ലിംഗപദവി സംബന്ധിച്ച യു.ജി.സി സെമിനാറിൽ നിന്നു ഞാൻ പഠിച്ചത്

ലിംഗപദവി സംബന്ധിച്ച സംസ്കൃത സർവകലാശാലയുടെ തിരുവനന്തപുരം കേന്ദ്രം സംഘടിപ്പിച്ച യു.ജി.സി സെമിനാറിൽ നിന്നു ഞാൻ പഠിച്ചത്: ഭിന്നലിംഗം, മൂന്നാം ലിംഗം, തേർഡ് ജെന്റർ തുടങ്ങിയ പ്രയോഗങ്ങൾ അനുചിതമാണ്. കവയിത്രി വിജയരാജ മല്ലികയുടെ അഭിപ്രായത്തിൽ സഹജർ എന്നുള്ളതാണ് ഉചിതമായ പ്രയോഗം. ഇത് സംബന്ധിച്ച് ഭാഷാ പണ്ഡിതർ തീരുമാനമെടുക്കട്ടേ. പക്ഷേ ഭിന്നലിംഗ പ്രയോഗം ഉപേക്ഷിക്കുന്നതാണ് നല്ലത് എന്നു തോന്നുന്നു. മറ്റൊരു മലയാള വാക്ക് കണ്ടെത്തുന്നതുവരെ ലൈംഗികന്യൂനപക്ഷം എന്ന പ്രയോഗം സ്വീകരിക്കാനും തീരുമാനിച്ചു. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും കേരളത്തിലെ കാമ്പസിൽ ലൈംഗികന്യൂനപക്ഷത്തിലെ എല്ലാവർണ്ണരാശികൾക്കും പ്രാതിനിധ്യം നൽകിക്കൊണ്ടുള്ള സമ്മേളനങ്ങൾ നടക്കുന്നത്. മലയാളം വിഭാഗത്തിലെ പ്രൊഫസർ പ്രിയ. എസ്. ആയിരുന്നു മുഖ്യസംഘാടക.

ഇത്തരം ചർച്ചകൾക്ക് ചിലപ്പോൾ നമ്മൾ വിചാരിക്കാത്ത പ്രധാന്യം കൈവരും. എ.കെ.ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച പഠനകോൺഗ്രസിൽ ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രത്യേക സമ്മേളനം ആദ്യം വച്ചിരുന്നില്ല. പിന്നീടാണ് പ്രത്യേക വേദി ഇതിനായി നൽകിയത്. ചർച്ച മുഖ്യമായും ട്രാൻസ് ജെന്ററുകളുടെ പ്രശ്നങ്ങളെ ആസ്പദമാക്കിയായിരുന്നു എന്നു ഞാൻ ഓർക്കുന്നു. അവിടുത്തെ ചർച്ചകളുടെ സ്വാധീനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലും പ്രതിഫലിച്ചു. പിന്നീട് സ്വാഭാവികമായി സംസ്ഥാന ബജറ്റിലും സ്ഥാനം പിടിച്ചു. അംഗീകരിച്ച കാര്യങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ഇനിയും സംവാദങ്ങൾ ആവശ്യമാണ്. കൊച്ചി മെട്രോയിൽ ട്രാൻസ് ജന്ററുകൾക്ക് തൊഴിൽ നൽകിയത് വലിയൊരു കാൽവയ്പ്പാണ്. പക്ഷേ ഇത്തരം നടപടികൾ ഫലപ്രദമാകാൻ എത്രമാത്രം മുൻകരുതലുകൾ വേണമെന്നതിലേക്കും മെട്രോ അനുഭവം വിരൽ ചൂണ്ടുന്നുണ്ട്.

 


About Minister

Name: Dr. T. M. Thomas Isaac
Designation: Minister for Finance and Coir
Abbreviation: M(Fin & Coir)


CONTACT USNewsletter