പ്രവർത്തനങ്ങൾ

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. പുസ്തകങ്ങൾ, വാർത്താ പത്രിക, പ്രബന്ധങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നു. മാപ്പിളപ്പാട്ട് സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ഒരു ഫോട്ടോ ഗാലറി തയ്യാറായിക്കൊണ്ടിരിക്കുന്നു. ഏറ്റവും നല്ല മാപ്പിളപ്പാട്ട് ഗായകർക്കും മാപ്പിളപ്പാട്ടിനെ പ്രോത്സാഹിപ്പിക്കുന്ന രചനകൾക്കും അവാർഡുകൾ നൽകുന്നു.

അക്കാദമിയുടെ കഴിഞ്ഞ 15 വർഷത്തെ പ്രവർത്തനങ്ങൾ ചുരുക്കത്തിൽ :

A കഴിഞ്ഞ 15 വർഷത്തിൽ അക്കാദമി മലയാളത്തിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
  മാപ്പിള ജീവിതം  
  മഹാകവി മോയിൻകുട്ടി വൈദ്യരുടെ സമ്പൂർണ്ണ കൃതികൾ(2 വാള്യം) – 2015  
  മഹാകവി മോയിൻകുട്ടി വൈദ്യർ പഠനങ്ങൾ  
  കൊരമ്പയിൽ അഹമ്മദ് ഹാജി സ്മരണിക.  
  കെ.ടി. മുഹമ്മദിന്റെ തെരഞ്ഞെടുത്ത രചനകൾ (ഇഖ്ബാൽ കോപ്പിലാൻ)  
  അലി മൗലവി കൊടക്കല്ല് പഠനം എഴുതിയ വൈദ്യരുടെ ബദറുൽ ഖുബ്‌റാ  
  അലി മൗലവി കൊടക്കല്ല് പഠനം എഴുതിയ വൈദ്യരുടെ കൃതി ഹുസ്‌നുൽ ജമാൽ ബദറുൽ മുനീർ  
  കുഞ്ഞായിൻ മുസ്‌ലിയാർ രചിച്ച കപ്പപ്പാട്ട് ഒരു ദാർശനിക വ്യാഖ്യാനം (ഡോ. സക്കീർ ഹുസൈൻ)  
  കുഞ്ഞായിൻ മുസ്‌ലിയാർ രചിച്ച നൂൽ മദ്ഹ്(ഡോ. സക്കീർ ഹുസൈൻ)  
  ചാക്കീരി മോയിൻകുട്ടി രചിച്ച ചാക്കീരി ബദർ  
  പ്രൊഫ. അബ്ദുല്ല ബേവിഞ്ച എഴുതിയ പക്ഷിപ്പാട്ട്& കുറത്തിപ്പാട്ട് വ്യാഖ്യാനം  
  പി.ടി. ബീരാൻകുട്ടി മൗലവി എഴുതിയ ഹജ്ജ് യാത്രാപാട്ട്  
  എം.എ. കൽപ്പറ്റയുടെ തെരഞ്ഞെടുത്ത മാപ്പിളപ്പാട്ടുകൾ  
  എ.എ. മലയാളി എഴുത്തും ജീവിതവും  
  യോഗ്യൻ ഹംസ മാസ്റ്റർ എഴുതിയ അബ്ദുറഹിമാൻ ഖിസ്സപ്പാട്ട്  
  മെഹറിന്റെ സമ്പൂർണ്ണ കൃതികൾ  
  മഹാകവി മോയിൻകുട്ടി വൈദ്യരുടെ സമ്പൂർണ്ണ കൃതികൾ രണ്ടാം ലക്കം (മൂന്ന് വാള്യം)  
  മഹാകവി മോയിൻകുട്ടി വൈദ്യർ പഠനങ്ങൾ  
  കൊരമ്പയിൽ അഹമ്മദ് ഹാജി സ്മാരക ഗ്രന്ഥം രണ്ടാം ലക്കം  
  സമദ് മണ്ണാർമലയുടെ തെരഞ്ഞെടുത്ത രചനകൾ  
B ഇശൽ പൈതൃകം ത്രൈമാസിക
  2007-ൽ പ്രസിദ്ദീകരിക്കാൻ തുടങ്ങി. നിലവിലുള്ള കമ്മിറ്റി ഇത് കൂടുതൽ അക്കാമിക് രീതിയിൽ ഇംഗ്ലീഷ്, മലയാളം എന്നീ രണ്ട് ഭാഷകളിലായി പ്രസിദ്ധീകരിക്കുന്നതിന് ശ്രമിച്ചുവരുന്നു.  
C അവധിക്കാല മാപ്പിളകലാ പരിശീലന ക്യാമ്പ് :
  2007-ലാണ് അവധിക്കാല മാപ്പിളകലാ പഠന പരിശീലന ക്യാമ്പ് ആരംഭിച്ചത്. നൂറ് പഠിതാക്കൾക്ക് മാപ്പിളപ്പാട്ട്, കോൽക്കളി, അറബന, ദഫ് മുട്ട്, വട്ടപ്പാട്ട്, ഒപ്പന തുടങ്ങിയ ആറ് ഇനങ്ങളിലായാണ് പരിശീലനം നൽകുന്നത്. വേനൽ അവധിക്കാലങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പ് അംഗങ്ങൾക്ക് ഭക്ഷണവും താമസവും സൗജന്യമാണ്.  
D വൈദ്യർ മഹോത്സവം :
  അക്കാദമിയുടെ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ പരിപാടിയാണ് വൈദ്യർ മഹോത്സവം. ഇത് എല്ലാ വർഷവും നടത്തുന്ന വാർഷിക പരിപാടിയാണ്. ഇതിന്റെ ഭാഗമായി സിംപോസിയങ്ങളും സെമിനാറുകളും പ്രസംഗങ്ങളും സംഘടിപ്പിക്കുന്നു. മഹോത്സവത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മാപ്പിള കലോത്സവം ഏറ്റവും ജനകീയവും പ്രസിദ്ധവുമാണ്. കേരളത്തിന്റെ പലഭാഗങ്ങളിൽനിന്നുമുള്ള മാപ്പിള കലാകാരൻമാർ ഇതിൽ പങ്കെടുക്കുന്നു. മഹോത്സവത്തോടനുബന്ധിച്ച് പ്രമുഖ ഗവേഷകരും പണ്ഡിതൻമാരും സുപ്രധാന വിഷയങ്ങളിൽ നടത്തുന്ന വൈദ്യർ സ്മാരക പ്രഭാഷണം പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണമാണ്. വളർന്നുവരുന്ന കലാകാരൻമാർക്കും കവികൾക്കും രചനകൾ നിർവഹിക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള അവസരംകൂടിയാണ് പരിപാടി.  
E സെമിനാറുകളും അനുസ്മരണ പരിപാടികളും :
  അക്കാദമി സ്ഥിരമായി സെമിനാറുകളും സ്മരണ പരിപാടികളും സംഘടിപ്പിക്കുന്നു. മരിച്ചുപോയ പ്രമുഖ പണ്ഡിതൻമാരുടെയും ചരിത്രകാരൻമാരുടെയും കവികളുടെയും മറ്റു മേഖലകളിലുള്ള പ്രമുഖരുടെയും സ്മരണ പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും മറ്റു ഔദ്യോഗിക-അനൗദ്യോഗിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. കഴിഞ്ഞ 15 വർഷങ്ങളിലായി വിവിധ പരിപാടികൾ പല സ്ഥലങ്ങളിലായാണ് സംഘടിപ്പിക്കാറുള്ളത്.

 1. പി.എ. സെയ്ത് മുഹമ്മദ് അനുസ്മരണം
 2. കെ.കെ. മുഹമ്മദ് അബ്ദുൽ കരീം അനുസ്മരണം
 3. കെ. രാഘവൻ മാസ്റ്റർ അനുസ്മരണം
 4. എം.എ. കൽപറ്റ അനുസ്മരണം
 5. എ.എ. മലയാളി അനുസ്മരണം
 

ഭാവി പ്രവർത്തനങ്ങൾ :

 1. പൂർണ്ണമായ ഒരു പൈതൃക മ്യൂസിയം മ്യൂസിയം കെട്ടിടത്തിൽ ആരംഭിക്കുക. 2013 -ലെ ഭരണസമിതി 35 ലക്ഷം രൂപ അതിനുവേണ്ടി നീക്കിവെച്ചിരുന്നു. ഇപ്പോഴത്തെ ഭരണസമിതി മ്യൂസിയത്തിന്റെ ഒന്നാം ഘട്ടം പൂർത്തീകരിക്കുന്നതിനുവേണ്ടി ഒരു പ്രൊജക്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
 2. മലബാറിന്റെ ദേശീയോത്സവമായ കൊണ്ടോട്ടി നേർച്ചയുടെ ഫോട്ടോ ഗാലറി സ്ഥാപിക്കുക.
 3. ക്ലാസിക് അറബി മലയാളം ഗ്രന്ഥങ്ങൾ അർത്ഥവും വ്യാഖ്യാനവും സഹിതം മലയാളത്തിൽ പ്രസിദ്ധീകരിക്കുക.
 4. മാപ്പിള ചരിത്രം, സംസ്‌കാരം, പാരമ്പര്യം സംബന്ധിച്ച ഇപ്പോൾ നിലവിലില്ലാത്ത പ്രമുഖ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക.
 5. വളരെ അറിയപ്പെടാത്ത മേഖലകളിൽനിന്നുമുള്ള പ്രമുഖ അക്കാദമിക് ഗവേഷണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് കമ്മിറ്റി പ്രത്യേക ഊന്നൽ നൽകുന്നു.
 6. മാപ്പിളപ്പാട്ട്, മറ്റു മാപ്പിളകലകൾ, മാപ്പിളചരിത്രം-സംസ്‌കാരം തുടങ്ങിയവയിൽ ഗവേഷണ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഫെലോഷിപ്പുകൾ ഏർപ്പെടുത്തുക.
 7. അവശരും രോഗികളുമായ മാപ്പിള കലാകാരൻമാർക്കും എഴുത്തുകാർക്കും സാമ്പത്തിക സഹായത്തിനുവേണ്ടി സർക്കാറിനോട് നിർദ്ദേശിക്കുക.
 8. പ്രമുഖ സിനിമാ തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ പേരിൽ ഓഡിയോ-വിഷ്വൽ തിയേറ്റർ സ്ഥാപിക്കുക.
 9. ഒരു ആർട് ഗാലറി സ്ഥാപിക്കുക.