വരട്ടാറിലെ പ്രവർത്തികൾക്ക് അവധിയായിരുന്നു

ഇന്നലെ വരട്ടാറിലെ പ്രവർത്തികൾക്ക് അവധിയായിരുന്നു.പക്ഷെ വരട്ടെ ആർ പ്രവർത്തകർക്ക് ആ അവധി ആഘോഷമായി മാറി. വരട്ടാറിന്റെ മുഖം വരുന്ന മാസം നാലാം തീയതി തുറക്കുന്നതിനായിരുന്നു നിശ്ചയിച്ചിരുന്നത്. പക്ഷെ അതുവരെ കാത്തു നിൽക്കാൻ പമ്പാനദി തയ്യാറായിരുന്നില്ല. ആദി പമ്പയിലേക്ക് പമ്പയിൽ നിന്നുള്ള നീരൊഴുക്ക് കൂടി. അതിന്റെ ഫലമായി ആദി പമ്പയിൽ വെള്ളം ഉയർന്നു.അതു വഴി ഉണ്ടായ തള്ളിച്ചയിൽ വരട്ടാർ മുഖം തുറന്നു.അങ്ങനെ കാത്തു കാത്തിരുന്ന ഒരു നദിയുടെ പുതുപ്പിറവി ആഘോഷിക്കുന്നതിലാണ് വരട്ടെ ആർ പ്രവർത്തകരെല്ലാം. കക്ഷി രാഷ്ട്രീയത്തിനതീതമായി ഒരു നദിയുടെ പുനർജനിക്കു വേണ്ടി നിലകൊള്ളുന്ന കൂട്ടായ്മക്ക് കൂടുതൽ ഊർജ്ജം പകരുന്നതായി പ്രകൃതി തന്നെ മുഖം തുറന്നു നൽകിയത്. ജൂലൈ 4 ന് വരട്ടാർ പ്രദേശത്തു ചേരുന്ന എല്ലാ നാട്ടുകൂട്ടങ്ങളിലും ഞാനെത്തുന്നുണ്ട് . മന്ത്രി മാത്യു ടി തോമസും MLA മാരും ഉണ്ടാകും.അന്ന് തുടർ പ്രവർത്തനങ്ങൾ കൂടി ആലോചിക്കാം.


About Minister

Name: Dr. T. M. Thomas Isaac
Designation: Minister for Finance and Coir
Abbreviation: M(Fin & Coir)


CONTACT USNewsletter