നാഷണല്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്)

Category: നാഷണല്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്)

1997ല്‍ ഒരു സൊസൈറ്റിയായി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.  2007 ല്‍  ആക്കുളത്തു നിര്‍മ്മിച്ച സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന  ഈ സ്ഥാപനം ശ്രവണസംസാര ശേഷി കുറഞ്ഞവരുടെ പുനരധിവാസം ലക്ഷ്യമാക്കി അവര്‍ക്കായുള്ള വിവിധ ക്ഷേമപദ്ധതികള്‍ കഴിഞ്ഞ 16 വര്‍ഷമായി നടപ്പിലാക്കിക്കെണ്ടിരിക്കുന്നു. ശ്രവണശേഷിക്കുറവ് കണ്ടുപിടിക്കാനും വിലയിരുത്തുവാനും യഥാസമയത്ത് തന്നെ ഇടപെട്ട് വേണ്ടുന്ന ചികിത്സാ സംവിധാനങ്ങള്‍ ഏപ്പെടുത്തുന്നതിനുമുള്ള സഡകര്യങ്ങള്‍ ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ലഭ്യമാണ്. സാമൂഹ്യ നീതിവകുപ്പിനായുള്ള വാര്‍ഷിക ബഡ്ജറ്റില്‍ നിന്നും നിഷിന്റെ ചെലവുകള്‍ക്കായി പദ്ധതിവിഹിതം ലഭിച്ചുവരുന്നു.  നിഷിന് ചുവടെ സൂചിപ്പിക്കുന്ന കര്‍മ്മപരിപാടികളുമുണ്ട്.
1)     പ്രീ സ്‌കൂളും പേരെന്റഗൈഡന്‍സ് പരിപാടിയും
2)    ശ്രവണശാസ്ത്രപരമായ വിലയിരുത്തലും സംഭാഷണ പരിശീലനവും
3)    മന:ശാസ്ത്രവിഭാഗം
4)    ഇയര്‍മോള്‍ഡ് നിര്‍മ്മാണം
5)    സൈക്കോളജി, മെഡിക്കല്‍, ഫിസിക്കല്‍തെറാപ്പിവിഭാഗം
6)    ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സോഫ്റ്റ്‌വെയര്‍ വിഭാഗം)
7)    ഉന്നത വിദ്യാഭ്യാസത്തിനായുള്ള വിഭാഗം
8)    പുറമെ നിന്ന് ധനസഹായം ലഭിക്കുന്ന പദ്ധതികള്‍