From the Director’s Desk

ഭരണഘടന ഉറപ്പു നൽകുന്ന പൗരന്റെ അവകാശമാണ് സേവനം. ജനപക്ഷവും സുതാര്യവുമായ നടപടികളിലൂടെ അത് സാധാരണക്കാരന് സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണ് സർവ്വേയും ഭൂരേഖയും വകുപ്പിന്റെ ലക്ഷ്യം.

ജനങ്ങളുമായി ബന്ധപ്പെട്ട ഭൂമി സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പെന്ന നിലയിൽ സർവ്വെ ഭൂരേഖാ വകുപ്പിന്റെ സേവനം വിലപ്പെട്ടതാണ്.

കാലങ്ങളായി എങ്ങുമെത്താതെ കിടക്കുന്ന റീസർവ്വേ പ്രവൃത്തികൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള കർമ്മ പരിപാടി തയ്യാറായി കഴിഞ്ഞു.

സർവ്വെ ഉദ്യോഗസ്ഥര്‍ക്ക് ഭൂസംബന്ധമായ മതിയായ വിവരങ്ങളും സഹകരണവും യഥാവിധി നൽകിയാൽ മാത്രമേ നിങ്ങളുടെ ഭൂരേഖകൾ കുറ്റമറ്റതും കൃത്യവുമായി തയ്യാറാക്കുവാൻ സര്‍വെ വകുപ്പിനു സാധിക്കുകയുളളൂ. ഓരോ സര്‍വെ ഉദ്യോഗസ്ഥരും പൊതുജന സേവകരാണ്. നിങ്ങളെ സഹായിക്കുവാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരോട് പൂര്‍ണ്ണമായും സഹകരിക്കുക. ഭൂസര്‍വെ സംബന്ധമായ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുവാന്‍ ജനങ്ങളുടെ സഹായവും സഹകരണവും അത്യന്താപേക്ഷിതമാണ്. ഇതിനായി മാന്യ ജനങ്ങളുടെ സഹകരണം വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.

ആത്മാർത്ഥതയോടെ
കെ. ഗോപാലകൃഷണൻ ഐ.എ.എസ്
സർവ്വെ ഡയറക്ടർ

“Service” is a citizen’s right guaranteed by the Constitution. The purpose of the Survey & Land records Department is to make it easy for the common man through a fair and transparent process.

The Geographical Service coming under Survey Department deals with land related issues of people. Resurvey works that have been inaccessible for a long time have been ready for the completion with the help of modern technology.

Every survey employee is a public servant and is here to help the public.Co-operation with the employees in the department is necessary for transparent and corruption free documentation. For solving all the Survey related issues the support and co-operation of public is indispensable.

Sincerely
Patil Ajit Bhagwat Rao IAS
Survey Director