യുവജനങ്ങള്‍ക്ക് ബുക്ക്ബൈന്‍ഡിംഗ്, ടൈലറിംഗ്, എംബ്രോയിഡറി, കമ്പ്യൂട്ടര്‍ എന്നിവയില്‍ തൊഴില്‍ പരിശീലനം നല്കുന്നു. രണ്ടു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശക്കത്തും ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനത്തില്‍ നിന്നുമുള്ള കത്തുമായി പ്രവേശനത്തിനായി ഹാജരാകാവുന്നതാണ്. ഇതുകൂടാതെ ആറ് മാസം, ഒരു വര്‍ഷം തുടങ്ങിയ ഷോര്‍ട്ട് ടൈം കോഴ്സുകള്‍, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് എന്നിവയും നടത്തുന്നു. -
12.6 ബാലവികലാംഗ സദനം
നാലിനും പതിനാറിനും ഇടയില്‍ പ്രായമുളള വികലാംഗരായ കുട്ടികള്വേണ്ടിയുള്ള സ്ഥാപനമാണിത്. രക്ഷകര്‍ത്താക്കള്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെ കത്തും, മെഡിക്കല്‍ ഓഫീസറുടെ ശുപാര്ശകത്തുമാണ് പ്രവേശനത്തിനായി സമര്‍പ്പിക്കേണ്ടത്. ഇപ്പോള്‍ ആലപ്പുഴയിലും കണ്ണൂരിലും ബാലവികലാംഗ സദനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. രക്ഷകര്‍ത്താക്കള്‍ വെള്ളപേപ്പറില്‍ സ്ഥാപനം സൂപ്രണ്ടിന് മേല്‍ സൂചിപ്പിച്ച രേഖകളോടെ അപേക്ഷിക്കാം. മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വരുന്നവര്‍ ആ സ്ഥാപനങ്ങളുടെ മേധാവിയില്‍ നിന്നും ശുപാര്‍ശകത്ത് ലഭ്യമാക്കണം. കുട്ടികള്‍ക്ക് ഭക്ഷണം, വസ്ത്രം, കിടക്ക, ആരോഗ്യപരിപാലനം, വൈദ്യസഹായം എന്നിവ നല്കുന്നു. കുട്ടികള്‍ക്ക് പ്രയോജനകരങ്ങളായ മേഖലയില്‍ പരിശീലനങ്ങള്‍ നല്കുന്നു. അവര്‍ക്ക് വായിക്കുന്നതിനും ഉല്ലാസത്തിനും ഉള്ള അവസരവും കലാകായിക രംഗങ്ങളില്‍ അവരവരുടെ കഴിവ് തെളിയിക്കുന്നതിനുളള അവസരവും നല്കുന്നു. കൂടാതെ കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഈ പദ്ധതിയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.