FAQ

കൃഷി വകുപ്പിന്‍റെ കേന്ദ്രകാര്യാലയത്തിന്റെ വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം ഇവ നല്‍കാമോ?

കൃഷി വകുപ്പ് കേന്ദ്ര കാര്യാലയം,
രണ്ടാം നില, വികാസ് ഭവന്‍, വികാസ് ഭവന്‍. പി.ഒ,
തിരുവനന്തപുരം – 33.
 
   
ഫോണ്‍: 0471-2304230
ഫാക്സ്: 0471-2304230
ഇ-മെയില്‍ വിലാസം: This email address is being protected from spambots. You need JavaScript enabled to view it.
കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, അവരുടെ പേര് വിവരങ്ങള്‍ ഫോണ്‍ നമ്പര്‍ എന്നിവ ലഭ്യമാണോ?

വെബ്സൈറ്റിലെ ആമുഖ പേജില്‍, “who is who” എന്ന ലിങ്കില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്.

കൃഷി വകുപ്പിലെ മറ്റ് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയുമോ?

വെബ്സൈറ്റിലെ ആമുഖ പേജില്‍, “INSTITUTIONS” എന്ന ലിങ്കില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്.

കൃഷി വകുപ്പിന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടേയും ഘടനാ സംവിധാനം വ്യക്തമാക്കാമോ?

കൃഷി വകുപ്പിന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടേയും ഘടനാ സംവിധാനം വ്യക്തമാക്കുന്ന ചാര്‍ട്ട് വെബ്സൈറ്റില്‍ ലഭ്യമാണ്

കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, അര്‍ഹത മാനദണ്ഡങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് എങ്ങനെ മനസ്സിലാക്കാം?

കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, അര്‍ഹത മാനദണ്ഡങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് കൃത്യമായ വിവരത്തിന് നിങ്ങളുടെ തൊട്ടടുത്ത കൃഷി ഭവനുമായി ബന്ധപ്പെടുക. മുഖ്യ പദ്ധതികളുടെ വിവരങ്ങള്‍ ആമുഖ പേജില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കർഷകർക്കുള്ള ആനുകൂല്യങ്ങൾ ഇ-പേയ്മെന്റ് വഴി നൽകാൻ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ ? പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം?

സംസ്ഥാനത്തെ എല്ലാ കർഷകരുടേയും, അവരുടെ കൃഷിയെക്കുറിച്ചുള്ള സമഗ്രമായ ഒരു ഓൺലൈൻ ഡേറ്റാബേസ് ഉണ്ടാക്കുകയും ഇതുപയോഗിച്ച് വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയും പദ്ധതി ആനുകൂല്യങ്ങൾ കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് നൽകുകയും ചെയ്യുന്നു. കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒട്ടും കാലതാമസം വരാതിരിക്കാനും, കൃഷി ഉദ്യോഗസ്ഥർക്ക് കൂടുതൽ സമയം കാർഷിക വിജ്ഞാനവ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കുന്നു.. മൊബൈൽ ഫോൺ ഉള്ള കർഷകർക്ക് സബ്സിഡി തുക അക്കൗണ്ടിലേക്ക് കൈമാറിയ അല്ലെങ്കിൽ തിരസ്കരിക്കപ്പെട്ട വിവരം എസ് എം എസ് ആയി അറിയിക്കുവാനുള്ള സംവിധാനവും നിലവിലുണ്ട്. ഇപ്രകാരം, തുക ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുവാൻ സാധിക്കുന്നതാണ്. മൊത്തം സബ്സിഡി തുക കോർ ബാങ്കിങ് അക്കൗണ്ടിലേക്ക് നൽകിയതിന്റെവിവരങ്ങൾ www.ebt.kerala.gov.in/എന്നവെബ്സൈറ്റിൽ പ്രസിദ്ധികരിച്ചു വരുന്നു

കര്‍ഷക രജിസ്ട്രേഷന്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. കര്‍ഷകര്‍ എപ്രകാരമാണ് രജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്?

സംസ്ഥാന സർക്കാരിന്റെ 19.06.2012 ലെ ഉത്തരവ് ജി.ഒ (എം.എസ്)152/2012/എ.ഡി, പ്രകാരം 2012-13 വർഷം മുതൽ കർഷകരജിസ്ട്രേഷനും ഇ- പേയ്മെന്റും എന്ന പദ്ധതി പ്രകാരം കർഷകർക്കുള്ള ആനുകൂല്യങ്ങൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നൽകുന്നതിനുള്ള പദ്ധതി നടപ്പിലാക്കി തുടങ്ങി. സംസ്ഥാനത്തെ എല്ലാ കർഷകരുടേയും അവരുടെ കൃഷിയെക്കുറിച്ചുമുള്ള സമഗ്രമായ ഒരു ഡേറ്റാബേസ് ഉണ്ടാക്കുക ഇത് ഉപയോഗിച്ച് വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയും പദ്ധതി ആനുകൂല്യങ്ങൾ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നൽകുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒട്ടും കാലതാമസം വരാതിരിക്കാനും, കൃഷി ഉദ്യോഗസ്ഥർക്ക് കൂടുതൽ സമയം കാർഷിക വിജ്ഞാനവ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഇതുവഴി സാധിക്കുന്നു. സംസ്ഥാനത്തെ കൃഷിഭവനുകളിലാണ് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

രജിസ്ട്രേഷനുവേണ്ടി കൃഷിഭവനിൽനിന്നും ലഭ്യമാകുന്ന അപേക്ഷകൾ കർഷകർ പൂരിപ്പിച്ച് കൃഷിഭവനുകളിൽ നൽകണം. ഇപ്രകാരം ലഭ്യമായ അപേക്ഷകളിലെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ 18.7 ലക്ഷം അപേക്ഷകൾ ലഭിക്കുകയും അതിൽ 17.59 ലക്ഷം അപേക്ഷകൾ ഓൺലൈനായി ഡേറ്റാബേസിൽ ചേർക്കുകയും ചെയ്തു. ഇതിൽ മറ്റ് സമകാലികവിവരങ്ങൾ, ആധാർ നമ്പർ എന്നിവ കൂടി ഉൾപ്പെടുത്തുന്നതിനുമുള്ള നടപടികൾ നടന്നു വരുന്നു.

കര്‍ഷകര്‍ക്കുള്ള സംശയ ദൂരീകരണത്തിനുള്ള വകുപ്പിന്റെ സംവിധാനം എന്താണ്?

കര്‍ഷകര്‍ക്കുള്ളസംശയങ്ങള്‍ ദൂരീകരിക്കുന്നതിനു വേണ്ടി www.krishi.info എന്ന വെബ്സൈറ്റ് മുഖാന്തിരം കാള്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നു. 1800-425-1661 എന്ന ടോള്‍ ഫ്രീ നമ്പരിലും, +919447051661 വാട്ട്‌സ് ആപ്പ് നമ്പരിലും കര്‍ഷകര്‍ക്ക് കാള്‍ സെന്‍റര്‍ സേവനങ്ങള്‍ ലഭ്യമാണ്.

ഇതിനു പുറമേ കൃഷിശാസ്ത്രജ്ഞർ കൃഷിയിടം സന്ദർശിച്ച് ഉപദേശം നൽകുവാനുളളള സൗകര്യം, പ്രശ്നപരിഹാരത്തിനായി കൃഷിഭവനുകൾ വഴിയുള്ള തുടർ നടപടികൾ, ജൈവ കൃഷിയിലെ നൂതന ആശയങ്ങൾ അറിയുവാനുള്ള സൗകര്യം, കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ മൂല്യവർദ്ധനവ് നടത്തുന്നതിനുളള വിവരങ്ങൾ, വിപണനം നടത്തുവാനുള്ള സൗകര്യം, കച്ചവടക്കാരുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട വില ഉറപ്പാക്കാനുള്ള സൗകര്യം എന്നിവ ഈ പദ്ധതിയെ വളരെ ശ്രദ്ധേയമാക്കുന്നു. ഈ പദ്ധതി നിലവിലുള്ള കർഷകർക്ക് ഉപയോഗപ്രദമാകുന്നതിനു പുറമേ സാമൂഹിക ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗം മൂലം കൂടുതൽ യുവകർഷകരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും സഹായകരമാണ്.

 

Contact Info

Directorate of Agriculture
Vikas Bhavan,
Thiruvananthapuram-695 033
Kerala, India.
0471 - 2304480, 2303990.
krishidirector@gmail.com
  readmore..

Newsletter

Click to:

  1. Subscribe