മാരാരിക്കുളം കടപ്പുറത്ത് മണല്‍ നിറച്ച കയര്‍ ചാക്കുകള്‍ അട്ടിയിട്ടു തുടങ്ങി

2 മീറ്റര്‍ നീളം 1.4 മീറ്റര്‍ വീതി വരുന്ന ചാക്കുകള്‍ ഓരോന്നിലും മണല്‍ നിറച്ചാല്‍ ഒരു ടണ്ണോളം തൂക്കം വരും . അത് കൊണ്ട് ക്രെയിന്‍ ഉപയോഗിച്ച് വേണം ഇവ പൊക്കി നിര്‍ദ്ധിഷ്ട സ്ഥാനത്ത് സ്ഥാപിക്കുവാന്‍ . അട്ടിയിടുന്നതിനു പലതരത്തിലുള്ള ഡിസൈനുകള്‍ തയ്യാറാക്കിയിട്ടുണ്ട് . അവയെല്ലാം പരീക്ഷിക്കുവാന്‍ ഉദ്ദേശിക്കുന്നു . പക്ഷെ എല്ലാവരും ചോദിക്കുന്ന ചോദ്യം ഉണ്ട്. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് കയര്‍ മുഴുവന്‍ ദ്രവിച്ചു പോകുമ്പോള്‍ വീണ്ടും ഇത് ആവര്‍ത്തിക്കെണ്ടേ? ഇതിനുള്ള ഉത്തരം , കണ്ടലും കാറ്റാടി മരവും ആണ് . ഏറ്റവും മുകളിലുള്ള കയര്‍ ഭൂവസ്ത്രത്തിനുമേല്‍ ചെളി ആണ് നിറക്കുക , അതില്‍ കണ്ടല്‍ ചെടികള്‍ വച്ച് പിടിപ്പിക്കും . കയര്‍ മുഴുവന്‍ ദ്രവിക്കുമ്പോഴേക്കും കണ്ടല്‍ ചെടികള്‍ ഒരു ജൈവഭിത്തി ഉണ്ടാക്കിയിരിക്കും . ഇതിനു പിന്നിലെ നിരയില്‍ കാറ്റാടി മരങ്ങള്‍ കൂടി നടുമ്പോള്‍ സംരക്ഷണ ഭിത്തി പൂര്‍ത്തിയാവും . കയര്‍ ഭൂവസ്ത്രത്തിനു പുറമേ ജലസേചനവകുപ്പ് പോളി പ്രോപ്പിലിന്‍ ജിയോ ബാഗുകള്‍ മണല്‍ ചാക്കുകളായി ഉപയോഗിക്കുന്നുണ്ട് . രണ്ടു രീതികളും തമ്മിലുള്ള താരതമ്യത്തിനും മാരാരിക്കുളത്ത് നടക്കുന്ന പരീക്ഷണം സഹായിക്കും . യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനം വേനല്‍ക്കാലത്ത് കടല്‍ പിന്‍വാങ്ങുമ്പോള്‍ നടത്തുന്നതായിരിക്കും ഏറ്റവും ഉചിതം . തീരത്ത് മണ്ണ് വെയ്ക്കുന്ന സമയമായതിനാല്‍ മണ്ണ് നിറയ്ക്കാനും എളുപ്പമായിരിക്കും . ഇപ്പോള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ ഫലപ്രദം എന്ന് കണടാല്‍ അടുത്ത വേനല്‍ക്കാലത്ത് കടലാക്രമണ ഭീക്ഷണി ഉള്ള പ്രദേശമാകെ ഈ രീതി നമ്മുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ് .


About Minister

Name: Dr. T. M. Thomas Isaac
Designation: Minister for Finance and Coir
Abbreviation: M(Fin & Coir)


CONTACT USNewsletter