fm-on-fb

19554456_1786650201351113_1310487133490034764_n.jpg

196

ലിംഗപദവി സംബന്ധിച്ച സംസ്കൃത സർവകലാശാലയുടെ തിരുവനന്തപുരം കേന്ദ്രം സംഘടിപ്പിച്ച യു.ജി.സി സെമിനാറിൽ നിന്നു ഞാൻ പഠിച്ചത്: ഭിന്നലിംഗം, മൂന്നാം ലിംഗം, തേർഡ് ജെന്റർ തുടങ്ങിയ പ്രയോഗങ്ങൾ അനുചിതമാണ്. കവയിത്രി വിജയരാജ മല്ലികയുടെ അഭിപ്രായത്തിൽ സഹജർ എന്നുള്ളതാണ് ഉചിതമായ പ്രയോഗം. ഇത് സംബന്ധിച്ച് ഭാഷാ പണ്ഡിതർ തീരുമാനമെടുക്കട്ടേ. പക്ഷേ ഭിന്നലിംഗ പ്രയോഗം ഉപേക്ഷിക്കുന്നതാണ് നല്ലത് എന്നു തോന്നുന്നു. മറ്റൊരു മലയാള വാക്ക് കണ്ടെത്തുന്നതുവരെ ലൈംഗികന്യൂനപക്ഷം എന്ന പ്രയോഗം സ്വീകരിക്കാനും തീരുമാനിച്ചു. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും കേരളത്തിലെ കാമ്പസിൽ ലൈംഗികന്യൂനപക്ഷത്തിലെ എല്ലാവർണ്ണരാശികൾക്കും പ്രാതിനിധ്യം നൽകിക്കൊണ്ടുള്ള സമ്മേളനങ്ങൾ നടക്കുന്നത്. മലയാളം വിഭാഗത്തിലെ പ്രൊഫസർ പ്രിയ. എസ്. ആയിരുന്നു മുഖ്യസംഘാടക.

ഇത്തരം ചർച്ചകൾക്ക് ചിലപ്പോൾ നമ്മൾ വിചാരിക്കാത്ത പ്രധാന്യം കൈവരും. എ.കെ.ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച പഠനകോൺഗ്രസിൽ ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രത്യേക സമ്മേളനം ആദ്യം വച്ചിരുന്നില്ല. പിന്നീടാണ് പ്രത്യേക വേദി ഇതിനായി നൽകിയത്. ചർച്ച മുഖ്യമായും ട്രാൻസ് ജെന്ററുകളുടെ പ്രശ്നങ്ങളെ ആസ്പദമാക്കിയായിരുന്നു എന്നു ഞാൻ ഓർക്കുന്നു. അവിടുത്തെ ചർച്ചകളുടെ സ്വാധീനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലും പ്രതിഫലിച്ചു. പിന്നീട് സ്വാഭാവികമായി സംസ്ഥാന ബജറ്റിലും സ്ഥാനം പിടിച്ചു. അംഗീകരിച്ച കാര്യങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ഇനിയും സംവാദങ്ങൾ ആവശ്യമാണ്. കൊച്ചി മെട്രോയിൽ ട്രാൻസ് ജന്ററുകൾക്ക് തൊഴിൽ നൽകിയത് വലിയൊരു കാൽവയ്പ്പാണ്. പക്ഷേ ഇത്തരം നടപടികൾ ഫലപ്രദമാകാൻ എത്രമാത്രം മുൻകരുതലുകൾ വേണമെന്നതിലേക്കും മെട്രോ അനുഭവം വിരൽ ചൂണ്ടുന്നുണ്ട്.

 


19553959_1782601775089289_3968047633174883360_n.jpg

175

പോലീസ് സ്റ്റേഷന്റെ പുരിയിടം ഒന്നാന്തരം വാഴത്തോപ്പാണ്. പണ്ടു ദാനമായി കിട്ടിയ മൂന്നുനാലേക്കർ സ്ഥലവും അതിന്റെ പകുതി കുട്ടികളുടെ കളിസ്ഥലമാണ്. ബാക്കി സ്റ്റേഷന് കെട്ടിടം കഴിഞ്ഞ സ്ഥലത്താണ് ഏത്തവാഴ കൃഷി. ഇന്നായിരുന്നു വിളവെടുപ്പ്. സമൂഹമഠം ശശിയാണ് മുഖ്യമേൽനോട്ടക്കാരൻ. പോലീസുകാരും സജീവമായിരുന്നു. ആദ്യത്തെ കുല വെട്ടി ഞാൻ ഡിവൈഎസ്പി ലാലിനു കൈമാറി.

 

 


19437465_1782589011757232_7496065763870400100_n.jpg

162

കശുവണ്ടി വികസന കോർപറേഷനും കാപ്പെക്സിനും ആവശ്യത്തിനു തോട്ടണ്ടി വാങ്ങാൻ കഴിയുന്നില്ല. സ്വകാര്യ മുതലാളിമാരാകട്ടെ അവരുടെ തോട്ടണ്ടി മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടുപോയി സംസ്ക്കരിക്കുകയായിരുന്നു. ഇടനിലക്കാർ വഴി തോട്ടണ്ടി വാങ്ങുന്ന സമ്പ്രദായം വലിയ അഴിമതികൾക്കു വഴിതെളിച്ചു. കഴിഞ്ഞ ഓണത്തിന് അത്യാവശ്യം പണി നൽകാൻ അടിയന്തരമായി ടെൻഡർ വിളിച്ച് തോട്ടണ്ടി വാങ്ങിയതുപോലും വിവാദത്തിൽ മുക്കാൻ ആളുകളുണ്ടായി. എന്താണ് പ്രതിവിധി?
എല്ലാ ഇടനിലക്കാരെയും ഒഴിവാക്കി നേരിട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു തോട്ടണ്ടി വാങ്ങാൻ കരാറുണ്ടാക്കി. ഒരു സംസ്ഥാന സർക്കാരിന് നേരിട്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്നു സംശയിക്കുന്നവർ ഏറെയുണ്ട്. പക്ഷേ, ഇതാണ് കേരള സർക്കാർ ചെയ്യാൻ പോകുന്നത്. ഇതിനായി ഒരു പ്രത്യേക കമ്പനി തന്നെ രൂപീകരിച്ചു. ഈ കമ്പനി ആഫ്രിക്കൻ രാജ്യങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങലും തമ്മിൽ കരാറുണ്ടാക്കാനാണ് ശ്രമിച്ചത്. ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ അവിടത്തെ സർക്കാരുകളുടെ സഹായത്തോടെ തോട്ടണ്ടി വാങ്ങാൻ കഴിയണം. ഇതിനുള്ള ആദ്യവട്ട ചർച്ച നടന്നു.

പതിനഞ്ച് ആഫ്രിക്കൻ എംബസികളിൽനിന്നുള്ള പ്രതിനിധികളാണ് കേരള സർക്കാരുമായി തിരുവനന്തപുരത്തെത്തിയത്. ഐവറി കോസ്റ്റ്, ടാൻസാനിയ, ഗിനി, മൊസാംബിക്, മാലി, തുടങ്ങി കശുവണ്ടി കൃഷി ചെയ്യുന്ന ഏതാണ്ട് എല്ലാ രാജ്യങ്ങളും സന്നിഹിതരായിരുന്നു. മൂന്നു കാര്യങ്ങളാണ് അവരുടെ മുന്നിൽ വെച്ചത്. ആഫ്രിക്കൻ കൃഷിക്കാർക്ക് ന്യായമായ വില ഉറപ്പുവരുത്തി ഇടനിലക്കാരില്ലാതെ ഒന്നരലക്ഷം ടൺ തോട്ടണ്ടി വാങ്ങുന്നതായിരുന്നു ഏറ്റവും പ്രധാനം.

കശുവണ്ടി കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് ആവശ്യമായ കാർഷിക സാങ്കേതികവിദ്യ ഏർപ്പെടുത്തുന്നതിന് നാം മുൻകൈയെടുക്കാമെന്ന് സമ്മതിച്ചു. മൂന്നാമതൊരു കാര്യവും കൂടി ഞാൻ സൂചിപ്പിച്ചു. എന്തുകൊണ്ട് ആഫ്രിക്കക്കാരും കേരളവും സംയുക്തമായി ഒരു ബ്രാൻഡിനു രൂപം നൽകി ഒരുമിച്ച് മൂല്യവർദ്ധന ചങ്ങലയിൽ മുകളിലേയ്ക്കു കയറിക്കൂടാ. ഇന്ന് ആഫ്രിക്കയിലെ കൃഷിക്കാർക്കും കേരളത്തിലെ കശുവണ്ടി തൊഴിലാളിയ്ക്കും പട്ടിണിക്കൂലി മാത്രമേ ഈ വ്യവസായം നൽകുന്നുള്ളൂ. ബഹുരാഷ്ട്ര കുത്തകകളാണ് ഇന്ന് കശുവണ്ടിയുടെ ലാഭം മുഴുവൻ ഊറ്റിയെടുക്കുന്നത്. ഒരുമിച്ചൊരു ബ്രാൻഡുണ്ടാക്കി സംയുക്തമായി വിപണിയിലിറങ്ങിയാൽ ഈ കുത്തക പൊളിക്കാം.

ഏറ്റവും ആവേശകരമായ സ്വീകരണമാണ് ഈ നിർദ്ദേശങ്ങൾക്കു ലഭിച്ചത്. കേരളത്തിലെ കശുവണ്ടി വ്യവസായ ചരിത്രത്തിൽ നിർണായക വഴിത്തിരിവാകാൻ പോവുകയാണ് തിരുവനന്തപുരത്തു നടന്ന ഈ ഉന്നതതല സമ്മേളനം. കൂടുതൽ വിശദമായ ചർച്ചകൾക്ക് ആഫ്രിക്കൻ പര്യടനത്തിന് നമ്മുടെ ഒരുന്നതല സംഘത്തെ അവർ ക്ഷണിച്ചിട്ടുണ്ട്. അങ്ങനെ കശുവണ്ടി വ്യവസായം ശരിയാകും.


fbn.jpg

182

ഇത് പുതുക്കളങ്ങര ചപ്പാത്തിലേക്കുള്ള റോഡാണ്. ചപ്പാത്ത് പൊളിക്കേണ്ടി വന്നില്ല. വെള്ളം കുത്തിയൊഴുകുകയാണ്. പമ്പയെ മണിമലയാറുമായി ബന്ധിപ്പിക്കുന്ന സ്വാഭാവിക ജലസ്രോ തസ് ആയിരുന്ന വരട്ടാറിന്റെ പുനരുജ്ജീവനത്തിന് ചേർന്ന കൂട്ടായ്മ പ്രദേശത്തെയും മറ്റു പ്രദേശങ്ങളിലെയും ജനങ്ങളും മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും എല്ലാം ചേർന്നതായിരുന്നു.ചെറിയൊരു ചാലുകീറി വെള്ളമൊഴുക്കാനാണ് ആദ്യം പ്ളാനിട്ടിരുന്നത്. എന്നാൽ ജനങ്ങൾ ആവേശം കൊണ്ട് പലയിടത്തും വീതി കൂട്ടി.
മഴ വന്ന് വെള്ളമുയർന്നപ്പോൾ നദി ചാലൊന്നും നോക്കാതെ നിറഞ്ഞ ങ്ങൊഴുകി.ഇപ്പോൾ വെള്ളം ഒഴുകുന്നിടമെല്ലാം നദിക്ക് സ്വന്തം.ഇനി അത് സംരക്ഷിക്കണം. അതാണ് പരിപാടി.ഇപ്പോൾ തന്നെ വരട്ടാർ പോയി കണ്ടാൽ കൊള്ളാമെന്നുണ്ട്. പക്ഷേ തിരക്ക് കാരണംകഴിയുന്നില്ല. രാവിലെ ക്യാബിനറ്റ് കഴിഞ്ഞു വരുമ്പോൾ കൃഷിമന്ത്രി സുനിൽകമാർ വരട്ടാർ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.നാലാം തീയതി നാട്ടുകൂട്ടത്തിന് എനിക്കും മന്ത്രി മാത്യു ടി തോമസിനുമൊപ്പം മന്ത്രി സുനില്‍കുമാറുമുണ്ടാകും.


19553849_1780548328627967_4666297847202869217_n.jpg

168

വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാൻ ജൂലൈ 3 ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അദാലത്ത് നടക്കുന്നുവെന്ന വാട്സ്അപ്പ് സന്ദേശങ്ങളിൽ വഞ്ചിതരാകരുത്. വായ്പയെടുത്തവരും തിരിച്ചടവ് ബാധ്യതയായി മാറിയവരും അദാലത്തിൽ പങ്കെടുക്കണമെന്ന സന്ദേശമാണ് പടരുന്നത്. എന്നാൽ സർക്കാർ ഇത്തരത്തിലൊരു അദാലത്തിനും തീരുമാനിച്ചിട്ടില്ല.

ജനസാന്ത്വന പദ്ധതിക്ക് അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ടും ഇത്തരത്തിലൊരു വ്യാജസന്ദേശം പരത്തിയിരുന്നു. സന്ദേശം വിശ്വസിച്ച പതിനായിരക്കണക്കിന് ആളുകളാണ് കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും എത്തിയത്. ഇത്തരത്തിൽ സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഗൂഢസംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് അനുമാനിക്കേണ്ടത്. ഇത്തരക്കാരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കും.

സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ പദ്ധതിയെ സംബന്ധിച്ച സോഫ്ട് വെയർ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. രണ്ട് ആഴ്ചയക്കുള്ളിൽ ഈ സംവിധാനം ഓൺലൈനിൽ ആകും. വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് അപേക്ഷകൾ ഓൺലൈനായി അയയ്ക്കാവുന്നതാണ്വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട അദാലത്ത് നടത്തുന്നൂവെന്ന് വാട്സ് അപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന അറിയിപ്പ് പരമാവധി പേരിലേക്ക് എത്തിക്കാൻ ഓൺലൈൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു

 


19437685_1777570585592408_5260970919467787141_n.jpg

158

ഇന്നലെ വരട്ടാറിലെ പ്രവർത്തികൾക്ക് അവധിയായിരുന്നു.പക്ഷെ വരട്ടെ ആർ പ്രവർത്തകർക്ക് ആ അവധി ആഘോഷമായി മാറി. വരട്ടാറിന്റെ മുഖം വരുന്ന മാസം നാലാം തീയതി തുറക്കുന്നതിനായിരുന്നു നിശ്ചയിച്ചിരുന്നത്. പക്ഷെ അതുവരെ കാത്തു നിൽക്കാൻ പമ്പാനദി തയ്യാറായിരുന്നില്ല. ആദി പമ്പയിലേക്ക് പമ്പയിൽ നിന്നുള്ള നീരൊഴുക്ക് കൂടി. അതിന്റെ ഫലമായി ആദി പമ്പയിൽ വെള്ളം ഉയർന്നു.അതു വഴി ഉണ്ടായ തള്ളിച്ചയിൽ വരട്ടാർ മുഖം തുറന്നു.അങ്ങനെ കാത്തു കാത്തിരുന്ന ഒരു നദിയുടെ പുതുപ്പിറവി ആഘോഷിക്കുന്നതിലാണ് വരട്ടെ ആർ പ്രവർത്തകരെല്ലാം. കക്ഷി രാഷ്ട്രീയത്തിനതീതമായി ഒരു നദിയുടെ പുനർജനിക്കു വേണ്ടി നിലകൊള്ളുന്ന കൂട്ടായ്മക്ക് കൂടുതൽ ഊർജ്ജം പകരുന്നതായി പ്രകൃതി തന്നെ മുഖം തുറന്നു നൽകിയത്. ജൂലൈ 4 ന് വരട്ടാർ പ്രദേശത്തു ചേരുന്ന എല്ലാ നാട്ടുകൂട്ടങ്ങളിലും ഞാനെത്തുന്നുണ്ട് . മന്ത്രി മാത്യു ടി തോമസും MLA മാരും ഉണ്ടാകും.അന്ന് തുടർ പ്രവർത്തനങ്ങൾ കൂടി ആലോചിക്കാം.


19420546_1774273999255400_3452465402296135331_n.jpg

165

2 മീറ്റര്‍ നീളം 1.4 മീറ്റര്‍ വീതി വരുന്ന ചാക്കുകള്‍ ഓരോന്നിലും മണല്‍ നിറച്ചാല്‍ ഒരു ടണ്ണോളം തൂക്കം വരും . അത് കൊണ്ട് ക്രെയിന്‍ ഉപയോഗിച്ച് വേണം ഇവ പൊക്കി നിര്‍ദ്ധിഷ്ട സ്ഥാനത്ത് സ്ഥാപിക്കുവാന്‍ . അട്ടിയിടുന്നതിനു പലതരത്തിലുള്ള ഡിസൈനുകള്‍ തയ്യാറാക്കിയിട്ടുണ്ട് . അവയെല്ലാം പരീക്ഷിക്കുവാന്‍ ഉദ്ദേശിക്കുന്നു . പക്ഷെ എല്ലാവരും ചോദിക്കുന്ന ചോദ്യം ഉണ്ട്. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് കയര്‍ മുഴുവന്‍ ദ്രവിച്ചു പോകുമ്പോള്‍ വീണ്ടും ഇത് ആവര്‍ത്തിക്കെണ്ടേ? ഇതിനുള്ള ഉത്തരം , കണ്ടലും കാറ്റാടി മരവും ആണ് . ഏറ്റവും മുകളിലുള്ള കയര്‍ ഭൂവസ്ത്രത്തിനുമേല്‍ ചെളി ആണ് നിറക്കുക , അതില്‍ കണ്ടല്‍ ചെടികള്‍ വച്ച് പിടിപ്പിക്കും . കയര്‍ മുഴുവന്‍ ദ്രവിക്കുമ്പോഴേക്കും കണ്ടല്‍ ചെടികള്‍ ഒരു ജൈവഭിത്തി ഉണ്ടാക്കിയിരിക്കും . ഇതിനു പിന്നിലെ നിരയില്‍ കാറ്റാടി മരങ്ങള്‍ കൂടി നടുമ്പോള്‍ സംരക്ഷണ ഭിത്തി പൂര്‍ത്തിയാവും . കയര്‍ ഭൂവസ്ത്രത്തിനു പുറമേ ജലസേചനവകുപ്പ് പോളി പ്രോപ്പിലിന്‍ ജിയോ ബാഗുകള്‍ മണല്‍ ചാക്കുകളായി ഉപയോഗിക്കുന്നുണ്ട് . രണ്ടു രീതികളും തമ്മിലുള്ള താരതമ്യത്തിനും മാരാരിക്കുളത്ത് നടക്കുന്ന പരീക്ഷണം സഹായിക്കും . യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനം വേനല്‍ക്കാലത്ത് കടല്‍ പിന്‍വാങ്ങുമ്പോള്‍ നടത്തുന്നതായിരിക്കും ഏറ്റവും ഉചിതം . തീരത്ത് മണ്ണ് വെയ്ക്കുന്ന സമയമായതിനാല്‍ മണ്ണ് നിറയ്ക്കാനും എളുപ്പമായിരിക്കും . ഇപ്പോള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ ഫലപ്രദം എന്ന് കണടാല്‍ അടുത്ത വേനല്‍ക്കാലത്ത് കടലാക്രമണ ഭീക്ഷണി ഉള്ള പ്രദേശമാകെ ഈ രീതി നമ്മുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ് .About Minister

Name: Dr. T. M. Thomas Isaac
Designation: Minister for Finance and Coir
Abbreviation: M(Fin & Coir)


CONTACT USNewsletter