വൃദ്ധര്‍ക്കുള്ള പദ്ധതികള്‍
വൃദ്ധര്‍ക്കുള്ള പദ്ധതികള്‍
10.1 വൃദ്ധജനങ്ങള്‍ക്കുള്ള സംയോജിത സംരക്ഷണ പദ്ധതി
ഇന്ത്യയില്‍ വര്‍ഷം തോറും വൃദ്ധജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതും ഇവരെ ശരിയായ രീതിയില്‍ സംരക്ഷിക്കുന്നതിനുമുള്ളസൗകര്യങ്ങളുടെ അപര്യാപ്തതയും കണക്കിലെടുത്ത കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിവരുന്ന പദ്ധതിയാണിത്. വൃദ്ധജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും മാനസികോല്ലാസത്തിനും വൈദ്യസഹായത്തിനും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കി ഇത്തരം ആളുകളെ ഉല്പാദനപരവും ക്രിയാത്മവകുമായ വാര്‍ദ്ധക്യത്തിലേയ്ക്ക് നയിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുന്നു. സംയോജിത സംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ ചുവടെ സൂചിപ്പിക്കുന്നു. വിശദ വിവരങ്ങള്‍ www.socialjustice.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
10.2 വൃദ്ധജനങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍