ആര്‍ക്കൈവ്‌സ്‌

IMAGE മലയാളം നേട്ടങ്ങളുടെ പാതയില്‍
Friday, 15 January 2016
മലയാള ഭാഷയുടെ വികസനം സംബന്ധിച്ച സ്വപ്നങ്ങള്‍... Read More...
IMAGE ഭാഷാനിയമം: മലയാള ചരിത്രത്തിലെ സുവര്‍ണരേഖ
Monday, 11 January 2016
ദേശസംസ്‌കൃതിയുടെ നട്ടെല്ലാണ് മാതൃഭാഷ. മൗലികവും... Read More...
സേവന കാഴ്ചകള്‍ക്ക് പുതുഭാവം നല്‍കി ആരോഗ്യവകുപ്പ്
Friday, 08 January 2016
ആരോഗ്യരംഗത്ത് മികച്ച സേവനം ഉറപ്പാക്കുക എന്നത് ഏതൊരു... Read More...
IMAGE യാഥാര്‍ഥ്യമാകുന്ന ഐടി സ്വപ്നങ്ങള്‍
Monday, 11 January 2016
വിവരസാങ്കേതിക മേഖലയില്‍ അഗ്രഗണ്യരായ യുവതലമുറ, ഏതൊരു... Read More...
IMAGE പുതിയ പഞ്ചായത്തുകളുടെ ദൗത്യം
Saturday, 09 January 2016
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍... Read More...
IMAGE ഭാവി കേരളത്തിനായി നമുക്ക് ചെയ്യാന്‍ കഴിയുന്നത്
Thursday, 14 January 2016
കേരളത്തില്‍ മലയാളത്തെ നിര്‍ബന്ധിത ഒന്നാം ഭാഷയായി... Read More...
IMAGE അരങ്ങൊഴിയാത്ത നങ്ങ്യാരമ്മ
Thursday, 14 January 2016
സംസ്‌കൃത നാടകങ്ങള്‍ക്ക് കേരളത്തില്‍ ഉണ്ടായ ഒരു... Read More...
IMAGE മികവിന്റെ മേളയില്‍ ഒറ്റാലിന് ചരിത്ര നേട്ടം
Thursday, 14 January 2016
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ.)... Read More...
IMAGE കൈരളിയുടെ പൂര നഗരം
Thursday, 14 January 2016
തൃശ്ശൂര്‍ കാഴ്ചകളുടെ പൂരപ്പറമ്പാണെന്ന് ചിലര്‍ പറയും.... Read More...
IMAGE ഫേസ്ബുക്ക് എഴുത്തിന്റെ അതിര്‍വരമ്പുകള്‍
Thursday, 14 January 2016
സാമൂഹിക സമ്പര്‍ക്ക മാധ്യമം അഥവാ സോഷ്യല്‍... Read More...
IMAGE സൗജന്യ എന്‍ജിനീയറിങ് പഠനം, ഒപ്പം ജോലിയും
Thursday, 14 January 2016
എന്‍ജിനീയറിങ് പഠനത്തിന് ഇന്ന് സംസ്ഥാനത്തും... Read More...
IMAGE Subscribe
Sunday, 17 January 2016
Read More...
IMAGE Contact us
Sunday, 17 January 2016
The Director, Information & Public Relations Department, First floor, Secretariat Annexe, Thiruvananthapuram, PIN 695 001. 0471-2518648,... Read More...
IMAGE Ad
Sunday, 17 January 2016
Read More...
Coming Soon!
Saturday, 16 January 2016
Read More...
Contact
Friday, 15 January 2016
The Director, Information & Public Relations Department, First floor, Secretariat Annexe, Thiruvananthapuram, PIN 695 001. Ph: 0471-2518648,... Read More...

ആരോഗ്യരംഗത്ത് മികച്ച സേവനം ഉറപ്പാക്കുക എന്നത് ഏതൊരു സര്‍ക്കാരിന്റെയും കാഴ്ചപ്പാടുകളില്‍ ഒന്നാണ്. പണ്ട് സര്‍ക്കാര്‍ ആശുപത്രി പാവപ്പെട്ടവന്റെ ആശുപത്രിയായിരുന്നു. എന്നാല്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ ഇന്ന് സര്‍ക്കാര്‍ ആശുപത്രിയെ സമീപിക്കാന്‍ ആര്‍ക്കും കഴിയുന്നുണ്ട്. 1982 ല്‍ 22 ശതമാനം രോഗികളെ ഗവണ്‍മെന്റ് ആശുപത്രികളില്‍ ചികിത്സക്കായി പോകാറുണ്ടായിരുന്നുള്ളു. 2014 ല്‍ അത് 40 ശതമാനമായി ഉയര്‍ന്നതു തന്നെ സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളും സ്‌പെഷിലിസ്റ്റ് ഡോക്ടര്‍മാരും അനുബന്ധ സ്റ്റാഫുകളും ഗുണമേന്മയേറിയ ഔഷധങ്ങളുടെ ലഭ്യതയും കാരണമാണ്. 2014-15 ല്‍ ആശുപത്രികള്‍ക്കായി സര്‍ക്കാര്‍ 665 കോടി രൂപ അനുവദിച്ചു. കൂടാതെ സൗജന്യ മരുന്ന് വിതരണത്തിന് 300 കോടിയും.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ എണ്ണം കൂട്ടിയതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് ഇടുക്കി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആക്കിയതാണ്. ഏതാണ്ട് 1996-97 ല്‍ അന്നത്തെ ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരേയും കൂട്ടി ഇടുക്കി ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനവും മീറ്റിങ്ങും നടത്തി. പട്ടിണി പാവങ്ങളും തൊഴിലാളികളും മാത്രമായിരുന്നു അവിടുത്തെ രോഗികള്‍. അവര്‍ക്ക് തല ചായ്ക്കാന്‍ ഒന്നു രണ്ട് ചുടുകല്ലും. വേണ്ടത്ര ഡോക്ടര്‍മാരില്ല, സ്റ്റാഫില്ല. ഉള്ള ഡോക്ടര്‍മാര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വരും, ഒപ്പിട്ട് പോകും. നടപടി എടുക്കാന്‍ മേലധികാരികള്‍ക്കും പറ്റില്ല. കാരണം സസ്‌പെന്‍ഷനിലായാല്‍ അതിന്റെ അലവന്‍സ് വാങ്ങി സുഖമായിട്ട് നാട്ടില്‍ കഴിയാം. അങ്ങനെ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ കൂടി ഇല്ലാതാകും.
അന്നത്തെ പ്രധാനമന്ത്രിയുടെ 20 ഇന പരിപാടികളില്‍ പിന്നാക്ക ജില്ലയിലെ ആരോഗ്യരംഗം മെച്ചപ്പെട്ടതാക്കുക എന്നതായിരുന്നു ഒരു ലക്ഷ്യം. അങ്ങനെയാണ് ഇടുക്കി ജില്ലാ ആശുപത്രിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. സര്‍ക്കാരിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ടുകള്‍ കൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായി. ഇന്ന് അത് മെഡിക്കല്‍ കോളേജ് ആയി ഉയര്‍ന്നുകഴിഞ്ഞു. അത്യാസന്ന നിലയിലുള്ള രോഗികളും ഗുരുതരസ്വഭാവമുള്ള രോഗികളും സങ്കീര്‍ണമായ പ്രസവ ശുശ്രൂഷ ലഭിക്കേണ്ടവരും അന്ന് അഭയം പ്രാപിച്ചിരുന്നത് കോട്ടയം മെഡിക്കല്‍ കോളേജിനെയാണ്. ഇപ്പോള്‍ അവിടുത്തെ തിരക്ക് കുറയ്ക്കാന്‍ സാധിച്ചുവെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.
സര്‍ക്കാരിന്റെ നയങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകളില്‍ ഒരു മെഡിക്കല്‍ കോളേജ് വേണം എന്നത്. ജനസാന്ദ്രത കൂടിയ ജില്ലയായതിനാല്‍ മഞ്ചേരിയില്‍ മെഡിക്കല്‍ കോളേജിന്റെ പ്രസക്തി പറയേണ്ട കാര്യമില്ല. അതുപോലെതന്നെ പാലക്കാട് മെഡിക്കല്‍ കോളേജ് ഇതിന്റെ ഗുണം അനുഭവിക്കുന്നത് ആദിവാസി മേഖലയായ അഗളിയിലെയും അട്ടപ്പാടിയിലെയും ജനങ്ങള്‍കൂടിയായിരിക്കും.
പിന്നാക്ക ജില്ലയായ വയനാടിന്റെ സ്ഥിതിയും ഇതുപോലെ ആയിരുന്നു. ഗവണ്‍മെന്റിന്റെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തന ഫലമായി ഇടുക്കിക്കു പിന്നാലെ വയനാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളും വികസിപ്പിച്ചു. എങ്കിലും ഗുരുതരമായ രോഗങ്ങള്‍ ഉള്ളവരും അത്യാസന്ന നിലയില്‍ ഉള്ളവരും വിദഗ്ധ ചികിത്സ വേണ്ടിവരുന്ന ഗര്‍ഭിണികളും കോഴിക്കോട് മെഡിക്കല്‍ കോളേജിനെയാണ് ആശ്രയിച്ചിരുന്നത്. അമ്മയും കുഞ്ഞും അടക്കം എത്ര വിലപ്പെട്ട ജീവനുകള്‍ പോകുന്ന വഴിയില്‍വച്ച് മരണപ്പെട്ടിരിക്കുന്നു. ആദിവാസികള്‍ക്കിടയിലുള്ള അരിവാള്‍ രോഗം, വിളര്‍ച്ച മൂലമുണ്ടാകുന്ന പല അസുഖങ്ങള്‍ എന്നിവയ്ക്കും വദഗ്ധ ചികിത്സ നല്‍കാന്‍ കഴിയും. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ ഒരു മെഡിക്കല്‍ കോളേജ് വരുന്നതുകൊണ്ട് അതിന്റെ പാര്‍ശ്വഫലം അനുഭവിക്കുന്നവര്‍ക്ക് ഒരു തണല്‍ ആയിരിക്കും. ഗവേഷണവും പുനരധിവാസവും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭിക്കാന്‍ ഇത് സഹായകമാകും.
മെഡിക്കല്‍ കോളേജുകളുടെ എണ്ണം കൂടിയപ്പോള്‍ സീറ്റും വര്‍ധിച്ചു. തന്മൂലം നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് അന്യ സംസ്ഥാനങ്ങളില്‍ പോയി ബിരുദം എടുക്കേണ്ട സാഹചര്യം കുറഞ്ഞിട്ടുണ്ട്.

 

കാന്‍സര്‍ രോഗം കേരളത്തില്‍ വര്‍ധിച്ചുവരുന്നതായി ചികിത്സാ രേഖകള്‍ സൂചിപ്പിക്കുന്നു. ഓരോ വര്‍ഷവും അന്‍പതിനായിരത്തില്‍ അധികം പേര്‍ കാന്‍സര്‍ രോഗബാധിതരായി തീരുകയും ഒരു ലക്ഷത്തിലധികം പേര്‍ ചികിത്സയിലുമാണ്. ഈ രോഗം മനുഷ്യന്റെ ആരോഗ്യത്തെയും സാമ്പത്തിക അവസ്ഥയെയും സാരമായി ബാധിക്കുന്നു. ഗവണ്‍മെന്റിന്റെ 'സുകൃതം' പരിപാടിയിലും കാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ ഏഴു സെന്ററുകളില്‍ വിപുലീകരിച്ചതോടെ ആര്‍.സി.സിയിലെ തിരക്ക് കുറയ്ക്കാനും രോഗികളുടെ ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ട് മാറാനും സഹായിക്കും.
സര്‍ക്കാര്‍ ആശുപത്രിയിലെ 'അമ്മയും കുഞ്ഞും' പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന്റെ ലക്ഷണമാണ് ഇന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവങ്ങളുടെയും പ്രസവാനന്തര ശസ്ത്രക്രിയകളുടെയും നിരക്ക് കൂടിവരുന്നുവെന്നത്. ഇടത്തരം പ്രൈവറ്റ് ആശുപത്രികളില്‍ ശരാശരി 10 പ്രസവം നടക്കുമ്പോള്‍ മിക്ക താലൂക്ക് ആശുപത്രികളിലും 200-300 പ്രസവങ്ങളാണ് നടക്കുന്നത്. നവജാത ശിശുക്കളിലെ ജനിതകരോഗങ്ങളായ ബുദ്ധിമാന്ദ്യം, ഓട്ടിസം, അപസ്മാരം, തൈറോയ്ഡ് മുതലായവ കണ്ടുപിടിക്കുന്നതിന് ന്യൂബോണ്‍ സ്‌ക്രീനിങ്ങ് നടപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 44 സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ പരിശോധന ലഭ്യമാക്കുന്നത്. ഇത്തരം രോഗങ്ങള്‍ നേരത്തെ ചികിത്സിക്കുകയും മാതാപിതാക്കള്‍ക്ക് വേണ്ട കൗണ്‍സിലിങ്ങും കൊടുത്താല്‍ ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വേഗം കൊണ്ടുവരാന്‍ കഴിയും. വന്‍കിട പ്രൈവറ്റ് ആശുപത്രികളില്‍ മാത്രമാണ് ന്യൂബോണ്‍ സ്‌ക്രീനിങ് നിലവിലുണ്ടായിരുന്നത്.
സേഫ് കേരള പദ്ധതി വഴി - അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ കാണുന്ന പകര്‍ച്ചവ്യാധികളും വൃത്തിഹീനമായ സാഹചര്യങ്ങളും പൊതുജനാരോഗ്യരംഗത്ത് ഭീഷണി വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍ തന്നെയാണ്. ഇന്ത്യയില്‍ ഏകദേശം 42 ശതമാനം ഇതുമൂലം മരണമടയുമ്പോള്‍ കേരളത്തില്‍ ഇത് 52 ശതമാനമാണ്. 30 നും 59 നും ഇടയില്‍ പ്രായമുള്ളവരാണ് ഇക്കൂട്ടര്‍. 'അമൃതം' ആരോഗ്യപദ്ധതി പ്രകാരം അഞ്ചര ലക്ഷം പേര്‍ക്ക് രക്താതിമര്‍ദവും നാലേമുക്കാല്‍ ലക്ഷം പേര്‍ക്ക് പ്രമേഹവും പുതുതായി കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാം.
സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളെ പുറത്തുള്ള ലാബുകളില്‍ പരിശോധനക്ക്  പറഞ്ഞുവിടുന്നവെന്ന ആക്ഷേപങ്ങള്‍ നിലവിലുണ്ട്. വരുന്ന രോഗികളുടെ എണ്ണം കൂടുതലാണ്. പ്രൈവറ്റ് ആശുപത്രികളില്‍ 10-30 രോഗികള്‍ ഉള്ളപ്പോള്‍ സാധാരണ പി.എച്ച്.സികളില്‍ പോലും 300 രോഗികള്‍ കാണും. ഇത് താലൂക്ക് ആശുപത്രി ആകുമ്പോള്‍ 500-700 വരും. ഇതിനുവേണ്ട സ്റ്റാഫും സാമഗ്രികളും അപര്യാപ്തമാണ്. ഗ്രാമപ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന പി.എച്ച്.സികളില്‍ ലാബ് സൗകര്യം ലഭ്യമായിരുന്നില്ല. ഇത് കണക്കിലെടുത്ത് 84 പി.എച്ച്‌സികളില്‍ ലാബ് സൗകര്യം തുടങ്ങിയത് സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസം തന്നെ.
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ തിരുവനന്തപുരത്ത് റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിങ് ലാബ് മാത്രമായിരുന്നപ്പോള്‍ മരുന്നുകളുടെ സാമ്പിളുകള്‍ അന്യസംസ്ഥാന ലാബുകളില്‍ അയക്കേണ്ടി വന്നിരുന്നു. അങ്ങനെ ഫലം വരാന്‍ കാലതാമസം വരികയും അപ്പോഴേക്കും മരുന്നുകള്‍ ഗുണഭോക്താവ് കഴിച്ചിരിക്കുകയും ചെയ്യുന്ന അവസ്ഥ നിലനിന്നിരുന്നു. ഇത് മനസ്സിലാക്കി എറണാകുളത്ത് ഒരു ലാബ് സ്ഥാപിക്കാന്‍ കഴിഞ്ഞത് ഗുണകരമാണ്.
ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കിയതുവഴി വിഷലിപ്തമായതും മായം ചേര്‍ന്നതുമായ ഭക്ഷ്യവസ്തുക്കളില്‍ നിന്നും മുഴുവന്‍ കേരളീരും സുസ്ഥിര മോചനം നേടി. ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിനാല്‍ കേരളീയര്‍ക്ക് ആരോഗ്യകരമായ ഒരു ജീവിതം സാധ്യമാക്കാനും കഴിഞ്ഞു.

 

Add comment


Security code
Refresh

September 2019
Mo Tu We Th Fr Sa Su
26 27 28 29 30 31 1
2 3 4 5 6 7 8
9 10 11 12 13 14 15
16 17 18 19 20 21 22
23 24 25 26 27 28 29
30 1 2 3 4 5 6