കേരളത്തില്‍ ഇനിമുതല്‍ രോഗീ സൗഹൃദ ആശുപത്രികള്‍

ഏതൊരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും വലിയ സമ്പത്താണ് ആരോഗ്യമുളള ഒരു ജനത. ആരോഗ്യ പുരോഗതിയില്‍ ഇന്ന് കേരളം മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിച്ചുകഴിഞ്ഞു. സമ്പൂര്‍ണ്ണ സംരക്ഷണതയോടൊപ്പം, ശിശുമാതൃമരണ നിരക്കുകള്‍ കുറഞ്ഞ സംസ്ഥാനം എന്ന നിലയിലും, പ്രാഥമികാരോഗൃ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുളള ആരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഉപയോഗിച്ച് സൗജന്യ ചികിത്സ നല്‍കുന്ന സ്ഥിതി എന്നിവയില്‍ കേരളം ഇന്ന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രചോതനമായി മാറികൊിരിക്കുകയാണ്. എന്നിരുന്നാല്‍ തന്നെയും സംസ്ഥാനം ആരോഗ്യരംഗത്ത് ഒട്ടനവധി വെല്ലുവിളികള്‍ നേരിട്ടുകൊിരിക്കുകയാണ്. ഉയര്‍ന്ന ചികിത്സാചിലവ് ജീവിത ശൈലി രോഗങ്ങളുടെ വര്‍ദ്ധനവ്, മഴക്കാല പകര്‍ച്ച വ്യാധിരോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഈ രംഗത്തെ സങ്കീര്‍ണത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി പൊതുജനാരോഗ്യ മേഖലയിലേക്കുളള ശക്തമായ ഇടപെടലിന്റെ അഭാവം ഈ രംഗത്ത് മുരടിപ്പിന് ഇടയാക്കീട്ടു് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ആരോഗ്യരംഗത്ത് പൊതുമേഖലയുടെ ശക്തമായ തിരിച്ചുവരവും ശക്തിപ്പെടുത്തലും വഴി സമയബന്ധിതമായും ശാസ്ത്രീയമായും നിശ്ചിതമാനദണ്ഡങ്ങളോടെ ആരോഗ്യ മേഖലയെ പുനസംഘടിപ്പിക്കേത് അത്യാവശ്യമാണ്. ഇതിനായി പ്രാഥമിക ചികിത്സാരംഗത്തുതന്നെയാണ് മുന്‍ഗണന നല്‍കേത്. കേരളത്തിലെ മാറിവരുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രാഥമിക ദ്വിതീയ തൃതീയ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേതും അനിവാര്യമാണ്. ഈ ഒരു തിരിച്ചറിവാണ് ആര്‍ദ്രം മിഷന്‍ എന്ന ആശയം. സംസ്ഥാനത്തെ ആരോഗ്യരംഗം എല്ലാതലത്തിലും രോഗീസൗഹൃദമാക്കുന്നതിനും ഗുണമേന്മയുളള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കാനുമാണ് ആര്‍ദ്രം ലക്ഷ്യമിടുന്നത്.

ഇന്ന് കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങള്‍ സബ്‌സെന്ററുകളില്‍ തുടങ്ങി മെഡിക്കല്‍ കോളേജുകളില്‍ അവസാനിക്കുന്ന ശൃംഖലാ സംവിധാനമാണ്. അലോപ്പതി, ആയുഷ്, വകുപ്പുകളിലായി കേരളത്തില്‍ വ്യാപിച്ചുകിടക്കുന്ന ആശുപത്രി സംവിധാനം പ്രയോജനപ്പെടുത്തിയാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നത്. തൃതീയ പരിചരണം ലഭ്യമാക്കുന്ന മെഡിക്കല്‍ കോളേജുകള്‍ വഴിയും റീജിയണല്‍ ക്യാന്‍സര്‍ സെന്റുകള്‍ വഴിയും ഉന്നത നിലവാരമുള്ള ചികിത്സാസംവിധാനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും താങ്ങാവുന്നതില്‍ അധികം രോഗികള്‍ എത്തുന്നതും കുറച്ചുപേരെങ്കിലും താഴെ തലത്തിലുള്ള ചികിത്സാ സാധ്യതകള്‍ ഉപയോഗിക്കാതെ നേരിട്ട് ഇവിടങ്ങളിലേക്ക് എത്തുന്നതും ആശുപത്രി സംവിധാനങ്ങളുടെ തിരക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനുള്ള പരിഹാരമാര്‍ഗ്ഗമാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നത്. തീവ്രമായ രോഗാവസ്ഥകള്‍ ഇല്ലെങ്കില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആദ്യചികിത്സ നടത്തിയതിനുശേഷം ആവശ്യമെങ്കില്‍ മാത്രം റഫര്‍ ചെയ്താല്‍ ഇത്തരം സ്ഥാപനങ്ങളിലെ തിരക്ക് കുറയ്ക്കുവാന്‍ വലിയൊരളവ് വരെ സാധിക്കും . ഈ സംവിധാനം സുഗമമാക്കാന്‍ ഇലക്‌ട്രോണിക് ഹെല്‍ത്ത് റിക്കോര്‍ഡ് എന്ന നൂതന സംവിധാനം ഉപകരിക്കും. രോഗി റഫര്‍ ചെയ്യപ്പെടുമ്പോള്‍ തന്നെ റഫര്‍ ചെയ്യപ്പെടുന്ന ആശുപത്രിയിലേക്ക് വിവരങ്ങള്‍ ഇലക്‌ട്രോണിക് ഹെല്‍ത്ത് സംവിധാനത്തിലൂടെ കൈമാറേണ്ടതുണ്ട്. മാത്രവുമല്ല ഈ ഇലക്‌ട്രോണിക് സംവിധാനം ചികിത്സക്ക് എത്തുന്നവര്‍ക്ക് അപ്പോയ്‌മെന്റ് എടുക്കുവാനും അതുവഴി തിരക്ക് ഒഴിവാക്കുവാനും സഹായകരമാകും. രോഗപ്രധിരോധത്തിന് ഊന്നല്‍ നല്‍കുന്നതിനും പകര്‍ച്ചവ്യാദികളും ജീവിതശൈലീരോഗങ്ങളും നിയന്ത്രിക്കുന്നതിനും പ്രാധമിക ആരോഗ്യകേന്ദ്രങ്ങളെ ശക്തമാക്കേണ്ടതുണ്ട്.

ഈ ഒരു അടിസ്ഥാന ആശയം ഉള്‍ക്കൊണ്ടുകൊണ്ടാണ് കേരള വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ ആര്‍ദ്രം എന്ന പുതിയ ഒരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും രോഗി- സൗഹൃദ പരിചരണം സാധ്യമാക്കി ഒപി സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി രോഗികള്‍ക്ക് ആശുപത്രികളില്‍ ഒരു പുതിയ അനുഭവം നല്‍കുക എന്ന ഉദ്ദേശത്തോടുകൂടി സര്‍ക്കാര്‍ ആരംഭിക്കുന്ന പുതിയ ഒരു പദ്ധതിയാണ് ‘ആര്‍ദ്രം’. ആശുപത്രികളില്‍ നല്‍കുന്ന സേവനങ്ങളുടെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രഥമലക്ഷ്യം. ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്ക് ഗുണമേന്മയുളളതും സൗഹൃദാര്‍ദ്ദപരവുമായ സേവനം ഉറപ്പാക്കുക. ജില്ലാ താലൂക്ക് ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി/സൂപ്പര്‍ സ്‌പെഷ്യലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുക. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവര്‍ത്തനമേഖല വിപുലപ്പെടുത്തുക. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യസംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റുക, ആവശ്യമെങ്കില്‍ ഉയര്‍ന്ന തലത്തിലേക്ക് രോഗികളെ റഫര്‍ ചെയ്യുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പുന:രധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ കാര്യക്ഷമമായി ഇടപെടുക, രോഗികള്‍ക്ക് പ്രോട്ടോകോള്‍/ചികിത്സാമാര്‍ഗ്ഗരേഖ പ്രകാരം ഗുണമേന്മയുളള ചികിത്സയും പരിചരണവും ലഭ്യമാക്കുന്നു എന്നിവ ആദ്രം പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങളാണ്. സാധാരണഗതിയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്ന രോഗികള്‍ക്ക് നേരിടേണ്ടിവരുന്ന പ്രയാസങ്ങളെ പരമാവധി ഒഴിവാക്കുന്ന തരത്തിലാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു രോഗി ആശുപത്രിയിലെത്തി രജിസ്റ്റര്‍ ചെയ്യുന്നതു മുതല്‍ ഡോക്ടറെക്കണ്ട് ടെസ്റ്റുകള്‍ നടത്തി മരുന്ന് വാങ്ങുന്നതു വരെയുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് സൗഹൃദപരമായ ഒരു സമീപനം ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശം.ആശുപത്രി വഴി ലഭിക്കേണ്ട സേവനങ്ങള്‍ എല്ലാതന്നെ ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഇ-ഹെല്‍ത്ത് പ്രോജക്ടിന്റെ ഭാഗമായാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്.

അടുത്ത വര്‍ഷത്തിനകം എല്ലാ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ജനസൗഹൃദ ആശുപത്രി സംവിധാനത്തിന്റെ ഭാഗമായി വെബ്‌സൈറ്റ് വഴിയുള്ള അപ്പോയിന്‍മെന്റ്, രോഗികളെ സ്വീകരിക്കാനും രജിസ്റ്റര്‍ ചെയ്യാനുമുള്ള സൗകര്യങ്ങള്‍, ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡ്, രോഗികള്‍ക്ക് ഇരിപ്പിട സൗകര്യം, സൈന്‍ ബോര്‍ഡുകള്‍, രോഗികളെ പരിശോധിക്കുമ്പോഴും ചികിത്സിക്കുമ്പോഴും സ്വകാര്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്യാബിനുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും കൂടാതെ സാധാരണായായി കണ്ടുവരാറുള്ള രോഗങ്ങളുടെ ചികിത്സാരീതികള്‍ എല്ലാ ജില്ലാ താലൂക്ക് ആശുപത്രികളിലും പ്രദര്‍ശിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി എല്ലാ ആശുപത്രികളിലും ഒരു കോര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ടീം രൂപീകരിക്കുകയും അവരുടെ സഹായത്തോടെ ആശുപത്രിക്കാവശ്യമായ സൗകര്യം വര്‍ദ്ധിപ്പിക്കാനും ന്യൂനതകള്‍ പരിഹരിക്കാനുമുള്ള പ്രോജക്ട് തയ്യാറാക്കുന്നതാണ്. ഇതിന്റെ ഭാഗമായി എമര്‍ജന്‍സി, ഔട്ട്‌പേഷ്യന്റ്, ഇന്‍പേഷ്യന്റ്, ലേബര്‍റൂം, മൈനര്‍ ആന്റ് മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ലബോറട്ടറി, എക്‌റേ, അള്‍ട്രാസൗണ്ട് സ്‌കാന്‍, മറ്റ് പരിശോധനകള്‍, ഫാര്‍മസി മുതലായ സേവനങ്ങള്‍ വിപുലീകരിക്കും.

ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ പിഎച്ച്‌സി, താലൂക്ക്, ജില്ലാ ആശുപത്രി എന്നീ തലങ്ങളില്‍ ആയിരിക്കും പ്രഥമ പരിഗണന നല്‍കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഓരോആശുപത്രികളില്‍ ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, സര്‍ജറി, ശിശുരോഗവിഭാഗം, സൈക്യാട്രി, ഫിസിക്കല്‍ മെഡിസിന്‍ എന്നീ യൂണിറ്റകള്‍ ഉണ്ടായിരിക്കും. മാത്രവുമല്ല താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റും 3 സേറ്റജുകളിലും ഉള്ള ലേബര്‍ മുറികളും, ന്യൂബോണ്‍ സ്റ്റെബിലൈസേഷന്‍ മുറികളും ലഭ്യമാക്കും. ഹെമറ്റോളജി, ബയോകെമിസ്ട്രി, സെറോളജി എന്നീ പരിശോധനാ സംവിധാനങ്ങളും ഉറപ്പുവരുത്തും. ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി എന്നീ പരിശോധന സംവിധാനങ്ങള്‍ ഉണ്ടാകും. കൂടാതെ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായി ആരോഗ്യനിര്‍ണ്ണയ ഘടകങ്ങളുടെ പരിഹാരത്തിനും ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടലിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കാനുളള കൂട്ടായ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.ആശുപത്രിയുടെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ പ്രധാനപ്പെട്ട രോഗങ്ങള്‍ക്കും ട്രീറ്റ്‌മെന്റ് പ്രോട്ടോകോളുകള്‍ തയ്യാറാക്കുന്നതിനും ഗുണമേന്‍മ ഉറപ്പുവരുത്തുന്നതിനും ആശുപത്രിയിലെ അണുബാധ നിയന്ത്രണത്തിനും ആവശ്യമായ സംവിധാനവും ഈ പദ്ധതി വിഭാവനം ചെയ്യുന്നു.
കേരള സംസ്ഥാന മുഖ്യമന്ത്രി ചെയര്‍മാനും, ആരോഗ്യവകുപ്പ് മന്ത്രി കോ ചെയര്‍ പേഴ്‌സണും, അഡീഷണല്‍ ചീഫ് സെക്രട്ടറി (ആരോഗ്യം) സി.ഇ.ഒ യും ആയ സമിതിയാണ് ഈ ദൗത്യം നടപ്പിലാക്കുന്നത്. ഈ രംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്താനുദ്ദേശിച്ചിട്ടുള്ള ഈ ദൗത്യത്തിന് സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ വലിയ തോതിലുള്ള മുന്നൊരുക്ക സംവിധാനങ്ങള്‍ ആവശ്യമാണ്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടേയും സഹകരണവും ആവശ്യമാണ്. ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളിലെ വിദഗ്ധരെ കൂടാതെ വ്യക്തികളെന്ന നിലയിലുള്ള കണ്‍സള്‍ട്ടന്റുമാരെയും വിവിധ അക്കാദമിക് സ്ഥാപനങ്ങളുമായുള്ള സഹകരണം, സ്വകാര്യമേഖലയിലുള്ളവരുടെയും സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തുമുള്ള വിദഗ്ധരുടെ സേവനങ്ങളും പ്രയോജനപ്പെടുത്തേണ്ടതായിട്ടുണ്ട്. സംസ്ഥാന ഗവ. തലത്തില്‍ ലഭ്യമായ സംസ്ഥാന പ്ലാന്‍ ഫണ്ട്, നോണ്‍ പ്ലാന്‍ ഫണ്ട്, ഗകകഎആ (സംരഭത്തിന്റെ വികസനത്തിനായി നിര്‍ദ്ദേശിച്ച പുതിയ പദ്ധതി) ദേശീയ ആരോഗ്യ ദൗത്യം തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി എന്നിവയുടെ ഏകോപനത്തോടെ സംയോജിത മാസ്റ്റര്‍ പ്ലാനിലൂടെയാണ് പദ്ധതി നിര്‍വ്വഹിക്കുന്നത്. പ്രാധമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതിനും ആര്‍ദ്രം ലക്ഷ്യമിടുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പരിശീലന പരിപാടികള്‍ നടന്നുവരുകയാണ്. വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന തലത്തിലുളള പങ്കാളിത്തം എന്നിവ ആര്‍ദ്രം ദൗത്യം ഉറപ്പാക്കുന്നു. ആരോഗ്യ സ്ഥാപനങ്ങളെ രോഗീസൗഹൃദമാക്കാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുളള ഈ ദൗത്യത്തിന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികളുടെ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമാണ് ഉളളത്. ചികിത്‌സാ ചിലവ് കുറക്കുക എന്ന ലക്ഷ്യം നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. ആര്‍ദ്രം പദ്ധതിയുടെ വിജയത്തിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

 

 


About Minister

Name: Dr. T. M. Thomas Isaac
Designation: Minister for Finance and Coir
Abbreviation: M(Fin & Coir)


CONTACT USNewsletter