ദത്തെടുക്കല്‍

സ്വന്തമെന്ന് പറയാന്‍ മറ്റാരുമില്ലാത്ത കുറേ കുഞ്ഞുങ്ങള്‍ ഇവിടെ പരസ്പരം സ്നേഹം പങ്കിടുന്നു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ഇപ്പോള്‍ 70 കുട്ടികളുണ്ട്

അമ്മത്തൊട്ടില്‍

തിരുവനന്തപുരം തൈക്കാട് 2002 നവംബര്‍ 14 നാണ് അമ്മത്തൊട്ടില്‍ സ്ഥാപിക്കുന്നത്. ഇതിനോടകം 158 കുഞ്ഞുങ്ങളെയാണ് ലഭിച്ചത്. ഉറ്റവര്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ അമ്മയുടെ കരുതലോടെ സമിതി ഇവരെ ഏറ്റുവാങ്ങുന്നു.

തണല്‍

കുട്ടികളുടെ അഭയകേന്ദ്രമാണ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നൂതന സംരംഭമായ തണല്‍. സമൂഹത്തില്‍ വിഷമസന്ധിയില്‍ അകപ്പെടുന്ന ഏത് കുട്ടിക്കും സഹായത്തിനായി തണലിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാം. നമ്പര്‍ : 1517

കേരള സംസ്ഥാന ശിശുക്ഷേമസമിതി

ട്രാവന്‍കൂര്‍- കൊച്ചിന്‍ സാഹിത്യ ശാസ്ത്രീയ ധര്‍മ്മത്ഥ സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്ട് 1955 പ്രകാരം ടി.എസ്. 24/1960 നമ്പരില്‍ 1949 സെപ്തംബര്‍ 14 നാണ് സംസ്ഥാന സമിതി രജിസ്്റ്റര്‍ ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും അവയ്ക്ക് സംസ്ഥാനമൊട്ടാകെ നേതൃത്വം കൊടുക്കുന്നതും സമിതിയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറുമായി സമിതി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ദേശീയ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി സമിതി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.

ശ്രീ പി .സദാശിവം

കേരള ഗവര്‍ണര്‍

ശ്രീ പിണറായി വിജയന്‍

മുഖ്യമന്ത്രി

ശ്രീമതി .കെ .കെ .ഷൈലജ ടീച്ചര്‍

ആരോഗ്യം , സാമൂഹ്യ നീതി വകുപ്പ് മന്ത്രി

പരിപാടികള്‍

ശിശുക്ഷേമസമിതി നടത്തുന്ന പ്രധാന പരിപാടികള്‍

ശിശുദിനാഘോഷം

എല്ലാവര്‍ഷവും നവംബര്‍ 14 ന് എല്ലാ ജില്ലകളിലും കുട്ടികളുടെ കലോത്സവം സംഘടിപ്പിക്കുന്നു. കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്ത് വര്‍ണാഭമായ ശിശുദിന ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നു.

പെയിന്റിംഗ് മത്സരം

ദേശീയ ശിശുക്ഷേമസമിതിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ വര്‍ഷവും സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലാ - സംസ്ഥാന തലങ്ങളില്‍ പെയിന്റിംഗ് മത്സരം നടത്തിവരുന്നു

ചലച്ചിത്ര-പഠന-ആസ്വാദന ക്യാമ്പ്

ചലച്ചിത്ര അക്കാഡമിയുമായി സഹകരിച്ചുകൊണ്ട് എല്ലാ വര്‍ഷവും 200 കുട്ടികള്‍ക്ക് മൂന്ന് മേഖലയിലായി ഒരാഴ്ച നീളുന്ന ചലച്ചിത്ര-പഠന-ആസ്വാദന ക്യാമ്പ് സംഘടിപ്പിക്കുന്നു

സഹവാസക്യാമ്പ്

എല്ലാ ജില്ലകളില്‍ നിന്നുമായും തിരഞ്ഞെടുക്കപ്പെടുന്ന 140 വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ഷംതോറും 15 ദിവസത്തെ സഹവാസക്യാമ്പ് സമിതി സംഘടിപ്പിക്കുന്നു.

Museum of Learning and Entertainment

YOUNG SMILES MATTER

5000+ of national and international dolls, stamps and the wonders of science (to bring out the young smiles)...

ചിത്രങ്ങളിലൂടെ

ശിശുപരിപാലന കേന്ദ്രം

തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ശിശുക്ഷേമസമിതിയുടെ ശിശുപരിപാലന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. തൈക്കാട് സമിതി ഓഫീസിനോട് ചേര്‍ന്നാണ് ശിശുപരിപാലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മലപ്പുറത്ത് കോടൂരില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം കാളമ്പാടിയില്‍ പുതിയ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

MEMBERS WE HAVE

5124

PEOPLES IMPACTED

75214

TOTAL VOLUNTEERS

11000+

MAKE A DONATION NOW

Select Payment Method
Personal Info

Donation Total: ₹10.00

ഞങ്ങള്‍ പറയുന്നു

OUR MOST SUCCESSFUL FACTS

ഓരോ കുരുന്നു ജീവനും സംരക്ഷണമേകേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഒരു കുഞ്ഞും തെരുവിലേക്ക് വലിച്ചെറിയപ്പെട്ടുകൂടാ... സ്നേഹവാത്സല്യങ്ങളും കരുതലും വിദ്യാഭ്യാസവും വിനോദവും അവരുടെ ജന്മാവകാശമാണ്. ആ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ നമുക്ക് ഒത്തൊരുമിക്കാം... നമ്മുടെ ബാല്യങ്ങള്‍ പൂമ്പാറ്റച്ചിറകുകളില്‍ പറന്നുയര്‍ന്ന് നിറമുള്ള സ്വപ്നങ്ങള്‍ കാണട്ടെ...

Every Child Deserves

A Home and Love.