ഉള്ളടക്കം
- സാമൂഹ്യനീതിവകുപ്പ്
- കേരള സംസ്ഥാനസാമൂഹ്യക്ഷേമബോര്‍ഡ്
- സാമൂഹ്യസുരക്ഷാമിഷന്
- സംസ്ഥാനവനിതാവികസനകോര്പ്പറേഷന്
- സംസ്ഥാനവനിതാകമ്മീഷന്‍
- സംസ്ഥാനവികലാംഗക്ഷേമകോര്പ്പറേഷന്
- നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്
- കൃഷി വകുപ്പ്
- വ്യവസായവകുപ്പ്
- തൊഴില്‍വകുപ്പ്
- ഗ്രാമവികസനവകുപ്പ്
- ലാന്റ്റവന്യൂ
- പട്ടികജാതി വികസന വകുപ്പ്
- പട്ടികവര്‍ഗ്ഗവികസന വകുപ്പ്
- ഉന്നത വിദ്യാഭ്യാസം
- സാങ്കേതികവിദ്യാഭ്യാസം
- സൈനികക്ഷേമം
- ഇന്‍ഫര്‍മേഷന്‍ & പബ്ളിസിറ്റി
- കേരളത്തിലെ ക്ഷേമനിധിബോര്‍ഡുകള്‍
ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പദ്ധതികള്‍
Category: സാമൂഹ്യനീതിവകുപ്പ്
ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പദ്ധതികള്‍
-
11.1 ദീന്‍ദയാല്‍ ഡിസേബിള്‍ഡ് റീഹാബിലിറ്റേഷന്‍ സ്കീം (ഡി.ഡി. ആര്.എസ്)
2001 വര്‍ഷത്തെ സെന്‍സസ് പ്രകാരം ഭാരതത്തിലെ ജനസംഖ്യയുടെ 2.1ശതമാനത്തോളം വികലാംഗരുണ്ട്. ഭരണഘടന അനുശാസിക്കുംവിധം ഇവര്‍ സമൂഹത്തിന്റെ മുഖ്യധാരാ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നതിനായി പ്രത്യേക പരിഗണനയോടെയുളള പദ്ധതികള്‍ നടപ്പില്‍ വരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഭാരതത്തിലെ എല്ലാ പൌരന്മാര്ക്കുമൊപ്പം ഭരണഘടന അനുശാസിക്കുന്ന സമത്വം, സ്വാതന്ത്യം, നീതി എന്നിവ ഉറപ്പാക്കുന്നതിന് വികലാംഗര്‍ക്കായി നടപ്പിലാക്കിയിട്ടുള്ളതാണീ പദ്ധതി. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം ലഭ്യമാക്കുന്നതിനായി ചുവടെപറയുന്ന പദ്ധതികള്‍ക്കുള്ള അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
i) വികലാംഗത്വം വളരെ നേരത്തെ കണ്ടുപിടിച്ച് വിദ്യാഭ്യാസം, പരിശീലനം എന്നിവ നല്‍കുന്നതിനുള്ള പദ്ധതി
വികലാംഗത്വമുള്ള കുട്ടികളെ വളരെ നേരത്തെ കണ്ടെത്തി പ്രത്യേക പിരശീലനം നല്കി കൃത്യസമയത്തുതന്നെ മറ്റ് കുട്ടികള്‍ക്കൊപ്പം സാധാരണ സ്കൂളുകളില്‍ അയയ്ക്കുന്ന പദ്ധതിയാണിത്.
ii) സ്പെഷ്യല്‍ സ്കൂള്‍
അസ്ഥിവൈകല്യം, കാഴ്ചവൈകല്യം, കേള്‍വിയില്ലായ്മ, ബുദ്ധിമാന്ദ്യം എന്നീ വൈകല്യമുള്ള കുട്ടികളുടെ പഠന സഡകര്യാര്ത്ഥം താമസ സൌകര്യത്തോടു കൂടിയും, അല്ലാത്തതുമായ സ്കൂളുകള്‍ക്കുളള പദ്ധതിയാണിത്.
iii) സെറിബ്രല്‍ പള്‍സി ബാധിത കുട്ടികള്‍ക്കുള്ള പദ്ധതി
സ്പെഷ്യല്‍ സ്കൂളുകള്ക്കൊപ്പം ചികിത്സാ സഡകര്യം കൂടിയുള്‍പ്പെടുത്തിയ പദ്ധതിയാണിത്.
iv) തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍
പതിനഞ്ചു മുതല്‍ ഇരുപത്തിയഞ്ചുവയസ്സുവരെ പ്രായമുള്ള വികലാംഗരുടെ സാമ്പത്തിക സ്ഥിരതയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിനായി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണിത്.
v) ഷെല്‍റ്റേഡ് വര്‍ക്ക് ഷോപ്പ്
സ്ഥിരം വരുമാന സ്രോതസ്സ് ലക്ഷ്യമിട്ട് തൊഴില്‍ ശാലകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണിത്.
vi) കുഷ്ഠരോഗ വിമുക്ത പുനരധിവാസ പദ്ധതി
കുഷ്ഠരോഗ വിമുക്തരുടെ സാമൂഹിക സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതിയാണിത്
vii) ഹാഫ്വേഹോം മാനസിക രോഗ ബാധിതര്‍ക്കുള്ള ചികിത്സാ പുനരധിവാസ പദ്ധതി
മാനസികരോഗം ചികിത്സിച്ച് ഭേദമാക്കിയിട്ടുള്ളതും നിയന്ത്രണവിധേയമാക്കിയിട്ടുള്ളതുമായ ആളുകളെതിരികെ കുടുംബാംഗങ്ങളോടൊപ്പം വിടുന്നതിനായി കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ കൌണ്സലിംഗ്, രോഗിയ്ക്ക് വീണ്ടും രോഗം വരാതിരിക്കാനുള്ള മരുന്ന്, ചികിത്സ, യഥാസമയമുള്ള വൈദ്യപരിശോധന എന്നിവ നടപ്പിലാക്കുന്നതിനുള്ള പദ്ധതി.
viii) വികലാംഗരെ തിരിച്ചറിയുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമുള്ള പദ്ധതി
വികലാംഗത്വം മുന്‍ക്കൂട്ടി തിരിച്ചറിഞ്ഞ്, രക്ഷാകര്ത്താക്കള്ക്കുവേണ്ട ബോധവല്‍ക്കരണം നടത്തി പുനരധിവാസം നടത്തുന്നതിനും വിവിധരീതിയിലുള്ള വികലാംഗത്വത്തെക്കുറിച്ച് ഗവേഷണം എന്നിവ നടത്തുന്നതിനുള്ള പദ്ധതി
ix) വീടിനോടനുബന്ധിച്ച് പുനരധിവാസ പദ്ധതി
വികലാംഗരായവര്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ കുടുംബാംഗങ്ങളോടൊപ്പം തന്നെ താമസിച്ചുകൊണ്ട് കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ദൈനംദിന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനും തൊഴിലധിഷ്ഠിത പരിശീലനം നേടുന്നതിനുമുള്ള പദ്ധതിയാണിത്.
x) കമ്മ്യൂണിറ്റി ബേസ്ഡ് റീഹാബിലിറ്റേഷന്‍ പ്രോജക്ട്
മറ്റ് സഡകര്യങ്ങള് ലഭ്യമാക്കാന്‍ സാഹചര്യമില്ലാത്ത സ്ഥാപനങ്ങളിലുള്ള വികലാംഗ പുനരധിവാസ കേന്ദ്രങ്ങളില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരെകൊണ്ട് ചികിത്സാസഡകര്യം ഏര്‍പ്പെടുത്തുക, മറ്റ് വികലാംഗഗ്രൂപ്പുകളുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണിത്.
xi) കാഴ്ചശക്തി തീരെ കുറഞ്ഞവര്‍ക്കുള്ള പദ്ധതി
തീരെകുറഞ്ഞ കാഴ്ചശക്തിയുള്ളവര്‍ക്കായി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്.
xii) മനുഷ്യവിഭവശേഷിവികസനത്തിനുള്ള പദ്ധതി
വികലാംഗരെ പരിശീലിപ്പിക്കുന്നതിന് പ്രത്യേകം പരിശീലനം സിദ്ധിച്ച പരിശീലകര്‍ക്ക് വികലാംഗ പുനരധിവാസ നെറ്റ് വര്‍ക്കിലൂടെ പ്രത്യേകം പരിശീലനം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്.
xiii) സെമിനാറുകള്‍/ക്യാമ്പുക ള്‍/വര്ക്ക്ഷോപ്പുക ള്‍ നടത്തുന്നതിനുള്ള പദ്ധതി
വികലാംഗര്‍ക്കായി പരിശീലനം, സെമിനാറുകള്‍,ക്യാമ്പുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവ നടത്തുന്നതിന് ഒറ്റത്തവണയായി തുക അനുവദിക്കുന്നതാണീ പദ്ധതി.
xiv) വികലാംഗര്‍ക്കായി പരിസ്ഥിതി സഡഹൃദജൈവാധിഷ്ഠിത പദ്ധതികള്‍
വികലാംഗര്‍ക്കായി പൂന്തോട്ട പരിപാലനം, പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍, നഴ്സറികള്‍, മരംവച്ചുപിടിപ്പിക്കല്‍ മുതലായ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കല്‍.
xv) കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് ധനസഹായം
വികലാംഗര്‍ക്കുള്ള മറ്റ് പദ്ധതികളോടനുബന്ധിച്ച് കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് ധനസഹായം നല്കുന്ന പദ്ധതിയാണിത്.
xvi) കെട്ടിടനിര്‍മ്മാണം
വികലാംഗര്‍ക്കുള്ള മറ്റു പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി
xvii)നിയമസാക്ഷരത, നിയമബോധവല്ക്കരണം, നിയമപരമായ മറ്റു സഹായം എന്നിവയ്ക്കുള്ള പദ്ധതി
വികലാംഗര്‍ക്കും, സംരംഭകര്‍ക്കും ആവശ്യമായ നിയമബോധവല്ക്കരണം, സഹായം, കോടതി ചെലവുകള്‍ എന്നിവ അനുവദിക്കുന്നതിനുള്ള പദ്ധതിയാണിത്.
xviii)ജില്ലാ വികലാംഗ പുനരധിവാസ കേന്ദ്രങ്ങള്‍
വികലാംഗര്ക്കാവശ്യമായ എല്ലാ പദ്ധതികളെയും പുനരധിവാസ പദ്ധതികളെയും സംബന്ധിച്ച് വിവരം നല്‍കുന്നതിന് സര്‍ക്കാര്‍ സംരംഭമായി ജില്ലാ തലത്തില്‍ സംഘടിപ്പിച്ച നടത്തിപ്പ്, സന്നദ്ധസംഘടനകള്‍ക്ക് കൈമാറുന്നതിനുളള പദ്ധതിയാണിത്. ഇതു സംബന്ധിച്ച. വിശദവിവരങ്ങള്‍ www.socialwelfare.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. -
11.2 സ്കോളര്‍ഷിപ്പ്
ഒന്നാം സ്റ്റാന്ഡേര്ഡു മുതല്‍ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതിവകുപ്പ് മുഖേന സ്കോളര്‍ഷിപ്പ് നല്കി വരുന്നു. വാര്‍ഷിക വരുമാനം 36,000/ രൂപയില്‍ കവിയാത്തവരും മുന്‍വാര്‍ഷിക പരീക്ഷയില്‍ 40%ല്‍ കുറയാതെ മാര്‍ക്ക് ലഭിച്ചവരുമായ വികലാംഗ വിദ്യാര്‍ത്ഥികള്‍ ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരാണ്. പ്രൊഫഷണല്‍ കോഴ്സ്, ടെക്നിക്കല്‍ ട്രെയിനിംഗ് എന്നീ മേഖലകളില്‍ വിദ്യാഭ്യാസം നടത്തുന്ന വികലാംഗര്‍ക്കും സ്കോളര്‍ഷിപ്പ് നല്കി വരുന്നു. ഒന്നു മുതല്‍ നാലാം സ്റ്റാന്ഡേര്വരെ പഠിക്കുന്നവര്‍ക്ക് 100 രൂപയും അഞ്ചു മുതല്‍ പത്താം സ്റ്റാന്ഡേര്വരെ പഠിക്കുന്നവര്‍ക്ക് 125 രൂപയും, +1, +2, ഐ.ടി കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് 150 രൂപയും, എല്ലാ ഡിഗ്രി കോഴ്സുകള്‍ക്കും, പോളിടെക്നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്സുകള്‍, ബി.ഇ/ബി.ടെക്/ എം.ബി.ബി.എസ്/ എല്‍.എല്‍.ബി/ബി.എഡ്./.എല്‍.എല്‍.എം/എം.എഡ് മുതലായവയ്ക്ക് 250 രൂപയും നല്കി വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ഈ സ്കോളര്‍പ്പുകള്‍ നല്കി വരുന്നത്ഒന്നാം ക്ലാസ്സുമുതല്‍ +2 വരെ പഠിക്കുന്ന അന്ധ വിദ്യാര്തഥികള്ക്ക് പ്രതിമാസം 50 രൂപയും ബിരുദം മുതല്‍ പ്രൊഫഷണല്‍ കോഴ്സുവരെ പഠിക്കുന്ന അന്ധ വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപയും റീഡേഴ്സ് അലവന്‍സായി നല്കി വരുന്നു. അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. -
11.3 അന്ധരും അസ്ഥിസംബന്ധമായ വൈകല്യമുള്ളവരുമായ അഭിഭാഷകര്‍ക്കുള്ള ധനസഹായം
കുടുംബ വാര്‍ഷിക വരുമാനം പ്രതിമാസം 18,000/ രൂപയില്‍ കവിയാത്ത അന്ധരായ അഭിഭാഷകര്‍ക്കും അസ്ഥിസംബന്ധമായ വൈകല്യമുള്ള അഭിഭാഷകര്‍ക്കും ധനസഹായം നല്കി വരുന്നു. അന്ധരായ അഭിഭാഷകര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ പരമാവധി 5 വര്‍ഷത്തേയ്ക്ക് റീഡേഴ്സ് അലവന്‍സും, നിയമപുസ്തകം, സ്യൂട്ട് എന്നിവ വാങ്ങുന്നതിന് ഒറ്റത്തവണയായി 2500 രൂപയും നല്കി വരുന്നു. ഇതിനായുള്ള അപേക്ഷകള്‍ സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്. -
11.4 ഇന്റര്‍വ്യൂ എഴുത്തുപരീക്ഷാ എന്നിവയ്ക്കു ഹാജരാകുന്ന വികലാംഗര്‍ക്ക് യാത്രാബത്ത
കുടുംബ വാര്‍ഷിക വരുമാനം 10,000/ രൂപയില്‍ കവിയാത്ത വികലാംഗരായ ഉദ്യോഗാര്‍ത്ഥികള്‍ എഴുത്തുപരീക്ഷയ്ക്കും, ഇന്റര്‍വ്യൂവിനും പങ്കെടുക്കുവാന്‍ പോകുന്നതിന് റ്റി.എ/ഡി.എ എന്നിവ അനുവദിച്ചു നല്കുന്നു. -
11.5 എന്‍ .ജി.ഒകള്‍ നടത്തുന്ന വികലാംഗ പുനരധിവാസ കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്കു നല്‍കേണ്ട ഗ്രാന്റ്
അംഗീകൃത സന്നദ്ധസംഘടനകള്‍ നടത്തുന്ന വികലാംഗരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സംരക്ഷണത്തിന് ധനസഹായം വകുപ്പിലൂടെ നല്കിവരുന്നു. ഒരു അന്തേവാസിക്ക് പ്രതിമാസം 200 രൂപ നല്കി വരുന്നു. -
11.6 വികലാംഗര്‍ക്കായുള്ള സ്ഥാപനങ്ങള്‍ക്കുള്ള പി.ഡബ്ല്യു.ഡി രജിസ്ട്രേഷന്
വികലാംഗരായ വ്യക്തികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 1995ലെ (ദിപേഴ്സണ്സ് വിത്ത് ഡിസബിലിറ്റീസ് ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ആന്റ് ഫുള്‍ പാര്‍ട്ടി സിപ്പേഷന്‍) ആക്ടിലെ 52 ാ ം സെക്ഷന്‍ പ്രകാരം രജിസ്ട്രേഷന് നല്കി വരുന്നു. മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ക്കായി സാമൂഹ്യനീതി ഡയറക്ടര്‍/ജില്ലാസാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. -
11.7 ആശ്വാസകിരണം
(തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ വീട്ടിനുള്ളില്‍ തന്നെ കഴിയേണ്ടിവരുന്നവര്‍ക്കുള്ള ധനസഹായം)
ശയ്യാവലംബികളായിട്ടുള്ള രോഗികളെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയാണിത്. ശയ്യാവലംബികളായ രോഗികളുള്ള കുടുംബങ്ങളില്‍ രോഗികളെ പരിചരിക്കുന്നവര്‍ക്ക് മറ്റ് തൊഴിലുകള്‍ക്കു പോകുവാന്‍ സാധിക്കാതെവരുന്നത് കുടുംബത്തിന്റെ വരുമാന ലഭ്യതയെ ബാധിക്കുന്നു. ഇത്തരത്തിലുള്ളവരെ സഹായിക്കുന്നതിനായി പ്രതിമാസം 300 രൂപാവീതം ധനസഹായം നല്കി വരുന്നു. അര്‍ഹരായ അപേക്ഷകര്‍ ഐ.സി.ഡി.എസ് സൂപ്പര്വൈസര്മാര്ക്കു് അപേക്ഷ സമര്പ്പിക്കേണ്ടുന്നതാണ്. -
11.8 കാരുണ്യ നിക്ഷേപ പദ്ധതി
ഒരു ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളായ തുകയോ സമ്പന്നരായ വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും സ്വീകരിച്ച് ഇതിന്റെ പലിശ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന 5 മുതല്‍ 18 വയസ്സുവരെയുള്ള അനാഥാലയങ്ങളിലോ സ്പെഷ്യല്‍ സ്കൂളുകളിലോ പഠിക്കുന്ന കുട്ടികളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിനുള്ള ഒരു പദ്ധതിയാണിത്. ഈ പദ്ധതിയിലേയ്ക്കുള്ള ഡെപ്പോസിറ്റുകള്‍ സോഷ്യല്‍ സെക്യൂരിറ്റി മിഷന് സമര്‍പ്പിക്കേണ്ടതാണ്. -
11.9 വികലാംഗ തിരിച്ചറിയല്‍കാര്‍ഡ്
സംസ്ഥാനത്തുള്ള ശാരീരികവെല്ലുവിളികള്‍ നേരിടുന്ന മുഴുവന്‍ ആളുകള്‍ക്കും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് ഫോട്ടോപതിച്ച ലാമിനേറ്റഡ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തുവരുന്നു. പ്രസ്തുത തിരിച്ചറിയല്‍ കാര്‍ഡില്‍ ശാരീരികവെല്ലുവിളികള്‍ നേരിടുന്നതിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ സോഷ്യല്‍ സെക്യൂരിറ്റി മിഷന്, ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്. -
11.10 ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്കും ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്ന മാതാപിതാക്കളുടെ പെണ്മക്കള്ക്കുള്ള വിവാഹധന സഹായം
പ്രതിമാസം 36000/രൂപയില്‍ താഴെ വരുമാനമുള്ള ശാരീരികവെല്ലുവിളികള്‍ നേരിടുന്ന പെണ്ട്ടികള്ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കുമുള്ള വിവാഹ ധനസഹായമായി 10,000/ രൂപ നല്കി വരുന്നു. ഇതിനായുള്ള അപേക്ഷാഫോറം ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ നിന്നു ലഭിക്കുന്നു. -
11.11 എ.ഡി.ഐ.പി സ്കീം
(അസിസ്റ്റന്റഡ് & ഡിസേബിള്‍ഡ് പേഴ്സണ്‍ ഫോര്‍ പര്‍ച്ചേസ് /ഫിറ്റിംഗ് ഓഫ് എയ്ഡ്സ് അപ്ലയന്‍സ്)
അംഗ വൈകല്യമുളളവര്‍ക്ക് വൈകല്യത്തിന്റെ സ്വഭാവമനുസരിച്ച് ആധുനിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ഒരു പദ്ധതിയാണിത്. ഉപകരണങ്ങള്‍ ലഭ്യമാക്കി അവരെ സ്വയംപര്യാപ്തരാക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം. ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തക്ക വൈകല്യം ഗുണഭോക്താവിനുണ്ടെന്ന് തെളിയിക്കുന്ന ഒരംഗീകൃത ഡോക്ടറുടെ സാക്ഷിപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ക്ക് പ്രായപരിധിയില്ല എന്നാല്‍ ഇന്ത്യന്‍ പൌരത്വമുള്ളയാളായിരിക്കണം.വാര്‍ഷിക വരുമാനം 10,000/- ല്‍ കൂടുവാന്‍ പാടില്ല. അംഗീകൃത ഏജന്‍സി വഴി ഐ.എസ്.ഐ മുദ്രയുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ഏജന്‍സികള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായിരിക്കണം. അപേക്ഷകര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. കുടുതല്‍ വിവരങ്ങള്‍ www.socialjutice.nic.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.