ജയില്‍ മോചിതരായവര്‍, വിധവകള്‍, അഗതികളായ സ്ത്രീകള്‍, എന്നിവര്‍ക്കുവേണ്ടിയുള്ള ഒരു പദ്ധതിയാണിത്. ഇതിന്റെ ഗുണഭോക്താക്കള്‍ക്ക് താമസം, ഭക്ഷണം, വസ്ത്രം, കൌണ്സിലിംഗ്, തൊഴില്‍ പരിശീലനം എന്നിവ നല്കി പുനരധിവസിപ്പിക്കുന്നതാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്വാധര്‍ സ്കീമില്പ്പെടുന്നതിനായി സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ക്ക് അപേക്ഷിക്കേണ്ടതാണ്.
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളും, ലൈംഗിക പീഡനം, ഗാര്‍ഹിക പീഡനം, സ്ത്രീധന പ്രശ്നങ്ങള്‍ മുതലായവയെ പ്രതിരോധിക്കുവാന്‍ നിയമത്തെ ഉപയോഗിക്കുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുന്നതിനും സ്ത്രീകളെയും യുവതികളേയും പ്രാപ്തരാക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുകയെന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സാമൂഹ്യ നീതി വകുപ്പ് ഇത്തരത്തിലുള്ള പ്രചരണ പരിപാടികള്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍വഴി നിരന്തരം നടത്തിവരുന്നു. കൂടാതെ സംസ്ഥാനത്തെ വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് www.keralawomen.gov.inഎന്ന വെബ്പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
തൊഴിലന്വേഷകരായ സ്ത്രീകള്‍ക്ക് പരിശീലനം നല്കി, അവരുടെ ക്ഷമത വര്‍ദ്ധിപ്പിച്ച് തൊഴില്‍ പ്രാപ്തരാക്കുകയെന്നതാണ് ഫിനിഷിംഗ് സ്കൂള്‍ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി ഐ.ടി.ഐ.കള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, ഐ.ഐ.ടി.കള്‍, സ്വകാര്യപൊതുമേഖല വ്യവസായ സ്ഥാപനങ്ങള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതോടൊപ്പം പരിശീലനം പൂര്‍ത്തിയായവര്‍ക്ക് പുനരധിവാസത്തിനും സ്വന്തമായി തൊഴില്‍ യൂണിറ്റുകള്‍ നടത്തുവാനുമുള്ള ധനസഹായം നല്‍കുന്നതിനും ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നു. ഇതിന്റെ സേവനം ലഭിക്കുന്നതിനായി വനിതാക്ഷേമസ്ഥാപന സൂപ്രണ്ടുമാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകര്‍ വനിതാക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളോ, സമീപ പ്രദേശത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വനിതകളോ ആയിരിക്കേണ്ടതാണ്.
വിധവകള്‍ക്ക് കഴിവും പ്രാപ്തിയും സാമ്പത്തിക ഭദ്രതയും ഉള്ള നാളുകളില്‍ സംരക്ഷണ മുണ്ടായിരിക്കുകയും അന്ത്യനാളുകളില്‍ സംരക്ഷണമുണ്ടാകാത്ത അവസ്ഥയുണ്ടാകാതിരിക്കുവാനുമാണ് വിധവാ വിവാഹ പ്രോത്സാഹന പദ്ധതി (മംഗല്യ) നടപ്പിലാക്കുന്നത്. ഇതിനായര്ഹതയുള്ളവര്ക്ക് 25,000 രൂപയുടെ ധനസഹായമാണ് നല്‍കുന്നത്. ഇതിനായി സി.ഡി.പി.ഒ.മാര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്.
a) ആദ്യഭര്‍ത്താവ് മരണപ്പെട്ടതാണെങ്കില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ പകര്‍പ്പ്. റേഷന്‍ കാര്‍ഡില്‍ ഭര്‍ത്താവിന്റെ പേരുള്‍പ്പെട്ട പേജ്, മരണപ്പെട്ടയാളിന്റെ വിധവയാണ് അപേക്ഷക എന്ന് തെളിയിക്കുന്ന രേഖ, മരണസര്‍ട്ടിഫിക്കറ്റ്.
b) വിവാഹബന്ധം വേര്പ്പെടുത്തിയതാണെങ്കില് ആയതു സംബന്ധിച്ച കോടതി ഉത്തരവ്
c) സംസ്ഥാനം അംഗീകരിച്ച ബി.പി.എല്‍ ലിസ്ററില്‍ അംഗമാണെന്നതിന്റെ തെളിവ് (റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, പഞ്ചായത്തില്‍ നിന്നുള്ള ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്)
d) അപേക്ഷകയുടെ ജനനത്തീയതി തെളിയിക്കുന്നതിനുള്ള മതിയായ രേഖ(സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്)
e) പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
വനിതകള്‍ ഗൃഹനാഥരായുള്ള ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഈ ധനസഹായത്തിനര്ഹതയുണ്ടായിരിക്കുന്നതാണ്. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള കുടുംബങ്ങളിലെ എച്ച്.ഐ.വി/എയ്ഡ്സ് ബാധിതര്‍, സാമൂഹികമായി വിവേചനം അനുഭവിക്കുന്നവര്‍, യുദ്ധത്തില്‍ മരണപ്പെട്ട ജവാന്റെ വിധവകള്‍ എന്നീ കുടുംബത്തില്‍ ഗ്രഹനാഥയായുള്ളവരുടെ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നതാണ്. ഒരു കുടുംബത്തില്‍ പരമാവധി രണ്ടു കുട്ടികള്‍ക്കുവരെ പ്രസ്തുത ധനസഹായം ലഭിക്കും.സംസ്ഥാന/കേന്ദ്ര സര്‍ക്കാരുകളില്‍ നിന്നും ഒരു വിധത്തിലുള്ള സ്കോളര്‍ഷിപ്പും ലഭിക്കുന്നില്ലായെന്ന സാക്ഷ്യപത്രം വിദ്യാഭ്യാസ സ്ഥാപന മേധാവിയില്‍ നിന്നും വാങ്ങി അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. അപേക്ഷകള്‍ അംഗന്‍വാടി വര്‍ക്കര്‍മാര്‍ വഴി സി.ഡി.പി.ഒ മാര്‍ സ്വീകരിച്ച് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ മുഖേന പദ്ധതി നടപ്പിലാക്കുന്നു. എസ്.എസ്.എല്‍.സി . മുതല്‍ പ്ലസ്ടുവരെ പഠിക്കുന്ന ഓരോ കുട്ടിക്കും പ്രതിമാസം 250 രൂപാ വീതം 10 മാസത്തേയ്ക്ക് 2500 രൂപാ പ്രകാരവും ഡിഗ്രി മുതല്‍ തുടര്‍ വിദ്യാഭ്യാസത്തിന് പ്രതിമാസം 500 രൂപാ വിതം 10 മാസത്തേക്ക് 5000 രൂപാ പ്രകാരവും ധനസഹായം ലഭിക്കുന്നതാണ്. മുന്‍വര്‍ഷങ്ങളില്‍ സഹായം ലഭിച്ചവര്‍ക്ക് തുടര്‍ന്നും അര്‍ഹതയുണ്ടെങ്കില്‍ ലഭിക്കുന്നതാണ്. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ അംഗന്‍വാടികള്‍, ഐ.സി.ഡി.എസ്സുകള്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും
ലൈംഗിക ചൂഷണം തടഞ്ഞ്, ഇരകളെ മോചിപ്പിച്ച് അവരെ പുനരധിവസിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള സമഗ്രമായ ഒരു കേന്ദ്ര പദ്ധതിയാണ് ഉജ്ജ്വല സ്കീം.ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്കും, ചൂഷണത്തിന് ഇരയാകാന്‍ സാദ്ധ്യതയുള്ളവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.ചൂഷണങ്ങള്‍ തടയല്‍, വിമോചനം, പുനരധിവാസം, പുനരേകീകരണം, സ്വന്തം വാസസ്ഥലത്തിലേയ്ക്ക് തിരിച്ചുവരവ്, എന്നിവ നടപ്പാക്കുന്നതിന് അംഗീകൃത സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം ലഭിക്കുന്നതാണ്.ധനസഹായത്തിനുള്ള അപേക്ഷകള്‍ സാമൂഹ്യ നീതി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന വിധവകള്‍, വിവാഹമോചനം നേടിയവര്‍, ഭര്ത്താക്കന്മാര് വിദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനാല്‍ ഒറ്റയ്ക്കു താമസിക്കേണ്ടിവരുന്ന സ്ത്രീകള്‍ എന്നിവര്ക്കാണിതിന്റെ ഗുണം ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ധനസഹായ പദ്ധതി സന്നദ്ധസംഘങ്ങളിലൂടെയാണ് നടപ്പിലാക്കുന്നത്. തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നിന്നുള്ള അപേക്ഷകള്‍ സാമൂഹ്യ നീതി വകുപ്പും മറ്റു ജില്ലകളിലെ അപേക്ഷകള്‍ സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡുമാണ് സ്വീകരിക്കുന്നത്.
മഹിളാ മന്ദിരം
വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ദുരിതബാധിതരും അഗതികളുമായവരും നോക്കുവാനും സംരക്ഷിക്കുവാനുമാരുമില്ലാത്ത പതിമൂന്ന് വയസ്സിനു മേല്‍ പ്രായമുള്ള സ്ത്രീകളെയാണ് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിക്കുന്നത്. കുട്ടികളുമായി ഈ സ്ഥാപനത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുട്ടിക്കു ആറുവയസ്സ് ആകുന്നതുവരെ കൂടെ താമസിപ്പിക്കുന്നതിനനുവാദമുണ്ട്. വയനാട്, ഇടുക്കി, ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഹിളാ മന്ദിരങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ആശാഭവന്
മാനസികാരോഗ്യം വീണ്ടെടുത്തെങ്കിലും സംരക്ഷിക്കുവാനാളില്ലാത്ത രോഗികളുടെ പരിചരണത്തിനും സംരക്ഷണത്തിനുമുള്ളതാണ് ആശാഭവന്. ഇവിടെ പ്രവേശനത്തിനായി മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. സംസ്ഥാനത്തിപ്പോള്‍ ആറ് സ്ഥാപനങ്ങള്‍ ഉണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ആശാഭവനുകളില്‍ 13 വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ഇവിടെ പ്രവേശനത്തിനായി മാനസികാരോഗ്യം വീണ്ടെടുത്തവരാണെന്നുള്ളതിന്റെ തെളിവിനായി മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. മറ്റേതെങ്കിലും സ്ഥാപനത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ടവര്‍ പ്രസ്തുത സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റോ ശുപാര്‍ശ കത്തോ ഹാജരാക്കണം. സ്ത്രീകള്‍ക്കു വേണ്ടിയുള്ള ആശാഭവനുകള്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലും പുരുഷന്മാര്ക്കുവേണ്ടിയുള്ളത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. റസ്ക്യൂ ഹോമുകള്‍
അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സാന്മാര്ഗ്ഗികഭ്രംശം നേരിടുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് പരിചരണവും സംരക്ഷണവും നല്കി പുനരധിവസിപ്പിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് റസ്ക്യൂഹോമുകള്‍. മലപ്പുറം ജില്ലയിലെ തവന്നൂരിലാണ് റസ്ക്യൂ ഹോം പ്രവര്‍ത്തിക്കുന്നത്. ആഫ്റ്റര്‍ കെയര്‍ ഹോം
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ചില്‍ഡ്രന്‍സ് ഹോം, സ്പെഷ്യല്‍ ഹോം, ബാലമന്ദിരം, പുവര്‍ഹോം, അനാഥാലയങ്ങള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങിയവരെയാണ് ആഫ്റ്റര്‍ കെയര്‍ ഹോമുകളില്‍ പുനരധിവസിപ്പിക്കുന്നത്. പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഇവിടങ്ങളില്‍ പ്രവേശിപ്പിക്കുന്നു.ഇവിടത്തെ അന്തേവാസികള്‍ക്ക് അവരവരുടെ വിദ്യാഭ്യാസം തുടരുന്നതിനും, ജീവിതത്തിനാവശ്യമായ തൊഴില്‍ പരിശീലനത്തിനുമുള്ള അവസരമുണ്ട്.കൊല്ലത്തും കോഴിക്കോടും പെണ്‍കുട്ടികള്‍ക്കും, തലശ്ശേരിയില്‍ ആണ്‍കുട്ടികള്‍ക്കു വേണ്ടി ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നു. ഷോര്‍ട്ട് സ്റ്റേഹോമുകള്‍
തകര്‍ന്ന കുടുംബത്തില്‍ നിന്ന് സാമൂഹ്യപിന്തുണ ലഭിക്കാത്തവര്‍, മാനസികസമ്മര്‍ദ്ദമുള്ളവര്‍, സമൂഹം ബഹിഷ്ക്കരിച്ചവര്‍, ചൂഷണം ചെയ്യപ്പെട്ടവര്‍, അനാശാസ്യ വിപത്തില്‍ ഭയപ്പെടുന്നവര്‍ എന്നിങ്ങനെയുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും പുനരധിവസിപ്പിക്കുന്നതിനുള്ള താത്ക്കാലിക അഭയകേന്ദ്രങ്ങളാണ് ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍. സ്ത്രീകള്‍ക്ക് സ്വന്തം താല്പര്യപ്രകാരം തന്നെ ഇവിടെ പ്രവേശനം ലഭിക്കുന്നു. അവര്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരുവാനും തൊഴില്‍ പരിശീലനത്തിനുമുള്ള അവസരമുണ്ട്. ബന്ധുക്കളെത്തിയാല്‍ മോചിക്കപ്പെടുകയും, കൂടുതല്‍ കാലം താമസിക്കേണ്ടിവരുന്നവരെ മറ്റു സ്ഥാപനങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്യും. പതിനഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും ഇത്തരം ഹോമുകളില്‍ സഹായം ലഭിക്കുന്നതാണ്. വണ്‍ഡേ ഹോമുകള്‍
വിവിധ പ്രദേശങ്ങളില്‍ നിന്നും പരീക്ഷ, ഇന്റര്‍വ്യു, മീറ്റിങ്ങുകള്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന പതിമൂന്നു വയസ്സിനുമേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള സ്ഥാപനങ്ങളാണ് വണ്‍ഡേ ഹോമുകള്‍. ഇവിടെ ഒരു നിശ്ചിത കാലയളവ് വരെ താമസിക്കുവാന്‍ കഴിയുന്നതാണ്.